കോതാടിന്റെ ഹൃദയത്തില്‍ മാടവനയുടെ സ്‌നേഹവീട്

കോതാടിന്റെ ഹൃദയത്തില്‍ മാടവനയുടെ സ്‌നേഹവീട്

എറണാകുളം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കോതാട് നടക്കാപ്പറമ്പില്‍ ജോസഫിനും കുടുംബത്തിനും മാടവന സെന്റ് സെബാസ്റ്റ്യന്‍ ഇടവക നിര്‍മ്മിച്ചുനല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ ദാനം ജനുവരി 23ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തില്‍പറമ്പില്‍ നിര്‍വ്വഹിച്ചു. ഇടവകയിലെ ഈ വര്‍ഷത്തെ തിരുനാള്‍ നടത്തുന്ന സെന്റ് ആന്റണീസ് മരണാവശ്യസഹായ സംഘത്തിലെ നൂറ് പ്രസുദേന്തിമാര്‍ തങ്ങളുടെ ആഘോഷങ്ങള്‍ ലളിതമാക്കി സ്വരൂപിച്ച തുകയും ഇടവകയിലെ വിശ്വാസി സമൂഹത്തിന്റെ സഹകരണവും ഒത്തുചേര്‍ന്നപ്പോള്‍ പ്രളയത്തില്‍ വീടും വിലപ്പെട്ടതുമെല്ലാം ഒഴുകിപ്പോയ ഒരു കുടുംബത്തിന് സ്‌നേഹ ഭവനം ഒരുങ്ങുകയായിരുന്നു.
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം ചെയ്യുന്ന കാര്യം ചര്‍ച്ചയായപ്പോള്‍ ഒരു വീട് തന്നെ നിര്‍മ്മിച്ചുനല്‍കിയാലോ എന്ന വികാരി ഫാ. സെബാസ്റ്റിയന്‍ മൂന്നുകൂട്ടങ്കലിന്റെ ആശയം ഇടവക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. കെഎല്‍എം ന്റെ നേതൃത്വത്തിലുള്ള നിര്‍മ്മാണ തൊഴിലാളികളും ഇടവക ജനങ്ങളും ഞായറാഴ്ചകളിലും മറ്റ് ഒഴിവ് ദിനങ്ങളിലും നിസ്വാര്‍ത്ഥ സേവനം നടത്തി. സാമ്പത്തികമായും നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ചുകൊടുത്തും സഹായിച്ചവരുമുണ്ട്.
വീടിന്റെ നിര്‍മ്മാണം തുടങ്ങി 90 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സീസ് കല്ലറയ്ക്കല്‍ ഭവനം ആശീര്‍വ്വദിച്ചു. മാടവനയിലെ വിശ്വാസി സമൂഹത്തിന്റെ കൂട്ടായ്മയും ഐക്യവും പ്രാര്‍ത്ഥനയുമാണ് ഇത്തരം നന്മ പ്രവൃത്തികള്‍ക്ക് പ്രചോദനമാകുന്നതെന്ന് സംരംഭത്തിന് ചുക്കാന്‍ പിടിച്ച ഫാ. സെബാസ്റ്റ്യന്‍ മൂന്നുകൂട്ടുങ്കല്‍ പറഞ്ഞു.
ഇടവകയിലെ കുഞ്ഞുങ്ങള്‍ കഴിഞ്ഞ മൂന്നു മാസക്കാലമായി തങ്ങളുടെ ജന്മദിന ആഘോഷ തുകയും തങ്ങള്‍ക്ക് കിട്ടുന്ന പോക്കറ്റ് മണിയുമെല്ലാം പള്ളിയില്‍ ഏല്‍പ്പിക്കും. ഇങ്ങനെ ലഭിക്കുന്ന തുകയും കൂട്ടിച്ചേര്‍ത്താണ് കോതാട് സ്‌നേഹവീട് ഒരുങ്ങിയത്.
പ്രളയത്തില്‍ സര്‍വ്വതും നഷ്ടമായ കോതാട് സ്വദേശിയായ ജോസഫിനും കുടുംബത്തിനും മാടവനയുടെ സാന്ത്വന സ്പര്‍ശം നല്‍കുന്ന ആശ്വാസം ചെറുതല്ല. എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കിവരുന്ന ആര്‍ച്ച്ബിഷപ് സ്‌നേഹവീട് പദ്ധതിയുടെ ഭാഗമായാണ് മാടവന ഭവനനിര്‍മ്മാണത്തിന് മുന്നിട്ടിറങ്ങിയത്.


Related Articles

കൊച്ചിയിലെ വെള്ളക്കെട്ട്: ഒന്നാംഘട്ടം മേയ് മധ്യത്തിനുമുമ്പ് തീര്‍ക്കണമെന്ന് കോടതി

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം മേയ് മധ്യത്തിനുമുമ്പ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പേരണ്ടൂര്‍ കനാല്‍

കെഎഎസ്: കെആര്‍എല്‍സിസി സ്വാഗതം ചെയ്തു പോരാട്ടങ്ങളുടെ വിജയം

എറണാകുളം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നിയമനങ്ങളില്‍ 3 സ്ട്രീമുകളിലും സംവരണം പാലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കെആര്‍എല്‍സിസി സെക്രട്ടറിയേറ്റ് യോഗം സ്വാഗതം ചെയ്തു. കേരളത്തിലെ ദലിത് പിന്നാക്ക ജനവിഭാഗങ്ങളുടെ

ആഘോഷങ്ങളും നേര്‍ച്ചസദ്യകളും മാറ്റിവയ്ക്കണമെന്ന് ബിഷപ്പുമാര്‍

കൊച്ചി: കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേവാലയങ്ങളിലെ ആഘോഷങ്ങളും നേര്‍ച്ചസദ്യകളും മാറ്റിവയ്ക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി രൂപതാ മെത്രാന്‍ ഡോ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*