Breaking News

കോള്‍ സെന്ററില്‍ സന്നദ്ധസേവകനായി ഇടയന്‍

കോള്‍ സെന്ററില്‍ സന്നദ്ധസേവകനായി ഇടയന്‍

*റംസാന്‍ നോമ്പ് ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ നോമ്പുതുറയ്ക്ക് ആവശ്യമായ സാധനങ്ങള്‍ എത്രയും വേഗം എത്തിക്കുന്നതിനായിരുന്നു ഇന്നത്തെ ശ്രമം

കണ്ണൂര്‍: ട്രിപ്പിള്‍ ലോക്ഡൗണില്‍ വലയുന്ന കണ്ണൂരിലെ ജനങ്ങള്‍ക്ക് ആശ്വാസമായി കണ്ണൂര്‍ കോര്‍പറേഷന്‍ ആരംഭിച്ച കോള്‍ സെന്ററില്‍ ഫോണ്‍കോള്‍ സ്വീകരിക്കാന്‍ കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതലയും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ള ജില്ലയായ കണ്ണൂരില്‍ കടുത്ത നിയന്ത്രണങ്ങളുള്ളതുകൊണ്ട് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും ജനങ്ങള്‍ക്ക് സാധിക്കുന്നില്ല.
വീടുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് സ്വീകരിച്ച് 24 മണിക്കൂറിനുള്ളില്‍ അത് എത്തിക്കുന്ന സംവിധാനമാണ് കോള്‍ സെന്ററിലേത്. കോര്‍പറേഷന്‍ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് ബിഷപ് കോര്‍പറേഷന്‍ ഓഫീസില്‍ എത്തിയത്. ജനങ്ങള്‍ക്ക് പ്രതിസന്ധി വരുമ്പോള്‍ ഉപകാരപ്രദമായ രീതിയില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്ന കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. രോഗവ്യാപനം രൂക്ഷമായിരിക്കുന്ന കണ്ണൂരിന്റെ പ്രത്യേക സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണിലാണ് നാടുനഗരവും. ഏത് പ്രതിസന്ധി ഘട്ടത്തിലും ഒപ്പമുണ്ടാകുമെന്ന പ്രത്യാശ നല്‍കുന്ന ജനപ്രതിനിധികള്‍ വലിയ സേവനമാണ് നടത്തുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളില്‍ എളിയസഹായവും പിന്തുണയും നല്കുന്നു.
കോര്‍പറേഷന്റെ കോള്‍ സെന്റര്‍ പ്രവര്‍ത്തനവും സമൂഹഅടുക്കളയും മറ്റും മേയര്‍ സുമ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്. കണ്ണൂര്‍ പ്രദേശത്ത് ഒരു വീട്ടുകാര്‍ പോലും വിഷമിക്കരുത് എന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍. രാഷട്രീയ ഭേദമന്യേ എല്ലാവരും സജീവമായി പ്രവര്‍ത്തിക്കുന്നു. കണ്ണൂര്‍ എന്നത് കനിവിന്റെ നാടാണ് എന്ന് തെളിയിക്കുകയാണ് ലക്ഷ്യമെന്നും ബിഷപ് പറഞ്ഞു.
റംസാന്‍ നോമ്പ് ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ നോമ്പുതുറയ്ക്ക് ആവശ്യമായ സാധനങ്ങള്‍ എത്രയും വേഗം തന്നെ എത്തിക്കുന്നതിനായിരുന്നു ഇന്നത്തെ ശ്രമം. കുടുംബത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും ആശ്വാസത്തിലും കഴിയേണ്ട സമയമാണിത്. ഹൃദയങ്ങള്‍ ദൈവത്തിലേക്ക് അടുപ്പിക്കാനും ദൈവം തന്ന ആശ്വാസം അവരിലുണ്ടാകാനുമുള്ള സമയം. ഇത്തരം സന്നദ്ധ പ്രവര്‍ത്തകരിലൂടെയാണ് ഇത്തവണ ദൈവത്തിന്റെ സന്തോഷം എത്തിച്ചേരുന്നത്. എല്ലാ മുസ്ലീം സഹോദരങ്ങള്‍ക്കും പ്രാര്‍ഥനാശംസകള്‍ നേരുന്നതായും ബിഷപ് പറഞ്ഞു.Related Articles

കോണ്‍ഗ്രസ് നേതാവ് യു.കെ ഭാസി അന്തരിച്ചു

മലപ്പുറം:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന യു.കെ ഭാസി (75) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചക്ക്

നിരവധി പദ്ധതികളുമായി വരാപ്പുഴ അതിരൂപത

ഫ്രാന്‍സിസ് പാപ്പ പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിയോടൊത്തുള്ള ജീവനത്തിനും 2020മേയ് 24 മുതല്‍ 2021 മേയ് 24 വരെ ‘ലൗദാത്തേ സീ’ വര്‍ഷം ആചരിക്കാന്‍ ആഹ്വാനം നല്‍കിയ കാലയളവിലാണ്

അതിരുകടക്കുന്ന അപ്പോളജറ്റിക്‌സുകള്‍

വാളെടുക്കുന്നവര്‍ എല്ലാവരും വെളിച്ചപ്പാടുകളാകുന്നതു പോലെയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ അപ്പോളജറ്റിക്സുകള്‍. തങ്ങളുടെ മതങ്ങളുടെ സംരക്ഷണം സ്വയം ഏറ്റെടുത്തുകൊണ്ട് അവര്‍ അപ്പോളജറ്റിക്സ് അഥവാവിശ്വാസ സമര്‍ത്ഥനം എന്ന പേരില്‍ സഹജ വിദ്വേഷവും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*