കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: നൂറ്റാണ്ടുകളായി ജനസഹസ്രങ്ങള്‍ക്ക് അനുഗ്രഹങ്ങളുടെ അമൃതവര്‍ഷമൊഴുക്കിയ കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം. ജൂണ്‍ 12ന് വൈകീട്ട് 5.30ന് കോഴിക്കോട് സെന്റ് ജോസഫ് ദേവാലയ അങ്കണത്തില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീര ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. തലശേരിഅതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംബ്ലാനി മുഖ്യപ്രഭാഷണം നടത്തി. മോണ്‍. ജോണ്‍ ഒറവങ്കര (താമരശേരി), മോണ്‍. പോള്‍ മുണ്ടോളിക്കല്‍ (മാനന്തവാടി), കേരള ജെസ്യൂട്ട് പ്രൊവിന്‍ഷ്യാള്‍ ഫാ. ഇ.പി മാത്യു, അപ്പസ്തോലിക് കാര്‍മല്‍ പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ മരിയ ജെസ്സീന എസി, ജോസഫ് റെബെല്ലെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍, വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, മുന്‍ മേയര്‍ സി.ജെ റോബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം മേഖലയില്‍ നിന്നുള്ള വിവിധ ഇടവകകളില്‍ നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സ്വാഗതവും വികാരി ജനറാള്‍ മോണ്‍. ജന്‍സന്‍ പുത്തന്‍വീട്ടില്‍ നന്ദിയും പറഞ്ഞു.

ശതാബ്ദി വര്‍ഷത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ബെത്‌ലഹേം ഭവനപദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഹോം മിഷന്‍ പദ്ധതി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംബ്ലാനിയും, വിവാഹ സഹായ പദ്ധതി മന്ത്രി പി.എ മുഹമ്മദ് റിയാസും, കൗണ്‍സലിങ് സെന്റര്‍ പദ്ധതി കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയും, വിദ്യാഭ്യാസ ഹബ് ഇരിങ്ങാലക്കുട ബിഷപ്മാര്‍ പോളി കണ്ണൂക്കാടനും, റിട്രീറ്റ് സെന്റര്‍ ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസും, കോഴിക്കോട് രൂപതാ ഹിസ്റ്ററി പ്രോജക്ട് മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പയും, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് ഫാ. ഇ.പി മാത്യു എസ്ജെയും, യൂത്ത് മാപ്പിങ് പ്രോജക്ട് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പും, ജീവന്‍ സുരക്ഷാ പ്രോജക്ട് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയും, വയനാട്ടിലെ യൂത്ത് ഗൈഡന്‍സ് സെന്റര്‍ ടി. സിദ്ധിഖ് എംഎല്‍എയും ഉദ്ഘാടനം ചെയ്തു.

ശതാബ്ദി ഒരുക്കങ്ങളോട് അനുബന്ധിച്ച ദീപശിഖാ പ്രയാണം വൈകീട്ട് മൂന്നുമണിയോടെ സെന്റ് ജോസഫ് ദേവാലയാങ്കണത്തില്‍ എത്തിച്ചേര്‍ന്നു. ഫൊറോനാ വികാരി റവ. ഡോ. ജെറോം ചിങ്ങന്തറ ദീപശിഖ ഏറ്റവുവാങ്ങി. തുടര്‍ന്ന് അര്‍പ്പിച്ച കൃതജ്ഞതാബലിയില്‍ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്തയും കോഴിക്കോടിന്റെ മുന്‍ ബിഷപ്പുമായ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വചനസന്ദേശം നല്‍കി. ഒരു അമ്മയുടെ വാത്സല്യത്തോടെ മലബാറിലെ മറ്റു രൂപതകളെ വളര്‍ത്തിയെടുത്ത കോഴിക്കോട് രൂപതയെ കര്‍ദിനാള്‍ അഭിനന്ദിച്ചു. ദീര്‍ഘവീക്ഷണവും പ്രവര്‍ത്തനശൈലിയും കൊണ്ട് എല്ലാവരിലേക്കും പടരുന്ന സാര്‍വത്രിക സ്നേഹം ഇനിയും രൂപതയെ നയിക്കട്ടെയെന്ന് ആശംസിച്ചു. 100 പേരടങ്ങുന്ന ഗായക സംഘവും, അള്‍ത്താര ബാലക സംഘവും ചടങ്ങുകള്‍ക്കു മാറ്റുകൂട്ടി.


Related Articles

വിശുദ്ധവാരം ജനസാന്നിധ്യമൊഴിവാക്കി ആചരിക്കണമെന്ന് ലത്തീന്‍സഭ

കൊച്ചി: കൊവിഡ്-19 പകര്‍ച്ചവ്യാധി മാനവരാശിയെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ 2020ലെ വിശുദ്ധവാരാചരണത്തിനു മാത്രമായി വത്തിക്കാനിലെ ആരാധനാക്രമത്തിനായുള്ള തിരുസംഘം പുറപ്പെടുവിച്ച പ്രത്യേക നിര്‍ദേശങ്ങളും ഭാരത ലത്തീന്‍ മെത്രാന്‍ സമിതി (സിസിബിഐ)

ഉപവാസ നില്‍പ്പുസമരം നടത്തി

എറണാകുളം: വരാപ്പുഴ അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ കച്ചേരിപ്പടി ഗാന്ധിപ്രതിമയ്ക്ക് മുമ്പില്‍ വിഷുദിനത്തില്‍ ഉപവാസ നില്‍പ്പുസമരം നടത്തി. സര്‍ക്കാരിന്റെ മദ്യനയം തിരുത്തുക, പുതിയ ബാറുകള്‍ തുറക്കാതിരിക്കുക

ദേശീയ പരിപ്രേക്ഷ്യം അതിജീവനത്തിന് സ്വയംപര്യാപ്തത

രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ യുവജന പ്രസ്ഥാനമായ ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ (ഐസിവൈഎം) ജനറല്‍ സെക്രട്ടറി അഡ്വ. ആന്റണി ജൂഡി കൊവിഡ് മഹാമാരിക്കാലത്ത് ദേശീയ തലത്തില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*