കോഴിക്കോട് രൂപത ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം നടത്തി
കോഴിക്കോട്: കോഴിക്കോട് രൂപതയിലെ മലപ്പുറം, വയനാട്, കോഴിക്കോട് മേഖലകളിലെ വിവിധ ഇടവകകളില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന 130ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ബിഷപ് പത്രോണി, ബിഷപ് മാക്സ്വെല് നൊറോണ, ബിഷപ് കളത്തിപ്പറമ്പില്‍ എന്നിവരുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉത്തത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം നടത്തി. കോഴിക്കോട് സെന്റ് ജോസഫ് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ രൂപത വികാരി ജനറല്‍ റവ. ഡോ. തോമസ് പനക്കല്‍, ഫാ. ജിജു പള്ളിപ്പറമ്പില്‍, സിസ്റ്റര്‍ തെരെസില്ഡ്, ഷെറിന് എന്നിവര്‍ സംസാരിച്ചു. വിദ്യാസമ്പന്നരായ തലമുറയാണ് സമൂഹത്തെ മുന്‍നിരയില്‍ നിന്ന് ഈ കാലഘട്ടത്തില്‍ നയിക്കേണ്ടതെന്നും; ഇന്നത്തെ മാറിയ സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ മക്കളോടൊപ്പം ഡിജിറ്റല്‍ ഫ്രീയായി ഒരു ദിവസം ഒരു മണിക്കൂറെങ്കിലും ചിലവഴിക്കണമെന്നും ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ ആവശ്യപ്പെട്ടു.
Related
Related Articles
സംസ്ഥാനത്ത് 6 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
കൊച്ചി: സംസ്ഥാനത്ത് കൊറോണ രോഗബാധിതരുടെ എണ്ണം ആറായി. കൊച്ചിയില്‍ ഇറ്റലിയില്‍ നിന്നെത്തിയ മൂന്നുവയസുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവജാഗ്രത. ജനങ്ങള്‍ മാസ്കുകള്‍ ധരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍
സമുദായദിന സമ്മേളനം വന്‍ വിജയമാക്കണം – സിഎസ്എസ്
കൊച്ചി: ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി (സിഎസ്എസ്) ഇന്റര്‍നാഷണലിന്റെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം കൊച്ചി റെയ്ഞ്ചേഴ്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ സിഎസ്എസ് ചെയര്മാന് പി. എ ജോസഫ് സ്റ്റാന്‍ലി
വിദ്യാഭ്യാസ മേഖല കൂടുതല്‍ മെച്ചപ്പെടണം -ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍
പത്തനാപുരം: വികസിത സമൂഹത്തിനായുള്ള മുന്നേറ്റത്തില്‍ ലത്തീന്‍ കത്തോലിക്കരുടെ വിദ്യാഭ്യാസ മേഖല കാലത്തിനനുസൃതമായി മെച്ചപ്പെടണമെന്ന് കെആര്‍എല്‍സിബിസി വിദ്യാഭ്യാസ കമ്മീഷന് അധ്യക്ഷനായ ബിഷപ് എമരിറ്റസ് ഡോ. സ്റ്റാന്‍ലി റോമന്‍ പറഞ്ഞു.