കോഴിക്കോട് രൂപത നൂറിന്റെ നിറവില്‍

കോഴിക്കോട് രൂപത നൂറിന്റെ നിറവില്‍

കോഴിക്കോട്: മണ്ണിനോടും കടലിനോടും പടവെട്ടിയ ഒരു ജനതയ്ക്ക് വഴികാട്ടിയാവുകയും സേവനത്തിന്റെയും കാരുണ്യത്തിന്റെയും കരുതലാവുകയും ചെയ്ത കോഴിക്കോട് രൂപത ശതാബ്ദി ആഘോത്തിലേക്ക് പ്രവേശിക്കുന്നു. ഈ മാസം 12ന് വിപുലമായ പരിപാടികളോടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമാവും. മലബാറിന്റെ വികസന ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച കോഴിക്കോട് രൂപത 1923 ജുണ്‍ 12-നാണ് നിലവില്‍ വന്നത്. നൂറു വര്‍ഷത്തിനുള്ളില്‍ ഒട്ടേറെ സംഭവങ്ങള്‍ക്കു രൂപത സാക്ഷിയായി. മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനും വിശ്വാസികള്‍ക്കിടയില്‍ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം സന്നിവേശിപ്പിക്കുന്നതിനും രൂപതയ്ക്കു കഴിഞ്ഞു. മലബാറില്‍ വിദ്യാഭ്യസ രംഗത്തും ആതുര സേവന രംഗത്തും കുതിച്ചുകയറ്റത്തിനു വിത്തുപാകി ഒട്ടേറെ സ്ഥാപനങ്ങള്‍ ആരംഭിച്ചു. അഗതിമന്ദിരങ്ങളും അനാഥമന്ദിരങ്ങളും തുറന്ന് പാവപ്പെട്ടവരെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി. അന്ധവിദ്യാലയവും കുഷ്ഠരോഗികള്‍ക്കുള്ള പുനരധിവാസ കേന്ദ്രവും ആരംഭിച്ച് സാന്ത്വന സ്പര്‍ശമേകി.

മലബാറില്‍ കോഴിക്കോട് രൂപത സ്ഥാപിക്കണമെന്ന് റോമിലേക്ക് അഭ്യര്‍ഥിച്ചത് മംഗലാപുരം രൂപതാ മെത്രാനായിരുന്ന പരീനി പിതാവാണ്. മംഗലാപുരം, മൈസൂര്‍, പോണ്ടിച്ചേരി, കോയമ്പത്തൂര്‍ രൂപതകളില്‍ നിന്ന് ഇന്നത്തെ കോഴിക്കോട്, മലപ്പുറം,വയനാട്, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന മലബാര്‍ പ്രദേശം വേര്‍തിരിച്ചാണ് കോഴിക്കോട് രൂപതയ്ക്ക് പതിനൊന്നാം പിയൂസ് പാപ്പ രൂപം നല്‍കിയത്. പ്രഥമ മെത്രാനായി ബിഷപ് പോള്‍ പെരീനി എസ്‌ജെയെ നിയമിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലശേഷം 1932 മുതല്‍ 38 വരെ രൂപതയുടെ ഭരണം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ച മോണ്‍. ബെഞ്ചമിന്‍ എം. റമസാനി എസ്‌ജെയാണ് നിര്‍വഹിച്ചത്. 1938 മാര്‍ച്ച് 13ന് കോഴിക്കോട് രൂപതയുടെ രണ്ടാമത് മെത്രാനായി റവ. ഡോ. ലിയോ പ്രസര്‍പ്പിയോ എസ്‌ജെ അഭിഷിക്തനായി.

1948 മുതല്‍ 80 വരെ രൂപയത്ക്ക് നേതൃത്വം നല്‍കിയത് ബിഷപ് ആല്‍ദോ മരിയ പത്രോണിയാണ്. 1980 സെപ്റ്റംബര്‍ ഏഴിന് കോഴിക്കോട് രൂപതയുടെ ആദ്യ തദ്ദേശീയ മെത്രനായി ബിഷപ് മാക്‌സ്‌വെല്‍ നെറോണ ചുമതലയേറ്റു. 2002-ല്‍ ബിഷപ് ജോസഫ് കളത്തിപറമ്പില്‍ സാരഥ്യമേറ്റെടുത്തു. അദ്ദേഹത്തിന് റോമില്‍ പുതിയ നിയമനം ലഭിച്ച് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് മോണ്‍. വിന്‍സെന്റ് അറയ്ക്കല്‍ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റു. 2012-ല്‍ സ്ഥാനമേറ്റെടുത്ത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലാണ് ശതാബ്ദി വര്‍ഷത്തില്‍ രൂപതയെ മുന്നോട്ടു നയിക്കുന്നത്.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

വൈറസിനും തിരകള്‍ക്കുമിടയില്‍
മുങ്ങിപ്പോകുന്ന രോദനങ്ങള്‍

രാജ്യത്ത് ആദ്യമായി കൊവിഡ് സമൂഹവ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ച കേരളത്തിലെ തീരദേശത്ത് ദുരിതക്കടല്‍ ഇരമ്പിയാര്‍ക്കുമ്പോള്‍, ജീവിതം വഴിമുട്ടിയ മനുഷ്യരുടെ ചങ്കുപിളര്‍ക്കുന്ന നിലവിളിക്കുള്ള പ്രത്യുത്തരം ഇനിയും നിരര്‍ഥകമായ വീണ്‍വാക്കുകളാകരുത്. കൊറോണവൈറസ്

മരണ സംസ്‌കാരത്തിനു മുന്നിലെ മനസ്സാക്ഷിയുടെ സ്വരം

വിശുദ്ധ ഗ്രന്ഥത്തിലെ പുറപ്പാടിന്റെ പുസ്തകം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുകയെന്നത് ആത്മീയവും ധാര്‍മികവുമായ ഒരു മല്‍പ്പിടുത്തം തന്നെയാണ്. ആന്തരികമായ സംഘര്‍ഷത്തിലേക്കു വാതില്‍ തുറക്കുന്ന ഒരു ഗ്രന്ഥമാണത്. നമ്മെ അടിച്ചമര്‍ത്തുന്ന

ഈ വാരത്തിലെ മതബോധന ക്ളാസുകൾ

🔥🔥🔥🔥🔥🔥🔥🔥🔥🔥2-8-2020 Lesson 2Module 1 KRLCBC മതബോധന കമ്മിഷൻ ഗുഡ്നസ് ടി വി യിലൂടെ തിങ്കൾ മുതൽ ശനി വരെ രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*