Breaking News

കോവളത്ത് ലോക്ഡൗണ്‍ ലംഘിച്ച് വിദേശികള്‍ കടലില്‍ ഇറങ്ങി

കോവളത്ത് ലോക്ഡൗണ്‍ ലംഘിച്ച് വിദേശികള്‍ കടലില്‍ ഇറങ്ങി

തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘിച്ച് വിദേശി വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ കോവളത്തെ കടലില്‍ ഇറങ്ങി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ലൈഫ് ഗാര്‍ഡുകള്‍ എത്തുന്നതിന് മുമ്പേയാണ് വിദേശികള്‍ തീരത്തേക്ക് വന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് ഹോട്ടലില്‍ താമസിക്കുന്ന വിദേശികളോട് അവിടെ തന്നെ തുടരാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരുന്നത്. അത്തരം ഒരു സാഹചര്യം നിലനില്‍ക്കെയാണ്
കോവളം ബീച്ചില്‍ വിദേശികള്‍ കൂട്ടത്തോടെ ഇറങ്ങിയത്. സംഭവത്തില്‍ ഹോട്ടലുടമകളുടെ ഭാഗത്തുനിന്ന് വിഴ്ചയുണ്ടായെന്നാണ് പ്രാഥമിക സൂചന. ലൈഫ് ഗാര്‍ഡുകള്‍ എത്തുന്നതിനു മുമ്പ് കടലില്‍ കുളിക്കാനാകുമെന്ന് ഹോട്ടലുടമകള്‍ പറഞ്ഞതായാണ് വിവരം. ലൈഫ് ഗാര്‍ഡുകള്‍ എത്തി ഇവരെ ഹോട്ടലിലേക്ക് തിരിച്ചയക്കുകയായിരുന്നു.


Tags assigned to this article:
jeeva newsjeevanaadamkovalam

Related Articles

റവ. ഡോ. ചാക്കോ പുത്തന്‍പുരക്കല്‍ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍

എറണാകുളം: ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി റവ. ഡോ. ചാക്കോ പുത്തന്‍പുരക്കല്‍ നിയമിതനായി. 1998 മുതല്‍ അദ്ദേഹം സെമിനാരിയില്‍ ബൈബിള്‍ അദ്ധ്യാപകനാണ്. 2015

ഇന്ന് വിഭൂതി ബുധന്‍.. ഒരു തിരിഞ്ഞുനോട്ടം

ഒരു തിരിഞ്ഞുനോട്ടം, ഒരു തിരിച്ചറിവ്, ഒരു തിരിച്ചുവരവ് തപസുകാലത്തിന്റെ അന്തസത്ത ഏറെക്കുറെ ഇങ്ങനെയാണെന്നു തോന്നുന്നു. പൂര്‍ണഹൃദയത്തോടുകൂടിയുള്ള ഒരു തിരിച്ചുവരവ്. ആ തിരിച്ചുവരവിന് കാരണമാകുന്ന തിരിച്ചറിവ്, ആ തിരിച്ചറിവിലേക്കു

ന്യൂനപക്ഷ വോട്ടുകളില്‍ ഉന്നം വച്ച് ബിജെപി

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ട് ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കിടയില്‍ സ്വാദീനം ഉറപ്പിക്കാന്‍ ബിജെപി . തിരഞ്ഞെടുപ്പിന് മുമ്പ് ക്രൈസ്തവ സഭാ മേധാവികളുമായി ധാരണയിലെത്താനാണ് ബിജെപി നേതൃത്വത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*