കോവിഡിനു ശേഷം ഫ്രാന്‍സീസ് പാപ്പയുടെ ആദ്യ യാത്ര ഇറാഖിലേക്ക്‌

കോവിഡിനു ശേഷം ഫ്രാന്‍സീസ് പാപ്പയുടെ ആദ്യ യാത്ര ഇറാഖിലേക്ക്‌

വത്തിക്കാന്‍: നീണ്ട മാസങ്ങളുടെ ഇടവേളക്കുശേഷം അന്താരാഷ്ട്ര യാത്രാകള്‍ക്കായി ഒരുങ്ങി ഫ്രാന്‍സിസ് പാപ്പ. മദ്ധ്യ പൂര്‍വ്വ ഏഷ്യന്‍ രാജ്യമായ ഇറാഖിലേക്കാണ് പാപ്പയുടെ ചരിത്രപരമായ സന്ദര്‍ശനം. റിപ്പബ്ലിക് ഓഫ് ഇറാന്റെ ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതായി ഹോളി സീ പ്രസ്സ് ഓഫീസ് ഡയറക്ടര്‍, മാറ്റിയോ ബ്രൂണി തിങ്കളാഴ്ച്ച അറിയിച്ചു.

അപ്പസ്‌തോലിക യാത്രയില്‍ നാല് ദിവസങ്ങളിലായി ഇറാഖിലെ നാല് പ്രവിശ്യകള്‍ സന്ദര്‍ശിക്കും.
പ്രസ്സ് ഓഫീസിന്റെ അറിയിപ്പ് അനുസരിച്ചു ബാഗ്ദാദ്, അബ്രഹാമിന്റെ ജന്മദേശമായ ഉര്‍ ന്റെ ഉള്‍പ്രവിശ്യകള്‍ , ഇര്‍ബില്‍ നഗരം, മൊസോള്‍, ക്വാരക്കോഷ്എന്നീ സ്ഥലങ്ങളാവും പാപ്പ സന്ദര്‍ശിക്കുക.

കല്‍ദായ ബാബിലോണിന്റെ പാത്രിയര്‍ക്കിസ്, കര്‍ദിനാള്‍ ലൂയിസ് സാക്കോ പാപ്പയെ ഇറാഖിലേക്ക് സ്വാഗതം ചെയ്തു. 2012 മാര്‍ച്ച് 5 മുതല്‍ 8 വരെയാണ് പാപ്പ ഇറാഖ് സന്ദര്‍ശിക്കുക.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ചിരകാല അഭിലാഷമായിരുന്നു ഇറാഖ് സന്ദര്‍ശനം. 1999ല്‍ പോളണ്ടുകാരനായ ജോണ്‍ പോള്‍ രണ്ടാമന്‍ ഇറാഖ് സന്ദര്‍ശിക്കുവാനായിട്ട് ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ സദ്ദാം ഹുസൈന്‍ പാപ്പയുടെ സന്ദര്‍ശനം നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

പാപ്പയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി വത്തിക്കാനില്‍ ഇറാഖ് പ്രസിഡന്റ് ബ്രഹാം സാലിഖ് ഈ വര്‍ഷം ജനുവരി 25 ന് സന്ദര്‍ശനം നടത്തിയിരുന്നു. പാപ്പയുടെ സന്ദര്‍ശനം രാജ്യത്തെ മതവിഭാഗങ്ങളെ ഒന്നിപ്പിക്കുകയും ക്രൈസ്തവ സമൂഹത്തിനു സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു


Tags assigned to this article:
jeevanaadamnewspopevatican

Related Articles

ഇളവില്‍ ലോക്ക്

ബാര്‍ബര്‍ഷോപ്പ് തുറക്കില്ല, ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം * ഹോട്ട്‌സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകളില്‍ തിരുത്തല്‍വരുത്തി കേരളം. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലിലിരുന്നു ഭക്ഷണം കഴിക്കാനുമുള്ള

പറയാനുണ്ട് ചിലത്

  അഡ്വ. ഫ്രാന്‍സി ജോണിന്റെ 32 ലേഖനങ്ങളുടെ സമാഹാരമാണ് @പറയാനുണ്ട് ചിലത്.’ ഗ്രന്ഥശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളെക്കുറിച്ച് ഗ്രന്ഥകാരന് പറയാനുള്ള, പ്രസക്തവും സുചിന്തിതവുമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളുമാണ്

അന്തരീക്ഷ മലിനീകരണവും ഹാര്‍ട്ടറ്റാക്കും

ഹൃദയധമനികളിലെ ബ്ലോക്കിന്റെ വലിപ്പവും ഹാര്‍ട്ടറ്റാക്കും തമ്മില്‍ വലിയ ബന്ധമില്ലെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘകാലം ആപത്ഘടകങ്ങള്‍ക്ക് വിധേയമായാല്‍ ഹൃദയധമനികളുടെ ഉള്‍പ്പോളകളില്‍ കൊഴുപ്പും മറ്റു ഘടകങ്ങളും അടിഞ്ഞുകൂടി ഉള്‍വ്യാസം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*