കോവിഡ്കാലത്ത് നിര്‍ദ്ധനര്‍ക്ക് സൗജന്യമായി ഭക്ഷണം വിളമ്പി വ്ളാത്താങ്കരയിലെ അമ്മ ഊണ് ; ദിനം പ്രതി എത്തുന്നത് 100 ലധികം പേര്

അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര ; കോവിഡ്കാലത്ത് സൗജന്യമായി നിര്‍ദ്ധനര്‍ക്ക് ഭക്ഷണം വിളമ്പി വ്ളാത്താങ്കരയിലെ അമ്മ ഊണ് ശ്രദ്ധ നേടുന്നു. പ്രസിദ്ധ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തിന്റെ നേതൃത്വത്തില്‍ പളളിവക പാര്‍ക്കിംഗ് ഗൗണ്ടിന് സമീപത്താണ് അമ്മ ഊണ് ക്രമീകരിച്ചരിക്കുന്നത്. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിളമ്പുന്ന അമ്മ ഊണില്‍ ഭഷണം പൂര്‍ണ്ണമായും സൗജന്യമാണ് ജാതിമത ഭേതമന്യേ ആര്‍ക്കും അമ്മ ഊണിലെത്തി ഭക്ഷണം കിഴിച്ച് മടങ്ങാം. വ്ളാത്തങ്കരയിലെ അമ്മ ഊണില്‍ ക്യാഷ് കൗണ്ടറോ ക്യാഷ്യറോ ഇല്ല എന്നതാണ് പ്രത്യേകത. കാശുളളവര്‍ക്ക് ഒരു നിര്ദ്ധനന് കൂടി അന്നം നല്‍കാനായി വേണമെങ്കില്‍ അമ്മ ഊണില്‍ ക്രമീകരിച്ചിട്ടുളള ക്യാഷ്ബോക്സില്‍ പണം നിക്ഷേപിക്കാം തെരെഞ്ഞെടുപ്പ് കാലമായതിനാല്‍ പ്രചരണത്തിനിറങ്ങുന്നവര്‍ ധാരാളമായി അമ്മ ഊണില്‍ നിന്ന് വിശപ്പടക്കി മടങ്ങുന്നു. ഇടവക വികാരി മോണ്‍.വി പി ജോസാണ് കോവിഡ് കാലത്തെ ഈ പുത്തന്‍ ആശയത്തിന് പിന്നില്‍. ഇടവകയുടെ പാരിഷ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് അമ്മ ഊണ് പ്രവര്‍ത്തിക്കുന്നത്. ധാരാളം സുമനസുകള്‍ അമ്മ ഊണിന് വേണ്ടി സംഭാവനകള്‍ നല്കികൊണ്ടിരിക്കുന്നതായി ഇടവക വികാരി അറിയിച്ചു. ചോറും 2 കറികളും അവിയലുള്പ്പെടെ 3 കൂട്ടുകറികളുമാണ് അമ്മ ഊണില്‍ വിളമ്പുന്നത്. ഇടവകയിലെ സന്യാസിനികളും ഈ സംരംഭത്തില്‍ കൈകോര്‍ക്കുന്നു. പാചകത്തിനായി പ്രത്യേകം പരിശീലനം ലഭിച്ചവരെയാണ് ഇടവക നിയമിച്ചിരിക്കുന്നത്.
വ്ളാത്താങ്കരയിലെ അമ്മ ഊണില്‍ ഭക്ഷണം വിളംമ്പുന്ന ഇടവക വികാരി മോണ്‍.വിപി.ജോസ്
ഭക്ഷണം വിളംമ്പുന്നതിന് സഹായിക്കുന്ന ഇടവകയിലെ സന്യാസിനികള്‍
Related
Related Articles
ഫാ. ആന്റണി അറക്കല്‍ കെആര്‍എല്‍സിബിസി വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറി
എറണാകുളം: കെആര്‍എല്‍സിബിസി വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറിയായി ഫാ. ആന്റണി അറക്കല്‍ ചുമതലയേറ്റു. പിഒസിയില്‍ കമ്മീഷന് ചെയര്മാന് ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരിയുടെ സാന്നിധ്യത്തില്‍ റവ.
”ചരിത്രവും സാംസ്കാരിക പൈതൃകവും നിലനില്പിന്റെ ഉപാധികള്‍”
എറണാകുളം: സംസ്ഥാനത്ത് നവോത്ഥാന ചരിത്രത്തിന് പുതിയ അവകാശികള്‍ ഉടലെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സഭയുടെയും സമുദായത്തിന്റെയും ചരിത്രവും സാംസ്കാരിക പൈതൃകവും കാത്തുപാലിക്കേണ്ടത് സാമൂഹിക നിലനില്പിനും സ്വത്വബോധത്തിന്റെ വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന് വരാപ്പുഴ
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് ലക്ഷങ്ങള്‍
കൊച്ചി: കേരളത്തിലേക്ക് മടങ്ങാനായി മണിക്കൂറുകള്‍ക്കുള്ളില്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് ലക്ഷക്കണക്കിനുപേര്‍. അനിശ്ചിതത്വത്തിനൊടുവില്‍ പ്രവാസികള്‍ക്കായുള്ള നോര്‍ക്കയുടെ രജിസ്ട്രേഷന് ഇന്നലെയാണ് ആരംഭിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തുടങ്ങാനിരുന്ന രജിസിട്രേഷന് സാങ്കേതിക