കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചു. തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, ട്യൂഷന് സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍ എന്നിവയ്ക്ക് ഇനി നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാവുന്നതാണ്.
പഠനം നടക്കുന്ന ഹാളുകളില്‍ ഒരേസമയം വിദ്യാര്‍ഥികളുടെ എണ്ണം ഹാളിന്റെ ശേഷിയുടെ 50 ശതമാനമോ പരമാവധി 100 വ്യക്തികളോ ആയി പരിമിതപ്പെടുത്തണമെന്ന ഉപാധിയോടെയാണ് തുറക്കാന്‍ അനുമതി നല്കിയിരിക്കുന്നു. എന്നാല്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഉത്തരവ് ബാധകം.
കംപ്യുട്ടര്‍ സെന്ററുകള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കും ഇനി ക്ലാസുകള്‍ ആരംഭിക്കാം. പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുകയും വേണം.സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്.
Related
Related Articles
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പരിശോധിക്കാന്‍ കര്‍മസമിതി
തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താനായി മുന്‍ ചീഫ് സെക്രട്ടറി കെ.എം.അബ്രാഹം അധ്യക്ഷനായ 17 അംഗ കര്‍മസമിതിക്ക് സംസ്ഥാനം രൂപം നല്കി. കഴിഞ്ഞദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ
കൊച്ചി രൂപത സ്ഥാപക ദിനം ആചരിച്ചു
ഫോർട്ടുകൊച്ചി. കൊച്ചി രൂപത സ്ഥാപിതമായതിൻ്റെ 464-ആം വാർഷികം ആഘോഷപൂർവ്വം ആചരിച്ചു. കഴിഞ്ഞ നാലര നൂറ്റാണ്ടിലധികം കൊച്ചി നഗരത്തിൻ്റെ ഉത്ഭവത്തിനും വളർച്ചയ്ക്കും ഒപ്പം നിലകൊള്ളുന്നതിൽ രൂപത അഭിമാനം
നിസ്വരുടെ ദൈവം (ലൂക്കാ 4: 14-21): ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ വിചിന്തനം :- നിസ്വരുടെ ദൈവം (ലൂക്കാ 4: 14-21) ലൂക്കായാണ് പുതിയനിയമത്തിലെ ഏറ്റവും നല്ല രചയിതാവ്. ഒരു സംഭവത്തെ എങ്ങനെ വിവരിക്കണമെന്നും എവിടെയൊക്കെ