കോവിഡ് പോരാളികളുടെ മക്കള്‍ക്ക് എംബിബിഎസ്, ബിഡിഎസ് സീറ്റുകളില്‍ സംവരണം.

ന്യൂഡല്‍ഹി: അന്തരിച്ച കോവിഡ് പോരാളികളുടെ മക്കള്‍ക്ക് 2020-2021 അധ്യായന വര്‍ഷത്തില്‍ എംബിബിഎസ്,ബിഡിഎസ് സീറ്റുകളില്‍ സംവരണം. കേന്ദ്ര പൂളില്‍നിന്നുള്ള പ്രവേശന മാനദണ്ഡങ്ങളില്‍ ‘കോവിഡ് പോരാളികളുടെ മക്കള്‍’ എന്ന പുതിയ വിഭാഗംകൂടി ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി ഹര്‍ഷ് വര്ധന് അറിയിച്ചു.
കോവിഡ് ബാധിതരെ പരിചരിക്കുന്നിടെ കോവിഡ് ബാധിച്ച് മരിക്കുകയോ, കോവിഡ് ഡ്യൂട്ടിക്കിടെ അത്യാഹിതത്തില്‍ മരിക്കുകയോ ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് വേണ്ടിയാവും കേന്ദ്ര പൂളിലുള്ള എംബിബിഎസ് സീറ്റുകള്‍ മാറ്റിവയ്ക്കുക.കോവിഡ് രോഗികളെ പരിചരിച്ച എല്ലാവര്ക്കും അര്‍ഹമായ അംഗീകാരം നല്കുന്നതിനുവേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
സ്വകാര്യ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജോലിക്കാരും ദിവസവേതനക്കാരും, കേവിഡ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ചവരുടെ കുട്ടികള്‍ക്കും സീറ്റിന് അര്‍ഹതയുണ്ട്.
അപേക്ഷകര്‍ നീറ്റ് യോഗ്യത നേടിയിരിക്കണം. ഫോട്ടോ പതിച്ച അപേക്ഷ സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോ, ആരോഗ്യ വകുപ്പ് ഡയറക്ടറോ സാക്ഷ്യപ്പെടുത്തി കേന്ദ്ര മെഡിക്കല്‍ കൗണ്‍സിലിന് അയക്കണം. അപേക്ഷയ്ക്കും ഡയറക്ടറുടെ സര്‍ട്ടിഫിക്കറ്റിനുമുള്ള ഫോമുകളും നിബന്ധനകളും https://mcc.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
ലേഡി ഹാര്‍ഡിഞ്ച് (വനിത) ഡല്‍ഹി, മഹാത്മാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ധ, നേതാജി സുഭാഷ് ജബല്‍പൂര്‍, ജവാഹര്‍ലാല്‍ നെഹ്റു അജ്മേര്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഹല്‍ദ്വാനി ഉത്തരാഖണ്ഡ് എന്നിവയിലാണ് ഓരോ സീറ്റ്.കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
“കിഴക്കഅമ്പലത്ത് ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും” വോട്ട് ചെയ്യാനെത്തിയ യുവാവിനെയും ഭാര്യെയെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്തു
കൊച്ചി: കിഴക്കഅമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസില്‍ 9 പേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മനോട് സ്വദേശികളായ തൈക്കൂട്ടത്തില്‍ അബ്ദുള്‍ അസീസ്
ആത്മീയസാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ രൂപതകള്‍ മാതൃക -കര്‍ദിനാള്‍ ഡോ. റെയ്നര്‍ മരിയ വോള്‍ക്കി
എറണാകുളം/നെയ്യാറ്റിന്‍കര: ആത്മീയ പ്രവര്‍ത്തനങ്ങളിലും അതില്‍നിന്നും ഉള്‍ക്കൊള്ളുന്ന പ്രേരണയാല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും വരാപ്പുഴ അതിരൂപതയും നെയ്യാറ്റിന്‍കര രൂപതയും മാതൃകയാണെന്ന് കൊളോണ്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. റെയ്നര്‍ മരിയ വോള്‍ക്കി. കര്‍ദിനാള്‍
എന്തു കഴിക്കുന്നു, അതാണ് നാം
ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തുന്ന എല്ലാ രോഗികളോടും ഞാന്‍ സ്ഥിരമായി പറയുന്നത് ഇതാണ്: ”എന്തു കഴിക്കുന്നു, അതാണ് നാം.” ഹൃദ്രോഗത്തിന്റെ കാരണങ്ങള്‍ തേടി എങ്ങോട്ടും