Breaking News

കോവിഡ് 19 : വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി

കോവിഡ് 19 : വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി

തിരുവനന്തപുരം സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെക്കുറിച്ച്‌ വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുമായി പോലീസ്.

രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈ ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, എല്ലാ ജില്ലകളിലെയും സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.

കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച്‌ വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും അവ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.


Related Articles

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടിയില്ല

  തിരുവനന്തപുരം: ഇടവേളയ്ക്കുശേഷം കൊവിഡ് അവലോകന വാര്‍ത്താസമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രതിരോധത്തില്‍ ഇതുവരെ നടത്തിയ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു. വിവാദവിഷയങ്ങളോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇപ്പോള്‍

ഊര്‍ജ സംരക്ഷണ സന്ദേശ റാലിയും ബോധവത്കരണ സെമിനാറും നടത്തി

കോട്ടപ്പുറം: ഊര്‍ജസംരക്ഷണത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി കയ്പമംഗലം ഗ്രാമപഞ്ചായത്തും എനര്‍ജി മാനേജ്‌മെന്റ് സെന്ററും കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയും (കിഡ്‌സ്) സംയുക്തമായി ഊര്‍ജസംരക്ഷണ സന്ദേശറാലിയും

സ്വവര്‍ഗരതി സമൂഹ്യബന്ധങ്ങളെ ശിഥിലീകരിക്കും

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന പരമോന്നത കോടതിയുടെ നിലപാട് കുടുംബവ്യവസ്ഥയുടെ തായ്‌വേരറുക്കും. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി സെക്ഷന്‍ 377 ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് സുപ്രീം കോടതി അസാധുവാക്കിയിരിക്കുകയാണ്. 158

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*