Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
ക്യാമ്പസ് രാഷ്ട്രീയത്തിന് നിയമപ്രാബല്യം: സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം-കെസിബിസി

എറണാകുളം: ക്യാമ്പസ് രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് നിയമപ്രാബല്യം നല്‍കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം കേരളത്തിലെ പൊതുസമൂഹത്തോടും വിദ്യാഭ്യാസമേഖലയോടും കോടതിവിധികളോടുമുള്ള വെല്ലുവിളിയാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്. സ്വാശ്രയ കോളജുകളെക്കൂടി പുതിയ രാഷ്ട്രീയ താവളങ്ങളാക്കി മാറ്റാനാണ് ഈ ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്.
ജസ്റ്റിസ് കെ.കെ. ദിനേശന് കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ‘കേരള വിദ്യാര്‍ഥി സംഘടനകള്‍ രജിസ്റ്റര്‍ ചെയ്യലും വിദ്യാര്‍ഥി പരാതി പരിഹാര കമ്മീഷന് രൂപീകരണവും’ എന്ന കരടുബില്ലാണ് ഓര്‍ഡിനന്‍സായി പുറത്തിറക്കുവാന്‍ പോകുന്നത്.
കലാലയങ്ങളിലെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ വിവിധ വശങ്ങളെ സസൂക്ഷ്മം പരിശോധിച്ച് പഠിച്ച് ക്യാമ്പസുകളില്‍ രാഷ്ട്രീയം പാടില്ല എന്ന നിരവധി കോടതിവിധികളെ പുച്ഛിച്ചുതള്ളിയാണ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് നിയമപ്രാബല്യം നല്കുവാന് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോളജ് മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമായി ആലോചനകളൊന്നും നടത്താതെ ഏകപക്ഷീയമായി ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല.
തിരുവനന്തപുരം യുണിവേഴ്സിറ്റി കോളജും എറണാകുളം മഹാരാജാസ് കോളജുമുള്പ്പെടെയുള്ള നിരവധി കോളജുകളില്‍ ജനാധിപത്യ പരിശീലനത്തിന്റെ പേരില്‍ അരങ്ങേറിയ അക്രമത്തിന്റെയും കൊലപാതകത്തിന്റേയും അരാജകത്വത്തിന്റെയും ഭീകരമുഖങ്ങള്‍ കണ്ട കേരളസമൂഹത്തിന് സര്‍ക്കാരിന്റെ ഈ ഓര്‍ഡിനന്‍സിനെ ഉള്‍ക്കൊള്ളാനാവില്ല. വളരെ സുതാര്യമെന്നും സ്വതന്ത്രമെന്നും കരുതിയിരുന്ന പിഎസ്സി പരീക്ഷയില്‍ നടന്നിരിക്കുന്ന അട്ടിമറി കേരള യൂണിവേഴ്സിറ്റി കോളജില്‍ രാഷ്ട്രീയത്തിന്റെ പിന്‍ബലത്തില്‍ നടന്ന ഏറ്റം അപലപനീയമായ വസ്തുതയാണ്. പഠിക്കാതെ ജോലിനേടാനുള്ള സ്ഥാപനമായി പിഎസ്സിപോലുള്ള സംവിധാനത്തെ അധഃപതിപ്പിച്ച ഇത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇടം കൊടുക്കണമോയെന്ന് കേരളജനത ഗൗരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു.
രാഷ്ട്രീയ നേതാക്കന്മാരുടെ മക്കള്‍ കേരളത്തിനുപുറത്തും രാജ്യത്തിനുപുറത്തും ഉന്നത വിദ്യാഭ്യാസം സുഗമമായി നടത്തുന്നു. എന്നാല്‍ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള പരീക്ഷണശാലകളാകുമ്പോള്‍ നഷ്ടപ്പെടുന്നത് സാധാരണ കുടുംബങ്ങളിലെ കുട്ടികളുടെ ഭാവിസ്വപ്നങ്ങളാണ്. ഇതുകൊണ്ടുണ്ടാകുന്ന നേട്ടം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അണികളെയും ആജ്ഞാനുവര്‍ത്തികളെയും സൃഷ്ടിക്കാമെന്നു മാത്രമേ ഉള്ളൂ എന്നാണ് വസ്തുത.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനും കൂടുതല്‍ രാഷ്ട്രീയവത്കരിക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്തുവരണം. സമാനചിന്താഗതിക്കാരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കു-കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
Related
Related Articles
പിശാചുക്കളുടെ പരാതി
സ്വര്‍ഗത്തില്‍ ക്രിസ്തുമസ് ആഘോഷം പൊടിപൊടിക്കുകയായിരുന്നു. പുത്രന്‍തമ്പുരാന്റെ ബര്ത്ഡേ അല്ലേ. അപ്പോള്‍പ്പിന്നെ അത് ഏറ്റവും ഉചിതമായ രീതിയില്‍ത്തന്നെ ആഘോഷിക്കണമേല്ലാ. സ്വര്‍ഗം ആകെ വര്ണാമയമായിരുന്നു. എങ്ങും സ്വര്‍ണനൂലുകളാല്‍ അലങ്കരിക്കപ്പെട്ട വിതാനങ്ങള്‍;
മിഷണറിമാരുടെ ത്യാഗോജ്വല സേവനങ്ങള്‍ പുതുതലമുറ പഠിക്കണം-ബിഷപ് ഡോ. അലക്സ് വടക്കുംതല
കണ്ണൂര്‍: നമുക്കുമുമ്പേ കടന്നുപോയവരുടെ സ്നേഹസേവനങ്ങള്‍ മറക്കാതിരിക്കണമെങ്കില്‍ ഗതകാലചരിത്രം പഠിക്കണമെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല. നീലേശ്വരം മിഷന്റെ 80-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ കണ്ണൂര്‍ രൂപത
ന്യൂനപക്ഷ സ്കോളര്‍ഷിപ് വിധി: ക്ഷേമപദ്ധതികള്‍ അസാധുവാക്കിയ നടപടി ഖേദകരമെന്ന് കെആര്‍എല്‍സിസി
ജനാധിപത്യ ഭരണകൂടങ്ങള്‍ ആവശ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ദുര്‍ബല ജനവിഭാഗങ്ങളുടെ ശക്തീകരണത്തിനായി പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ അസാധുവാക്കിയ കോടതി നടപടി ഖേദകരമെന്ന് കേരള ലത്തീന്‍ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ