Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
ക്രിസ്തുമത സമ്പൂര്‍ണ ചരിത്രം ചോദ്യോത്തരങ്ങളിലൂടെ

ഒരു പുസ്തകം എന്തിനു പ്രസിദ്ധീകരിക്കണം എന്ന ചോദ്യം പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. പ്രയോജനരഹിതമായ പുസ്തകങ്ങളെക്കുറിച്ചാണു ഇത്തരം അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്നത്. വായനയിലൂടെ എന്തെങ്കിലുമൊക്കെ ആര്‍ജ്ജിക്കണം എന്ന ആഗ്രഹത്തെ കുറ്റപ്പെടുത്തുവാനാകില്ലല്ലൊ. ഒരു കഥ, ഒരു നോവല്‍, ഒരു നിരൂപണഗ്രന്ഥം. ഇങ്ങിനെ സാഹിത്യത്തിലെ വിഭിന്ന ശാഖകളിലെ ഗ്രന്ഥങ്ങളെക്കുറിച്ച് മേല്‍പ്പറഞ്ഞ അഭിപ്രായം വിവേകശാലികളായ വായനക്കാര്‍ പറയുന്നത് തികച്ചും സ്വാഭാവികം. ഒരു വര്‍ഷം ഇരുന്നൂറിലധികം പ്രൊഫഷണല്‍ നാടകങ്ങള്‍ കേരളത്തിലുണ്ടാകുന്നുണ്ട്. അവയില്‍ ഒന്നു പോലും ഇപ്പോള്‍ മുദ്രണം ചെയ്യപ്പൊടാത്തതിനു കാരണം വായനക്കാര്‍ ഇല്ലാത്തതുകൊണ്ടു തന്നെയാണു. അത്തരം നാടകങ്ങളിലെ രചനാപാഠത്തില്
നിന്നു പുതുതായി ഒന്നും ലഭിക്കാനില്ലെന്ന് വായനക്കാര്‍ തിരിച്ചറിയുന്നു എന്നതാണു വസ്തുത. നമ്മുടെ പുസ്തകശാലകളുടെ ഷെല്ഫുകളില് കെട്ടിക്കിടക്കുന്ന ഗ്രന്ഥങ്ങള്‍ക്കും വായനക്കാരില്ലാത്തതില് വായനക്കാരെ കുറ്റപ്പെടുത്തേണ്ടതില്ല. മുദ്രണം ചെയ്യുന്ന ഉടനെ വിറ്റുപോകുന്ന എല്ലാ കൃതികളും മെച്ചമാണെന്ന അഭിപ്രായവുമില്ല. പക്ഷെ ഒരു ഗ്രന്ഥം വായിക്കുവാന്‍ പലരും ആഗ്രഹിക്കുന്നു. എന്നതിനര്‍ത്ഥം ആ കൃതി മാന്യവായനക്കാരനെ തൃപ്തിപ്പെടുത്തുന്നു. എന്നു തന്നെയാണു.
എന്റെ മുന്നില്‍ ഇപ്പോള്‍ ഒരു ഗ്രന്ഥമുണ്ട്. ‘ക്രിസ്തുമത സമ്പൂര്‍ണചരിത്രം ചോദ്യോത്തരങ്ങളിലൂടെ’ എന്ന ഒരു ചരിത്ര ഗ്രന്ഥം ഒരെഴുത്തുകാരന്റെ സമര്‍പ്പണവും അന്വേഷണ തല്പരതയും ആവശ്യപ്പെടുന്നവയാണ് ചരിത്രഗ്രന്ഥങ്ങള്‍. അത്തരം ഗ്രന്ഥങ്ങളില്‍ കല്പനകള്ക്ക് പ്രാധാന്യമില്ല. ഡോ. ആന്റണി പാട്ടപ്പറമ്പില്‍ എഴുതി അയിന് പബ്ലിക്കേഷന്‍ പുറത്തിറക്കിയ ഈ ഗ്രന്ഥത്തിന് നൂറ്റിയമ്പതില്‍പ്പരം പേജുകളാണുള്ളത്. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ നൂറ്റാണ്ടുകളുടെ സഭാചരിത്രം ഒതുക്കി വച്ചിരിക്കുന്ന ഒരു ചെറിയ ഗ്രന്ഥമാണിത്. ചോദ്യോത്തര രൂപത്തിലുള്ള ചരിത്രഗ്രന്ഥം മറ്റാരെങ്കിലും രചിച്ചതായി അറിയില്ല. ഒന്നാമധ്യായത്തില്‍ ഇരുപത്തിരണ്ട് ചോദ്യം ക്രിസ്തുവിനു മുമ്പുള്ള ചരിത്രമാണു. പിന്നീടുള്ള അധ്യായങ്ങളിലെല്ലാം ഓരോ നൂറ്റാണ്ടിലേയും സഭാചരിത്രമാണു. കാലഗണനാക്രമത്തില്‍ ചോദ്യവും ഉത്തരവുമായി നീങ്ങുന്ന ഈ ചരിത്രഗ്രന്ഥം പുതിയ ചരിത്ര രചനയ്ക്ക് മാതൃകയാണെന്നു പറയാം. മുഖമൊഴിയില്‍ ഗ്രന്ഥകാരന് സൂചിപ്പിക്കുന്നതുപോലെ ആയിരത്തിലധികം ചോദ്യവും അതിന്റെ ഉത്തരവും ഇതിലുണ്ട്. ക്രൈസ്തവസഭയുടെ ഉത്ഭവവും വളര്‍ച്ചയും തിരിച്ചടികളും സുവ്യക്തമാകും വിധം ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വളരെ സങ്കീര്‍ണമായ സഭാചരിത്രം എത്രമാത്രം ലളിതമായി പറയാം എന്നതിനു ഉദാഹരണമാണീ പുസ്തകം. ലാളിത്യം എന്ന ഈ ഒറ്റ ഗുണം മാത്രം മതി അന്വേഷണാത്മക സഹൃദയ മനസുകളെ തൃപ്തിപ്പെടുത്താന്‍.
അറിയണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് പോലും പെട്ടെന്ന് കണ്ടെത്താനാവാത്ത സഭാചരിത്രത്തെ ക്ഷമയോടെ, അന്വേഷണ വ്യഗ്രതയോടെ ഈ ഗ്രന്ഥകര്‍ത്താവ് സമീപിച്ചിരിക്കുന്നു. നിരന്തര വായനയും പഠനവും മനനവുമുള്ള ഒരു വിശ്വാസിക്കു മാത്രമെ ഇവ്വിധം ഒരു ഗ്രന്ഥരചന നടത്തുവാന്‍ കഴിയൂ. ചരിത്രകാരന് സത്യാന്വേഷിയാണ്. അയാള്‍ അവസാന വാ ക്കു പറയുന്നവനാണ്. ശങ്കാലുവായിരിക്കില്ല. ഈ ഗ്രന്ഥത്തിലെ ചോദ്യോത്തരങ്ങളിലൂടെ കടന്നുപോയപ്പോള്‍ ബോധ്യമായി, നിരന്തരം പഠനത്തിലൂടെ സഞ്ചരിച്ച ഡോ. ആന്റണി പാട്ടപ്പറമ്പില്‍ സഭാചരിത്രരചനയില് അവസാനവാക്കു പറയുവാന്‍ യോഗ്യനാ ണ് എന്ന്. ഉത്തരങ്ങളെന്നതുപോലെ ഒരു പക്ഷെ ഉത്തരങ്ങളേക്കാള്‍ ഈ ഗ്രന്ഥത്തിലെ ചോദ്യങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ടെന്ന് എനിക്കു തോന്നുന്നു. ആ ചോദ്യങ്ങളാണ് ഇതിലെ ചരിത്രരചന എന്ന് പറയേണ്ടിവരും. കാലഗണനാനുസൃതമായും വായനാസുഖം ചോര്‍ന്നുപോകാതെയും പിന്തുടര്ച്ച നഷ്ടപ്പെടാതെയും ചോദ്യങ്ങള്‍ സൃഷ്ടിക്കുക ശ്രമകരമാണ്. ഒരു പക്ഷെ ഇതു തന്നെയാണു ഈ ഗ്രന്ഥത്തെ ഹൃദ്യമാക്കുന്നത്.
എന്തെഴുതുന്നു എന്നതുപോലെ പ്രസക്തമാണു എങ്ങിനെ എഴുതുന്നു എന്നതും. സങ്കീര്‍ണ വിഷയങ്ങള്‍ വളരെ ലളിതമായി പറഞ്ഞുവയ്ക്കുക വളരെ ശ്രമകരമാണ്. അറിവുള്ളവനു മാത്രമെ ലളിതമായി പറയാന്‍ കഴിയൂ. അതിന് ഏറെ ഉദാഹരണങ്ങള്‍ മലയാളത്തില്‍പ്പോലും ചൂണ്ടിക്കാണിക്കാനാകും. സഭാചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥങ്ങള്‍ എണ്ണത്തില്‍ കുറവാണ്. മലയാളത്തില്‍ ഇതുപോലൊരു ഗ്രന്ഥമില്ലെന്ന് പറയേണ്ടിവരും. അതു തന്നെയാണ് ഈ ഗ്രന്ഥം മുദ്രണം ചെയ്തതിന്റെ പ്രസക്തി. കൃതിയുടെ ആമുഖത്തില്‍ ഗ്രന്ഥകാരന് സൂചിപ്പിച്ചതുപോലെ ‘ഇതു പുതുതലമുറയ്ക്കായുള്ള സഭാചരിത്ര ഗ്രന്ഥമാണ്’ അന്വേഷണ തല്പരരായ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു ചവിട്ടുപടിയാണു. ഒറ്റയിരിപ്പില്‍ ഒരു ഗ്രന്ഥം വായിപ്പിക്കാന്‍ വായനക്കാരനു കഴിയുകയെന്നത് എഴുത്തുകാരന്റെ ക്രാഫിറ്റിന്റെ പ്രത്യേകതകൊണ്ടാണ്.
ലക്ഷ്യബോധമുള്ള ഒരു രചനയാണിത്. അതുകൊണ്ടു തന്നെ വായനക്കാര്‍ ഇത് ഏറ്റെടുക്കും. സഭാചരിത്രാന്വേഷകര്ക്കു ഇതൊരു ഗൈഡാണ്. ഒരു ഗ്രന്ഥരചനയിലൂടെ എഴുത്തുകാരന് എന്താണൊ ലക്ഷ്യമാക്കിയത് അതു ഇവിടെ സാധ്യമായിരിക്കുന്നു. ഒരു സഭാചരിത്രഗ്രന്ഥം എന്നതിലുപരി ലോകചരിത്രത്തിലേയ്ക്കു ഇതിന്റെ ശിഖരങ്ങള്‍ പടര്‍ന്നു കയറിയിരിക്കുന്നു. ‘സഭ പലരും കരുതുന്നപോലെ സംഘടിത മതത്തിന്റെ ബലമല്ല. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ കാരുണ്യം നിറഞ്ഞ വലിയ മനസാണത്’ എന്ന് ഈ ഗ്രന്ഥം ഒരിക്കല്‍ക്കൂടി നമ്മെ ബോധ്യപ്പെടുത്തുന്നു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
വിജ്ഞാനകൈരളിയുടെ പത്രാധിപര്‍ക്കെതിരെ കേെസടുക്കണമെന്ന് കെഎല്‍സിഎ
എറണാകുളം: ക്രൈസ്തവരുടെ കൂദാശയായ കുമ്പസാരത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുകയും മതവിശ്വാസത്തെ അവഹേളിക്കുന്ന രീതിയില്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നതിന് ആഹ്വാനം നല്‍കുകയും ചെയ്ത കേരളഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരണമായ
സ്വര്‍ഗദൂതന്റെ 60 വര്‍ഷങ്ങള്‍
പോഞ്ഞിക്കരയിലെ 24 വയസുകാരന് റാഫി 1948 മെയ് 28-ാം തീയതി ‘സൈമന്റെ ഓര്‍മകള്‍’ എന്ന ശീര്‍ഷകത്തില്‍ ഒരു നോവല്‍ എഴുതാന്‍ തുടങ്ങി. പരപ്പേറിയ ക്യാന്‍വാസില്‍ നോവല്‍ രചന
ക്രൈസ്തവസഭകളുടെ വിശ്വാസം വീണ്ടെടുക്കാന്‍ നെട്ടോട്ടമോടി കോണ്‍ഗ്രസ്.
കൊച്ചി: നിയമസഭാ തിരഞഞ്ഞെടുപ്പിന് മുന്നോടിയായി സമുദായങ്ങളെ ഒപ്പം നിര്‍ത്താനായി നേരിട്ടിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അടിത്തറയെന്ന് വിശേഷിപ്പിക്കാവുന്ന മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട തെറ്റിദ്ധാരണയാണ്