ക്രിസ്തുമസ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലും ക്രിസ്തുമസിന്റെ ഊഷ്മളത ഒട്ടും ചോര്‍ന്ന് പോകാതെ വത്തിക്കാനില്‍ ക്രിസ്തുമസ് ഒരുക്കങ്ങള്‍ക്ക് തുടക്കമായി.
അലങ്കരിച്ച ക്രിസ്തുമസ് ട്രീയുടെയും, പുല്‍ക്കൂടിന്റെയും സ്വിച്ച് ഓണ്‍ കര്‍മ്മം ഡിസംബര്‍ 11ന് വൈകീട്ട് നാലരയോടെ വത്തിക്കാന്‍ നയതന്ത്ര വിഭാഗം പ്രസിഡന്റ് കര്‍ദിനാള്‍ ജൂസ്സപ്പേ ബെര്ത്തലോയും, സെക്രട്ടറി ജനറല്‍ ബിഷപ്പ് ഫെര്‍ണാണ്ടോയും ഒരുമിച്ച് നിര്‍വഹിക്കും.
വത്തിക്കാന്‍ ചത്വരത്തിലെ ഒബ്ലിസ്കിന്റെ അടുത്താണ് ഇത്തവണയും ക്രിസ്തുമസ് ട്രീ ഒരുക്കിയിരിക്കുന്നത്. സ്ലോവേനിയയില്‍ നിന്നും കൊണ്ടുവന്ന 28.9 മീറ്റര്‍ ഉയരമുള്ള പൈന്‍ മരമാണ് ട്രീ ആയി ഉപയോഗിച്ചിരിക്കുന്നത്.
പ്രത്യാശ, വിശ്വാസം, സ്നേഹം, കുടുംബം എന്നീ പുണ്യങ്ങളെ ആസ്പദമാക്കിയും കൂടാതെ, ക്രിസ്തു മനുഷ്യരെ സമാശ്വസിപ്പിക്കുവാന്‍ വരുമെന്ന അവബോധം സൃഷ്ടിക്കുകയുമാണ് ഈ വര്‍ഷത്തെ ക്രിസ്തുമസ് ട്രീയുടെ വിഷയം.
Related
Related Articles
കോണ്‍ഗ്രസ് നേതാവ് യു.കെ ഭാസി അന്തരിച്ചു
മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന യു.കെ ഭാസി (75) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഉച്ചക്ക്
കറുത്തവന്റെ കഥപറയുന്ന കാലാ
ഇന്ത്യന്‍സിനിമാ ചരിത്രത്തിലെ ആദ്യ കൊമേഴ്സ്യല്‍ ബിഗ് ബജറ്റ് അംബേദ്കറേറ്റ് സിനിമയാണ് കാലാ. ആദ്യംതന്നെ പറയട്ടെ ഇതൊരു രജനീകാന്ത് സിനിമയല്ല. സംവിധായകനായ പാ.രഞ്ജിത്ത് ചിത്രമാണ്. രജനീകാന്ത് എന്ന ഇന്ത്യയിലെ
EWS വിഷയത്തിൽ പിന്നോക്ക സമുദായങ്ങളുടെ ആശങ്കൾ പരിഹരിക്കുവാൻ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം.
EWS വിഷയത്തിൽ പിന്നോക്ക സമുദായങ്ങളുടെ ആശങ്കൾ പരിഹരിക്കുവാൻ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം. മുന്നോക്കസംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയതമൂലം ഇപ്പോൾ കേരളത്തിൽ സംഭവിച്ചിരിക്കുന്ന സംവരണ അട്ടിമറിക്കെതിരെ കെ.സി.വൈ.എം കൊച്ചി