Breaking News

ക്രിസ്തുമസ് വിചാരങ്ങള്‍: തിരുപ്പിറവി

ക്രിസ്തുമസ് വിചാരങ്ങള്‍: തിരുപ്പിറവി

മറിയം ആസന്നപ്രസവയായിരിക്കേയാണ് ആദ്യമായൊരു ജനസംഖ്യാ കണക്കെടുപ്പു നടത്താന്‍ രാജകല്പന പുറപ്പെടുവിക്കുന്നത്. സിറിയയില്‍ ക്വിരിനിയോസ് ദേശാധിപതിയായിരിക്കുമ്പോഴാണ് ഈ പേരെഴുത്തു നടന്നത്. എവിടെ താമസിച്ചാലും ഓരോരുത്തരും തന്താങ്ങളുടെ സ്വന്തം പ്രദേശങ്ങളിലേക്ക് എത്തിച്ചേരണമെന്നാണ് ഉത്തരവ്. തന്മൂലം ജോസഫിനും മറിയത്തിനും കുലനഗരമായ ഗലീലിയയിലെ ബേത്‌ലെഹേമിലെത്തണമായിരുന്നു. അതാണെങ്കില്‍ നസ്രത്തില്‍നിന്ന് ഏറെ ദൂരെയാണുതാനും. പ്രസവം അടുത്തിരിക്കുന്നുവെന്ന ന്യായമായ കാരണം പറഞ്ഞ് ഒഴിവുനേടാവുന്നതേയുള്ളൂ. പക്ഷേ, മറിയവും ജോസഫും നിയമംവിട്ട് ഒന്നും ചെയ്യാന്‍ തയ്യാറാവുന്നില്ല.
രാജ്യനിയമങ്ങള്‍ ദൈവകല്പനപോലെ കരുതുന്നത് രാജ്യത്തിന്റെ ഭദ്രതയ്ക്കും സുരക്ഷിതത്വത്തിനും അത്യാവശ്യമാണെന്ന് ജോസഫും മറിയവും വിശ്വസിച്ചിരുന്നു. അത്രയ്ക്കു തീവ്രമായിരുന്നു അവരുടെ പൗരബോധം. ഇല്ലാത്ത ന്യായവാദങ്ങള്‍ നിരത്തി നിയമത്തിന്റെ അയവാര്‍ന്ന പഴുതുകളിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് ജോസഫും മറിയവും ധര്‍മബോധത്തിലധിഷ്ഠിതമായ മാര്‍ഗദര്‍ശനവും ദിശാബോധവും സമ്മാനിക്കുകയാണ്.
വഴികളാകെ ദുര്‍ഘടം. യാത്രാസൗകര്യങ്ങളൊന്നുമില്ല. കൂട്ടാളികളും ആരുമില്ല. ദീര്‍ഘദൂര യാത്രയായതുകൊണ്ട് ഒരു പകല്‍കൊണ്ടൊന്നും ബേത്‌ലെഹേമിലെത്താന്‍ പറ്റിയെന്നും വരില്ല. എങ്കിലും എവിടെനിന്നോ ഒരു കഴുതയെ വാടകയ്‌ക്കെടുത്ത് രണ്ടുപേരും യാത്രയാവുകയാണ്. പേരെഴുതിച്ചു മടങ്ങും വഴിയാവണം, രാത്രിനേരം മറിയത്തിനു പ്രസവസമയമടുത്തു. എവിടെ തങ്ങും? സത്രങ്ങളും താല്കാലിക വിടുതികളും അന്വേഷിച്ചു. ഒന്നും കിട്ടാനില്ല. സ്ഥലമില്ല, ഒഴിവില്ല എന്ന മറുപടികള്‍ മാത്രം. മുകളിലാകാശം താഴെ പെരുവഴി എന്ന അവസ്ഥ. ഒടുവില്‍ ഒരു കാലിത്തൊഴുത്തിലെത്തി. അവിടെ ഒരു മൂല വൃത്തിയാക്കി അവിടെയാണ് യേശുവിന്റെ തിരുപ്പിറവി.
ഒന്നുമില്ലാത്തവനായി, നിസ്വനും നിരാലംബനുമായി സര്‍വാധീശനായ ദൈവം പിറക്കുന്നു! ഇതൊരു വൈരുധ്യമാണ്. ലോകംകണ്ട ഏറ്റവും വലിയ വൈരുധ്യം. അത് ദൈവം സ്വയംവരിച്ച അവസ്ഥാന്തരമാണ്. പക്ഷേ ശ്രദ്ധിക്കേണ്ടത് മറ്റൊന്നാണ്. മറിയത്തിന്റെ പരാതിയും പരിഭവവുമില്ലാത്ത മനോനില! ദൈവത്തെ പഴിക്കാനും ഭര്‍ത്താവിനെ കുറ്റം വിധിക്കാനുമൊന്നും മറിയം നില്ക്കുന്നില്ല. അവിടെയും അമ്മ പറഞ്ഞിട്ടുണ്ടാവും: ഇതാ, കര്‍ത്താവിന്റെ ദാസി, നിന്റെ തിരുഹിതം നിറവേറട്ടെ. ഇത് നമുക്ക് നിത്യപ്രചോദനമാകട്ടെ.


Related Articles

അമിത് ചക്കാലക്കലിനെ ‘പുഴനിലാവ്’ ആദരിച്ചു

കോട്ടപ്പുറം: സിനിമാതാരം അമിത് ചക്കാലക്കലിനെ കോട്ടപ്പുറം കായലോരത്ത് ചേര്‍ന്ന 35-ാമത് പുഴനിലാവ് പരിപാടിയില്‍ വര്‍ഷധാര പുരസ്‌കാരം നല്‍കി ആദരിച്ചു. ഇ.ടി. ടൈസന്‍ മാസ്റ്റര്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം

കടുവയെ കിടുവ പിടിക്കുമ്പോള്‍

ജനാധിപത്യ പരമാധികാര മതനിരപേക്ഷ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യ ലോകത്തെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയുടെ എഴുപതാം വാര്‍ഷികം കൊണ്ടാടുമ്പോഴാണ് ആ ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആര്‍. അംബേദ്കറുടെ

സ്ത്രീ മുന്നേറ്റം പൂർണതയിലേക്കുള്ള പ്രയാണത്തിൽ

സ്ത്രീ മുന്നേറ്റം കേരളത്തിൽ പൂർണത കൈവരിച്ചെന്ന് പറയാറായിട്ടില്ലെന്നും പൂർണതയിലേക്കുള്ള പ്രയാണം പ്രതീക്ഷ നൽകുന്നതാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വനിതകൾ സ്വാതന്ത്രരാകണമെങ്കിൽ വിദ്യാഭ്യാസം നേടണമെന്നും അപ്പോൾ മാത്രമാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*