ക്രിസ്തുമസ് സമ്മാനമായി പാരസെറ്റാമോള്‍ നല്കി പാപ്പ.

വത്തിക്കാന്‍: വത്തിക്കാനിലെ 4000 ത്തോളം വരുന്ന ജീവനക്കാര്‍ക്ക് പനിക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന പാരസെറ്റാമോള്‍ ക്രിസ്തുമസ് സമ്മാനമായി നല്കി ഫ്രാന്‍സിസ് പാപ്പ. ഓരോരുത്തര്‍ക്കും അഞ്ച് പെട്ടി വീതമാണ് നല്‍കുന്നത്.
തണുപ്പും മഴയും കഠിനമായതോടെ റോമില്‍ പനിയും ജലദോഷവുമെല്ലാം വ്യാപകമായി. ഇതിനെ നേരിടാനാണ് പാപ്പയുടെ പ്രത്യേക സമ്മാനം.വത്തിക്കാന്‍ ജീവനക്കാര്‍ക്ക് പരിശുദ്ധ പിതാവിന്റെ സമ്മാനം എന്നെഴുതിയ മരുന്നുപെട്ടികളുടെ ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.ഇക്കാര്യം വത്തിക്കാന്‍ വക്താവ് സ്ഥിരീകരിക്കുകയും ചെയ്തു.
മുട്ടയും പഴങ്ങളും വെണ്ണയും ചേര്‍ത്ത് ഉണ്ടാക്കിയ പനെറ്റോണി ബ്രഡും ഒരു കുപ്പി സ്പുമാന്റെ വൈനുമാണ് ക്രിസ്മസ് സമ്മാനമായി പാപ്പ വത്തിക്കാനിലെ ജീവനക്കാര്‍ക്ക് നല്‍കാറുള്ളത്. കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനം ജനുവരിയില്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍.
Related
Related Articles
ക്രൈസ്തവ ആരോഗ്യസഖ്യത്തെ പ്രധാനമന്ത്രി നന്ദി അറിയിച്ചു
ബംഗളൂരു: കൊറോണവൈറസ് ബാധിതരെ ചികിത്സിക്കുന്നതിനായി 60,000 കിടക്കകള്‍ ഉള്‍പ്പെടെ ആയിരം ആശുപത്രികളുടെ സേവനം പൂര്‍ണമായും വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ച ക്രിസ്റ്റ്യന്‍ കൊയലിഷന്‍ ഫോര്‍ ഹെല്‍ത്ത് (സിസിഎച്ച്) പ്രസിഡന്റും
കടല്‍വള്ളത്തില്‍ ചിത്രം വരച്ചും കട്ടമരത്തില്‍ കവിത ചൊല്ലിയും ശംഖുമുഖം തീരം
തിരുവനന്തപുരം: കടല്‍തീരത്ത് അണിനിരത്തിയ വള്ളത്തില്‍ ഓഖി ചുഴലിക്കാറ്റിന്റെ ഭീകരതകളും പ്രളയത്തിന്റെ ദുരന്തകാഴ്ചകളും മത്സ്യതൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനങ്ങളും വരച്ച് തീരദേശത്തെ ചിത്രകാരന്മാര്. ഓഖി ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ കടലാഴങ്ങളില്‍ ജീവന് നഷ്ടപ്പെട്ട
കൊച്ചി രൂപതയിലെ രണ്ട് വൈദികർക്ക് മോൺസിഞ്ഞോർ പദവിയും 5 അല്മായനേതാക്കൾക്ക് പേപ്പൽ ബഹുമതിയും
സഭയ്ക്കും സമൂഹത്തിനും നൽകിയ സേവനങ്ങളെ പരിഗണിച്ച് കൊച്ചി രൂപതയിലെ അഞ്ച് അല്മായർ പേപ്പൽ ബഹുമതിക്ക് അർഹരായി. ഫാ.ആൻറണി തച്ചാറയേയും ഫാ. ആൻറണി കൊച്ചു കരിയിലിനേയും മോൺസിഞ്ഞോർമാരായി പോപ്പ്