ക്രിസ്തുമസ്

ആഗമനകാലത്തിലെ കാത്തിരിപ്പ് കഴിഞ്ഞ് ഉണ്ണിയേശുവിന്റെ ജനനത്തിരുനാള്‍ ആഗതമായിരിക്കുകയാണ്. ക്രിസ്തുമസിന്റെ എല്ലാവിധ ആശംസകളും ഏവര്‍ക്കും സ്നേഹപൂര്‍വ്വം നേരുകയാണ്. ഇന്നത്തെ സുവിശേഷത്തില്‍ നാം വായിച്ചു കേള്‍ക്കുക അബ്രഹാം വരെ ചെന്നു നില്ക്കുന്ന ഈശോയുടെ പൂര്വ്വപിതാക്കന്മാരുടെ പരമ്പരയെക്കുറിച്ചും അവിടുത്തെ ജനനത്തെക്കുറിച്ചുമാണ്.
ഈശോയുടെ ജനനവും ആരംഭവും മാനുഷിക ദൃഷ്ടിയില് ജോസഫില്‍ നിന്നാണ്. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ തുടക്കം എവിടെയാണ്. അവന് തുടക്കമുണ്ടോ. അവന് ദൈവമാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 1:13 വരെ മാത്രമെടുക്കുക അതിപ്രകാരമാണ്! ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു. അവന് ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി. ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. വീണ്ടും 1:1314 വരെ വായിക്കുക. ഈശോയുടെ ജനനത്തെക്കുറിച്ച് ഇപ്രകാരം കാണുന്നു! ”അവര്‍ ജനിച്ചതു രക്തത്തില്‍ നിന്നോ ശാരീരികാഭിലാഷത്തില്‍ നിന്നോ പുരുഷന്റെ പുരുഷന്റെ ഇച്ഛയില്‍ നിന്നോ അല്ല, ദൈവത്തില്‍ നിന്നത്രേ. വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു അവന്റെ മഹത്വം നമ്മള് ദര്‍ശിച്ചുകൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം! അപ്പോള്‍ വചനമനുസരിച്ച് ദൈവമായ ഈശോ പിതാവായ ദൈവത്തിന്റെ പുത്രനാണ്. അങ്ങനെയെങ്കില്‍ ഉണ്ണിശോയുടെ ഈ ജനനത്തിരുന്നാളില് നാം ധ്യാനിക്കേണ്ടത് ദൈവത്തിന്റെ പുത്രനായ, വചനമായ ദൈവം തന്റെ മഹാപ്രഭാവം കൈവിട്ട് ഓമനത്വമുള്ള ഒരു ശിശുവായ ബദ്ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്നുവീണ അത്ഭുതത്തെക്കുറിച്ചാണ്.
വിശുദ്ധ പൗലോസ് അപ്പസ്തോലന് ഫിലിപ്പിയര്‍ക്കുള്ള ലേഖനം 2ാം അദ്ധ്യായത്തില്‍ 6 മുതല്‍ എട്ടു വരെയുള്ള വാക്യങ്ങളില്‍ ഇപ്രകാരമാണ് ഈശോയുടെ ജനനത്തെക്കുറിച്ചും എളിമയെക്കുറിച്ചും പ്രസ്താവിക്കുക! ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്നു, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണം വരെഅതെ കുരിശുമരണം വരെഅനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി.
ക്രിസ്തുമസ് നമുക്ക് വെച്ചുനീട്ടുന്ന ഏറ്റവും വലിയ പാഠം എളിമയുടേതാണ്. സ്വയം ശൂന്യമാക്കലിന്റേതാണ് അത്. കാലിത്തൊഴുത്തിലല്ല ആരംഭിച്ചത്. പിന്നെയോ ഈശോ മനുഷ്യശരീരമെടുക്കുമ്പോഴോ അത് രൂപപ്പെട്ടു. പിന്നെ ബദ്ലഹേമില്‍ പിറന്നുവീണ വിശുദ്ധ അത്തനേഷ്യസ് ഈശോയുടെ ജനനത്തെക്കുറിച്ച് ഇപ്രകാരമാണ് പറഞ്ഞുവക്കുന്നത്. ”ദൈവം മനുഷ്യനായിത്തീര്‍ന്നത് മനുഷ്യന് ദൈവമായിത്തീരുവാനാണ്.” എങ്ങനെയാണ് മനുഷ്യന് ദൈവമാകുക. അത് ദൈവപുത്രന് തന്റെ ജനനം മുതല്‍ മരണം വരെ കാണിച്ചു തന്ന സ്വയം ശൂന്യവത്കരണത്തിന്റേയും എളിമയുടേയും മഹാമാതൃക കലര്‍പ്പില്ലാതെ പിന്തുടരുന്നതിലൂടെയാണ്.
ഒന്നാലോചിച്ചു നോക്കിയാല്‍ നമ്മിലാര്‍ക്കും ചെറുതായി ദാസന്റെ രൂപം, ദാസന്റെ വേഷം ഒരവസരത്തിലും സ്വീകരിക്കുവാന്‍ ഇഷ്ടമല്ല. എങ്ങനെ വെറുതെയിരുന്ന് സുഖമായി ഉണ്ട് ഉറങ്ങി ജീവിക്കാം എന്ന് ചിന്തിക്കുന്നവരാണ് നമ്മില്‍ പലരും. മറ്റുള്ളവരെ എങ്ങനെ സേവിക്കുമെന്ന് ഒരിക്കലും നാം ചിന്തിക്കില്ല. നമ്മളെ എവിടെയെങ്കിലും പരിചയപ്പെടുത്തുമ്പോള്‍ പോലും പണമുള്ളവരോട്, അധികാരമുള്ളവരോട്, പേരും പ്രശസ്തിയുള്ളവരോട് ബന്ധപ്പെടുത്തി അവതരിപ്പിക്കാനാണ് നമുക്കിഷ്ടം എന്നുമെപ്പോഴും ഒന്നാമനാകണമെന്നും ഒരു ചെറുസംഘത്തിന്റേയും നേതാവ് താനാകണമെന്നും എപ്പോഴും ആഗ്രഹിക്കുന്ന മനസാണ് നമ്മുടേത്. ഇവിടെ ദൈവമായ ഒരാള്‍ മനുഷ്യരൂപമെടുത്ത് ജനിച്ചതിന്റെ പ്രസക്തി; നാം എത്ര ഔന്നത്യമുള്ളവനാണെന്ന് നമുക്ക് തോന്നിയാലും എളിമയോടെ ജീവിക്കേണ്ടത് എന്തിനാണെന്ന് നമ്മെത്തന്നെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത.
നിങ്ങള്‍ ദൈവത്തിന്റെ ശക്തമായ കരത്തില്കീഴില് താഴ്മയോടെ നിന്നാല്‍ തക്കസമയത്ത് അവിടുന്ന് നിങ്ങളെ ഉയര്ത്തിക്കൊള്ളുമെന്നേ (1 പത്രോ: 56) ഈശോ തന്നെത്തന്നെ താഴ്ത്തിയപ്പോള്‍ എന്തു സംഭവിച്ചുവെന്നു നാം ഫിലിപ്പി 2:9ല്‍ വായിക്കുന്നത് ഇങ്ങനെയാണു. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ദൈവമേ എപ്പോഴും എളിമയോടെ നില്ക്കുവാനും ഈശോയെപ്പോലെ എളിമയുള്ള ജീവിതത്തിനായി ആഗ്രഹിക്കുവാനും എന്നെ ശക്തനാക്കേണമേ.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
മീശ എന്നെ ഓര്‍മിപ്പിക്കുന്നത്
മീശ നോവല്‍ കയ്യില്‍ പിടിച്ചാണ് ഞാന്‍ മമ്മിയ്ക്കു കൂട്ടിരിക്കാന്‍ ആശുപത്രിയിലെത്തിയത്. പുസ്തകം എന്താണെന്ന് മമ്മി എന്നോട് ആംഗ്യത്തില്‍ ചോദിച്ചു. പുസ്തകം ഞാന്‍ കാണിച്ചുകൊടുത്തു. ആശുപത്രിയില്‍ നിന്ന് വീ്ട്ടില്‍വന്നിട്ട്
കെസിബിസി മാധ്യമ അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു
എറണാകുളം: കലാസാഹിത്യ സാംസ്കാരിക ദാര്‍ശനിക മാധ്യമരംഗങ്ങളില്‍ വിശിഷ്ടസേവനം കാഴ്ചവച്ച കത്തോലിക്കരെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും കെസിബിസി മാധ്യമക്കമ്മീഷന്‍ വര്‍ഷംതോറും നല്‍കിവരുന്ന അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു. 2018ലെ അവാര്‍ഡുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍
കിന്‍സുഗിയുടെ സൗന്ദര്യം
വളരെ മനോഹരമായ ഒരു ചായക്കോപ്പയായിരുന്നു അത്. വൈനീസില് ടൂറിനു വന്നപ്പോള്‍ ഒരു ഗ്ലാസ് കടയില്‍ നിന്ന് ആലീസും ജോണും ഒത്തിരി വിലകൊടുത്ത് വാങ്ങിയ കോപ്പ. അതില്‍ നിന്ന്