Breaking News
പ്രാർത്ഥനയുടെ ലാവണ്യം: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാർത്ഥനയുടെ ലാവണ്യം (ലൂക്കാ 11:1-13) “കർത്താവേ, ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ”. ശിഷ്യരുടെ അഭ്യർത്ഥനയാണിത്. അപ്പോഴാണ് ഗുരുനാഥൻ
...0പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ (ലൂക്കാ 11:1-13) പ്രാര്ഥനയോടു ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ആണ്ടുവട്ടത്തിലെ പതിനേഴാം ഞായറാഴ്ചയായ ഇന്ന്
...0നീ സ്നേഹിക്കണം: ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ വിചിന്തനം :- “നീ സ്നേഹിക്കണം” (ലൂക്കാ 10: 25 – 37) “ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു”
...0കടലേറ്റം, തീരശോഷണം: അടിയന്തര നടപടി വേണമെന്ന് ബിഷപ് കരിയില്‍
കൊച്ചി: കേരളത്തിന്റെ തീരപ്രദേശത്ത് കടലേറ്റവും തീരശോഷണവും അതിരൂക്ഷമായിത്തീരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിലും അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കെആര്‍എല്‍സിസി പ്രസിഡന്റ്
...0ഫാ. സ്റ്റാന്‍ സ്വാമിയുടെ മാതൃക ഏറ്റെടുക്കണം – ബിഷപ് ഡോ. അലക്സ് വടക്കുംതല
കണ്ണൂര്‍: ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പു രോഹിതനാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല. ഫാ.
...0എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0
ക്രിസ്തുവിന്റെ ഇടപെടലുകള്‍ യുവത്വത്തിന്റെ മാതൃക-ചിന്താ ജെറോം

കൊല്ലം: യുവാവായ ക്രിസ്തു നടത്തിയ ഇടപെടലുകള്‍ യുവത്വം എങ്ങനെയായിരിക്കണമെന്നതിന്റെ മാതൃകയാണെന്ന് സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം പറഞ്ഞു. കെആര്‍എല്‍സിസി സമുദായ ദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ സംഘടിപ്പിച്ച യുവജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി 33-ാമത്തെ വയസില്‍ ലോകത്തില്‍ നിന്നു കടന്നുപോയ ക്രിസ്തുവിന്റെ ജീവിതം അനീതിക്കും തെറ്റുകള്‍ക്കും അരാജകത്വത്തിനുമെതിരായ പോരാട്ടമായിരുന്നു. തെറ്റു കാണുന്നിടത്ത് ചാട്ടവാറെടുത്ത വിപ്ലവകാരിയായി ക്രിസ്തുവിനെ നമുക്കു കാണാന്‍ കഴിയും. ലോകത്തിലെ എല്ലാവരുടെയും പാപങ്ങള്‍ സ്വയം ഏറ്റെടുത്ത് തന്റെ ജീവന് ബലിയര്‍പ്പിക്കാന്‍ ക്രിസ്തു പ്രകടിപ്പിച്ച ത്യാഗവും സ്നേഹവും ഏറ്റവും മഹത്വവത്കരിക്കപ്പെടേണ്ടതുതന്നെയാണ്. യുവാവായ ക്രിസ്തുവിനെയാണ് നാം യുവത്വത്തിന്റെ മാതൃകയായി കാണേണ്ടത്. താന്‍ ജീവിച്ചിരുന്ന കാലത്താണ് ക്രിസ്തുവുണ്ടായിരുന്നതെങ്കില് താനദ്ദേഹത്തെ തന്റെ ഹൃദയരക്തം കൊണ്ടു കഴുകുമായിരുന്നുവെന്നു പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്. മനുഷ്യനെ മഹത്വീകരിക്കുന്ന പ്രവൃത്തി എവിടെയുണ്ടോ അവിടെയാക്കെ ക്രിസ്തുവുണ്ട്. അനീതിക്കെതിരെ നടക്കുന്ന പോരാട്ടങ്ങളിലെല്ലാം ക്രിസ്തുവിന്റെ സാന്നിധ്യമുണ്ട്.
ചരിത്രനിര്‍മിതിയില്‍ യുവാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് നിര്‍ണായകമാണ്. ലോകത്തില്‍ ഏറ്റവും സങ്കീര്‍ണവിഷയങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴെല്ലാം രക്ഷകരായി അവിടെ യുവാക്കള്‍ എത്തിയിട്ടുണ്ട്. കേരളത്തിലെ യുവാക്കളെ സംബന്ധിച്ച് ‘അവനവനിസ്റ്റുകളും കരിയറിസ്റ്റുകളു’-മാണെന്ന് ഒളിഞ്ഞും തെളിഞ്ഞും ആരോപണമുണ്ട്. മൊബൈല്‍ഫോണില്‍ മുഖം പൂഴ്ത്തി തനിക്കു ചുറ്റും നടക്കുന്നതൊന്നുമറിയാതെ കടന്നുപോകുന്ന തലമുറയാണിതെന്നും വിമര്‍ശമുണ്ട്. എന്നാല്‍ 2018ല്‍ കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ഉണര്‍ന്നു പ്രവര്‍ത്തിച്ച് രക്ഷകരായി മാറിയത് യുവാക്കളാണ്. അവര്‍ക്കൊരു കൂട്ടായ്മയുണ്ടായിരുന്നില്ല. ആരും ആഹ്വാനം ചെയ്തിട്ടുമല്ല അവര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. കണ്ണടച്ച് ഇരുട്ടാക്കുന്നവരോ പ്രശ്നങ്ങള്‍ വരുമ്പോള്‍ ഒളിച്ചോടുന്നവരോ അല്ലെന്ന് കേരളത്തിലെ യുവത്വം തെളിയിച്ചു. സ്നേഹമെന്ന വലിയ രാഷ്ട്രീയമാണ് അവര്‍ പഠിപ്പിച്ചുതന്നത്. തങ്ങള്‍ക്കു ചുറ്റും നടക്കുന്ന സംഭവങ്ങളില്‍ ഭയരഹിതമായി ഇടപെടുന്നവരാണ് യുവാക്കളെന്ന് തെളിഞ്ഞുകഴിഞ്ഞു.
കേരളത്തില്‍ നമ്മള് പൊതുവേ യുവത്വത്തിനു നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി 40 വരെയാണ്. വിദേശങ്ങളില്‍ പലയിടത്തും 30 വയസാണ്. എന്നാല്‍ തെറ്റുകണ്ടാല്‍ പ്രതികരിക്കാനുള്ള മാനസികശേഷി നഷ്ടപ്പെടാത്തവരെല്ലാം യുവാക്കളാണെന്നാണ് എന്റെ അഭിപ്രായം. അതൊരു ശാരീരിക അവസ്ഥയല്ല. പ്രായം കൊണ്ട് യുവാവായിരുന്ന കാലത്താണ് ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ തന്റെ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമ്പാദനത്തിന് നിരവധി യുവാക്കളുടെ പ്രയത്നമുണ്ട്. ചെറുപ്രായത്തില്‍ തൂക്കുകയറിലേക്ക് പുഞ്ചിരിയോടെ നടന്നുകയറിയവരാണ് ഭഗത് സിംഗും സുഖ്ദേവും രാജ്ഗുരുവും. സുരാജ് നായിഡു, പ്രീതം പ്രതാപ് തുടങ്ങി നിരവധി യുവതികളും സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്കു വഹിച്ചവരാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലിന്ന് ഭരണഘടനതന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ നിലനില്ക്കുന്നു. ജനങ്ങള്‍ ഏതു ഭക്ഷണം കഴിക്കണമെന്നും ഏതു പുസ്തകം വായിക്കണമെന്നും ഏതു സിനിമ കാണണമെന്നും ആരെ പ്രണയിക്കണമെന്നും ആരെ വിവാഹം കഴിക്കണമെന്നുമൊക്കെയുള്ള തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കാലമാണിത്. ചന്തിക്കുന്നവരെയും വായിക്കുന്നവരെയും നിലപാടുകളെടുക്കുന്നവരെയും കൊലപ്പെടുത്തുന്നു. അനീതിക്കെതിരെ ശക്തമായ നിലപാടെടുത്തതിനാണ് ഗൗരി ലങ്കേഷ്, നരേന്ദ്ര ദഭോല്‍ക്കര്‍, ഗോവിന്ദ് പാന്‍സരെ, എംഎം കല്‍ഭുര്‍ഗി എന്നിവരെ കൊലപ്പെടുത്തിയത്. സര്‍വകലാശാലകളുടെ തലപ്പത്ത് തങ്ങളുടെ ഇഷ്ടക്കാരെ ഒരു യോഗ്യതയും പരിഗണിക്കാതെ നിയമിക്കുന്നു. എന്റെ ജനനമാണ് എന്റെ ഏറ്റവും വലിയ തെറ്റെന്നുപറഞ്ഞ് ആത്മഹത്യചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെര്മുലയും എന്റെ പേരാണ് എന്റെ പ്രശ്നമെന്നു പറഞ്ഞ് ജീവന് വെടിഞ്ഞ ഫാത്തിമ ലത്തീഫും ഈ രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് ഇന്നു നിലനില്‍ക്കുന്ന ജാതിവിവേചനത്തിന്റെയും സവര്‍ണ മേധാവിത്വത്തിന്റെയും തെളിവാണ്. ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ആക്രമണങ്ങള്‍ രാജ്യത്ത് വ്യാപകമായിരിക്കുന്നു. ഇത്തരം അതിക്രമങ്ങളെ ചോദ്യം ചെയ്യേണ്ടത് യുവാക്കളുടെ കടമയാണ്. അലിഞ്ഞുതീരുന്ന സോപ്പിന്റെയും എരിഞ്ഞുതീരുന്ന ചന്ദനത്തിരികളുടെയും പേരുകള്‍ സ്ത്രീകളുടേതാണ്. അലിഞ്ഞുതീരാനും എരിഞ്ഞുതീരാനും ഞങ്ങള്‍ക്കു മനസില്ലെന്നു പറയാന്‍ യുവതികള്‍ മുന്നോട്ടുവരണം. നാടിന്റെ മതേതരത്വത്തിനും കൂട്ടായ്മയ്ക്കുമായി ഒത്തുചേര്‍ന്ന് യുവാക്കള്‍ തങ്ങളുടെ യൗവനത്തിനു കരുത്തേകണമെന്ന് ചിന്താ ജെറോം പറഞ്ഞു.
കെസിവൈഎം ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് അജിത് കെ. തങ്കച്ചന് അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിബിസി യൂത്ത് കമ്മീഷന് അസോസിയേറ്റ് സെക്രട്ടറി ബേര്‍ലി ഏണസ്റ്റ്, കൊല്ലം ജീസസ് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ഗിഫ്റ്റണ്‍ സേവ്യര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുന്‍ പ്രസിഡന്റ് മനു ജോര്‍ജ് വിഷയാവതരണം നടത്തി. തുടര്‍ന്ന് നടന്ന പാനല്‍ചര്‍ച്ചയില്‍ കെഎല്‍സിഎ ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ്, കെസിവൈഎം മുന്‍ വൈസ് പ്രസിഡന്റ് പുഷ്പ കൊയോണ്, കെആര്‍എല്‍സിസി പുരസ്കാര ജേതാവ് ആന്‍സണ്‍ കുറുമ്പന്തുരുത്ത്, കുമ്പളങ്ങി ഗ്രാമപഞ്ചായത്തംഗം ജോബി പനയ്ക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫാ. ഷാജന് നോറോണ എസ്ഡിബി മോഡറേറ്ററായിരുന്നു. കെസിവൈഎം കൊല്ലം രൂപതാ പ്രസിഡന്റ് എഡ്വേര്‍ഡ് രാജു സ്വാഗതവും കെസിവൈഎം ലാറ്റിന്‍ ജനറല്‍ സെക്രട്ടറി ആന്‍സില്‍ ആന്റണി നന്ദിയും പറഞ്ഞു.
Related
Related Articles
ചെല്ലാനത്തെ ജനങ്ങളുടെ നീതിയുക്തമായ ആവശ്യം നിരാകരിക്കപ്പെടരുത്; കെ സി ബി സി പ്രസിണ്ടന്റ്
കാെച്ചി; ചെല്ലാനത്തെ ജനങ്ങൾ അവതരിപ്പിച്ചിരിക്കുന്ന ജനകീയരേഖയിലെ ന്യായമായ ആവശ്യങ്ങളിൽ സത്വരമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമ്രന്തിക്കു നിവേദനം
‘ഫോളോ ജീസസ് ക്രൈസ്റ്റ് ഗോ’: കത്തോലിക്ക സഭയുടെ സ്വന്തം പോക്കിമോന്‍ പുറത്തിറങ്ങി
വത്തിക്കാന്‍ സിറ്റി: കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ സ്വാധീനിച്ച ‘പോക്കിമോന്‍ ഗോ’ എന്ന വീഡിയോ ഗെയിമിന്റെ ചുവടുപിടിച്ച് വത്തിക്കാന്‍ പിന്തുണയോട് കൂടി കത്തോലിക്ക സഭയുടെ സ്വന്തം ഗെയിം പുറത്തിറങ്ങി.
ഇരട്ടക്കുരുന്നുകള്‍ക്ക് രണ്ടാം ജന്മം
തലയോട്ടി വേര്‍പെടുത്തി വത്തിക്കാന്‍ ആശുപത്രിയില്‍ അത്യപൂര്‍വ ശസ്ത്രക്രിയ റോം: രണ്ടു വര്‍ഷമായി പരസ്പരം കാണാനാകാതെ തലയോട്ടിയുടെ പിന്‍ഭാഗത്ത് ഒട്ടിച്ചേര്‍ന്ന് പുറംതിരിഞ്ഞുകിടന്ന ഇരട്ടക്കുട്ടികളെ റോമിലെ ബംബീനോ ജേസു പീഡിയാട്രിക്