ക്രിസ്തുവിന്റെ തിരുസ്വരൂപം മാറ്റിയ സംഭവം: നാണക്കേടുകൊണ്ട് തലകുനിയുന്നെന്ന് ജാവേദ് അക്തര്‍

ക്രിസ്തുവിന്റെ തിരുസ്വരൂപം മാറ്റിയ സംഭവം: നാണക്കേടുകൊണ്ട് തലകുനിയുന്നെന്ന് ജാവേദ് അക്തര്‍

ബംഗളൂരു: തീവ്രവാദ സംഘങ്ങളുടെ പ്രേരണയ്ക്ക് വിധേയരായി ക്രിസ്തുവിന്റെ തിരുസ്വരൂപം മാറ്റിയ സംഭവം അപലപനീയമാണെന്നും നാണക്കേടുകൊണ്ട് തന്റെ തല കുനിഞ്ഞുപോയെന്നും ഹിന്ദിയിലെ പ്രശസ്തകവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ബംഗളൂരുവില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ദേവനഹള്ളിയിലെ കുന്നിന്‍മുകളില്‍നിന്നാണ് പൊലീസ് ക്രിസ്തുവിന്റെ പ്രതിമ മാറ്റിയത്.
ഞാനൊരു നിരീശ്വരവാദിയാണ്. എന്നിരുന്നാലും ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ നാണക്കേടുകൊണ്ട് എന്റെ തലകുനിയുകയാണ്. കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കാനായി പൊലീസ് ക്രെയിന്‍ ഉപയോഗിച്ചാണ് യേശുക്രിസ്തുവിന്റെ പ്രതിമ മാറ്റിയതെന്ന് ജാവേദ് അക്തര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് രൂപം സ്ഥാപിച്ചതെന്ന ആരോപണങ്ങള്‍ ഹൈന്ദവ തീവ്രസംഘങ്ങളില്‍നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്കിയ ഭൂമിയിലാണ് രൂപം നാട്ടിയതെന്നും ഇത്തരത്തിലുള്ള ഗ്രൂപ്പുകളുടെ ഇംഗിതത്തിന് വശംവദരായി സര്‍ക്കാരുകള്‍ പെരുമാറാന്‍ പാടില്ലായിരുന്നുവെന്നും ബാംഗ്ലൂര്‍ അതിരൂപത വ്യക്തമാക്കി. ഈ മേഖലയില്‍ ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെയും തഹസില്‍ദാര്‍മാരുടെയും നേതൃത്വത്തില്‍ അന്വേഷണം നടന്നിരുന്നു. എന്നാല്‍ മതപരിവത്തനം സംബന്ധിച്ച ഒരു കാര്യവും അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞില്ല.
യാതൊരുവിധ മുന്നറിയിപ്പോ നോട്ടീസോ നല്കാതെയാണ് പൊലീസ് തിരു്വരപം മാറ്റിയതെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വേദനയും ഭീതിയും ഉണര്‍ത്തുന്നതാണെന്നും ബാംഗ്ലൂര്‍ ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞു. ഭരണഘടന നല്കുന്ന മതസ്വാതന്ത്ര്യം ഹനിക്കുന്ന തീരുമാനമാണിതെന്നും സാമുദായിക സൗഹൃദത്തിന് ഈ സംഭവം ഭംഗം വരുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രൈസ്തവര്‍ വര്‍ഷങ്ങളായി മൃതസംസ്‌കാരത്തിന് ഉപയോഗിച്ചുവരുന്ന സ്ഥലത്തെ ക്രിസ്തുവിന്റെ രൂപവും കുരിശുകളുമാണ് യാതൊരു മുന്നറിയിപ്പും കൂടാതെ നീക്കം ചെയ്തത്. ക്രൈസ്തവര്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റം ചെയ്തു എന്നരോപിച്ച് രണ്ടു ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഈ സംഘടനകളുടെ പരാതിയിലാണ് കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ നടപടിയെടുത്തത്. ഭൂമി ക്രൈസ്തവരുടെ മൃതസംസ്‌കാരത്തിനായി സര്‍ക്കാര്‍ രേഖാമൂലം അനുവദിച്ചതാണെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെയായിരുന്നു ഉദ്യോഗസ്ഥരുടെ ഏകപക്ഷീയ നടപടി. 4.5 ഏക്കര്‍ സ്ഥലമാണ് ദൊടസാഗരഹള്ളിയില്‍ ക്രൈസ്തവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇവിടെ മൃതസംസ്‌കാരവും മറ്റു ശുശ്രൂഷകളും നോയ്മ്പ്കാല പരിത്യാഗപ്രവൃത്തികളും നടത്തിയിരുന്നതായി ഇടവക വികാരി ഫാ. വിക്ടര്‍ ജോസഫ് പറഞ്ഞു.


Related Articles

യൗസേപ്പിതാവിന്റെ വര്‍ഷം ആചരിക്കാന്‍ പാപ്പയെ പ്രേരിപ്പിച്ചത് അമേരിക്കന്‍ വൈദീകന്‍

വാഷിങ്ങ്ടണ്‍: അമേരിക്കയിലെ മരിയന്‍ സഭയിലെ അംഗമായ ഫാ.ഡൊണാല്‍ഡ് കാല്‍വെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിക്കുന്നതിങ്ങനെയാണ്; എല്ലാ ദേവാലയങ്ങളിലും വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം ആചരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വര്‍ഷം

ദിവ്യരാഗങ്ങളുടെ അമൃതഗീതങ്ങള്‍

          ജെയിംസ് അഗസ്റ്റിന്‍ മുപ്പത് ഗാനങ്ങള്‍ കൊണ്ട് ക്രിസ്തീയ ഭക്തിഗാനശാഖയില്‍ ചിരപ്രതിഷ്ഠ നേടിയ കര്‍മലീത്താ സന്ന്യാസിയും ദൈവശാസ്ത്രജ്ഞനുമാണ് റവ. ഡോ. ജസ്റ്റിന്‍

നിലവിളി കേൾക്കുന്ന ദൈവം: ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ First Reading: Jeremiah 31:7-9 Responsorial Psalm: Ps 126:1-2,2-3,4-5,6 Second Reading: Hebrews 5:1-6 Gospel Reading: Mark 10:46-52   വിചിന്തനം:- നിലവിളി കേൾക്കുന്ന ദൈവം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*