ക്രിസ്ത്യാനിക്ക് ചായ്‌വ് താമരയോടെന്നു മറുനാടൻ മലയാളി

ക്രിസ്ത്യാനിക്ക് ചായ്‌വ് താമരയോടെന്നു മറുനാടൻ മലയാളി

നിയമസഭ തിരഞ്ഞെടുപ്പിന് ആറു മാസം മാത്രം ബാക്കി നിൽക്കെ കേരളത്തിലെ സാമുദായിക മാറ്റങ്ങളെക്കുറിച്ച് അവകലനം ചെയ്തുകൊണ്ടാണ് മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമം ക്രൈസ്തവ സമൂഹത്തിൽ അതിശക്തമായ വേരോട്ടം ബിജെപിക്ക് ഉണ്ടാകുമെന്ന് വിലയിരുത്തരുന്നത്.

18 ശതമാനം വരുന്ന ക്രിസ്ത്യാനികൾ, പാരമ്പര്യമായി യുഡിഎഫിനോടു ചേർന്ന് നിൽക്കുന്ന മനോഭാവമാണ്. വിവിധ സഭാ പിതാക്കന്മാർ, ക്രൈസ്തവ നേതൃത്വം, വ്യത്യസ്ത സഭകൾ യുഡിഎഫിനോട് ചേർന്ന് നിൽക്കുന്നതായി കാണാം.
എന്നാൽ കാലകാലങ്ങളായി യുഡിഎഫിനൊപ്പം ഒരുമിച്ചു നിന്ന ചില വോട്ടുകളിൽ ചിലത് എൽഡിഎഫിലേക്ക് മാറിയിരുന്നു. ഒരു പരുതിക്കപ്പുറം കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ക്രിസ്ത്യാനികൾ പോയില്ല എന്നത് മറ്റൊരു വസ്തുതയാണ്. എന്നാൽ വ്യത്യസ്തമായൊരു രീതി ക്രൈസ്തവ സമൂഹങ്ങളിൽ വളർന്നു വരുന്നതായി മുതിർന്ന മാധ്യമ പ്രവർത്തകനായ മാത്യു സാമുവൽ വിലയിരുത്തുന്നത് ഇങ്ങനെയാണ് ക്രൈസ്തവ സമൂഹത്തിൽ താമരയോട്, ബിജെപിയോട് ഒരു അനുഭാവം കൂടുന്നു എന്നതാണ്.

ചില സഭകൾ നേരിട്ട് മോദിയുമായി ബന്ധം സ്ഥാപിക്കുന്നു. മാർത്തോമാ സഭ അവരുടെ സഭ തലവന്റെ വാർഷിക ആഘോഷങ്ങളിൽ ബിജെപി നേതൃത്വത്തെ കൊണ്ടുവരുന്നു, ഒരു സഭാ മെത്രാൻ ന്യുനപക്ഷ കമ്മീഷന്റെ ചെയർമാനാകാൻ ശ്രമിക്കുന്നു.

കൂടാതെ മുസ്ലിം വിരോധം ക്രൈസ്തവർക്കിടയിൽ പടർന്നു പിടിക്കുന്നു എന്ന് മറുനാടൻ മലയാളി അവകാശപ്പെടുന്നു. ന്യുനപക്ഷ അവകാശങ്ങൾ കൂടുതലും മുസ്ലിം വിഭാഗം കൊണ്ടുപോകുന്നതുകൊണ്ട്, ക്രൈസ്തവ വിഭാഗത്തിന് കൊടുക്കാൻ ബിജെപിയുടെ ഭാഗത്തുനിന്നും ബോധപൂർവമായ നീക്കമുണ്ടാകുന്നു.

യുഡിഎഫിന്റെ ഭരണകാലത്ത്‌ ക്രൈസ്തവ സമൂഹത്തിനു ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങൾ കൂടുതലും നൽകിയത് മുസ്ലിം വിഭാഗത്തിനായിരുന്നു. ഫ്രാൻസിലും മറ്റും ക്രിസ്ത്യാനികൾക്ക് നേരെയുള്ള മുസ്ലിം തീവ്രവാദികളുടെ ആക്രമണം, ലവ് ജിഹാദ്, വിശ്വാസ സമൂഹത്തിന്റെ പ്രതീകമായ കുരിശിനെ പരസ്യമായി മുസ്ലിം യുവാക്കൾ അധിക്ഷേപിച്ചത് അങ്ങനെയുള്ള സംഭവങ്ങൾ മുസ്ലിം വിരോധമായി ക്രൈസ്തവരുടെ ഇടയിൽ പടർന്നു പന്തലിച്ചു. ഒപ്പം ബിജെപിയോടുള്ള അനുഭാവവും. ഇത്തരത്തിൽ ബിജെപിക്ക് ക്രൈസ്തവ സമൂഹത്തിൽ തികച്ചും ആഴത്തിലുള്ള സ്വാധീനമാണുള്ളതെന്നു മറുനാടൻ മലയാളി ചൂണ്ടി കാണിക്കുന്നു.Related Articles

നിലവിളി കേൾക്കുന്ന ദൈവം: ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ First Reading: Jeremiah 31:7-9 Responsorial Psalm: Ps 126:1-2,2-3,4-5,6 Second Reading: Hebrews 5:1-6 Gospel Reading: Mark 10:46-52   വിചിന്തനം:- നിലവിളി കേൾക്കുന്ന ദൈവം

വിശുദ്ധ ഔസേപ്പിതാവിന്റെ വര്‍ഷം

അമലോത്ഭവമാതാവിന്റെ തിരുനാള്‍ ദിവസമായ ഡിസംബര്‍ 8-ാം തീയതി മുതല്‍ ആഗോളസഭയില്‍ വിശുദ്ധ ഔസേപ്പിതാവിന്റെ വര്‍ഷാചരണം ആരംഭിച്ചിരിക്കുകയാണ്. 1870 ഡിസംബര്‍ 8-ാം തീയതിയാണ് ഒന്‍പതാം പീയൂസ് പാപ്പ തന്റെ

കാരുണ്യ ഹസ്തവുമായി തുയം വേളാങ്കണി മാതാ തീർത്ഥാടന കേന്ദ്രം

കൊല്ലം: കേരള സംസ്ഥാനമാകെ മഴകെടുതിയിലും ഉരുൾ പൊട്ടലിലും ജലപ്രളയത്തി ൻ്റെ ദുരിതം അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ കൊല്ലം രൂപതയിലെ അതിപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായ തുയ്യം പള്ളിയും, വേളാങ്കണ്ണി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*