ക്രിസ്റ്റി ഫർണാൻണ്ടസ് ലത്തീൻ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷനിൽ

by admin | November 5, 2020 2:56 am

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ അംഗമായി  ഡോ. ക്രിസ്റ്റി ഫെർണാണ്ടസിനെ തിരഞ്ഞെടുത്തു. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളിലെ പിന്നാക്കാവസ്ഥയാണ് കമ്മീഷൻ പഠിക്കുന്നത്. KRLCC ഉൾപ്പെടെയുളള ക്രൈസ്തവ സംഘടനകൾ ഈ കാര്യം ആവശ്യപ്പെട്ടിരുന്നു

1973 ഗുജറാത്ത് കേഡറിലെ ഐഎഎസ്  ഉദ്യോഗസ്ഥനാണ് ക്രിസ്റ്റി ഫെർണാണ്ടസ്. ഗുജറാത്ത് സർക്കാരിൻറെ വിവിധ വകുപ്പുകളിലും കേന്ദ്ര സർക്കാർ വകുപ്പുകളിലും  സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രസിഡന്റിെന്റെ സെക്രട്ടറിയായും അദ്ദേഹം സേവനം ചെയ്തു. നിലവിൽ കേരള സർക്കാർ സംരംഭമായ  കെ എസ് ഐ ഡി സിയുടെ ചെയർമാനാണ് ശ്രീ ക്രിസ്റ്റി ഫെർണാണ്ടസ്

Source URL: https://jeevanaadam.in/%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%ab%e0%b5%bc%e0%b4%a3%e0%b4%be%e0%b5%bb%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b8%e0%b5%8d-%e0%b4%b2%e0%b4%a4/