Breaking News

‘ക്രീറ്റിലെ പോഴന്മാര്‍’ നാടകം ശ്രദ്ധേയമായി

‘ക്രീറ്റിലെ പോഴന്മാര്‍’ നാടകം ശ്രദ്ധേയമായി

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയുടെ ആദ്യദിനം രാത്രി നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ പുനലൂര്‍ രൂപതയിലെ യുവജനങ്ങള്‍ അവതരിപ്പിച്ച ലഘുനാടകം ‘ക്രീറ്റിലെ പോഴന്മാര്‍’ കാണികളുടെ കയ്യടി നേടി.
ഗ്രീക്കിലെ വിഖ്യാത എഴുത്തുകാരന്‍ കസാന്ത്‌സാക്കിസിന്റെ ജീവിതത്തില്‍ ഉണ്ടായ അനുഭവം സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയായിരുന്നു. കേരളത്തെയാകെ ബാധിച്ച പ്രളയത്തിനു ശേഷമുള്ള ജീവിതവും അതിജീവനത്തിന്റെ ഉണര്‍ത്തുപാട്ടും ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.
വാട്‌സണ്‍ വില്യം, ഫാ. ബൈജു എം. വിന്‍സെന്റ്, ഫാ. സാം ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നാടകം അരങ്ങിലെത്തിച്ചത്. കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും അനുമോദനങ്ങള്‍ നേര്‍ന്നു.


Related Articles

യുവജനങ്ങള്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവരാകണം – ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ യുവജനദിനാഘോഷം സംഘടിപ്പിച്ചു. രൂപതാതല യുവജന ദിനാഘോഷം നെല്ലിമൂട് ദിവ്യകാരുണ്യ ദേവാലയത്തില്‍ ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. യുവാക്കള്‍ സഭാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹ്യപ്രതിബദ്ധതയുളള

റവ. ഡോ.പോൾ ആന്റണി മുല്ലശ്ശേരിക്കു ജീവനാദം കുടുംബത്തിന്റെ അനുമോദങ്ങൾ

നിയുക്ത കൊല്ലം രൂപത മെത്രാൻ റവ. ഡോ.പോൾ ആന്റണി മുല്ലശ്ശേരിക്കു ജീവനാദം കുടുംബത്തിന്റെ അനുമോദങ്ങൾ അറിയിച്ചുകൊണ്ട് ജീവനാദം മാനേജിങ് എഡിറ്റർ ഫാ.ആന്റണി വിബിൻ സേവ്യറും, ചീഫ് എഡിറ്റർ

ദിശമാറ്റത്തിന്റെ തരംഗത്തില്‍ പുതിയ ദശകം

തെരുവുപ്രക്ഷോഭകരുടെ വര്‍ഷം എന്ന് വിശേഷിപ്പിക്കപ്പെട്ട 2019 കടന്നുപോകുമ്പോള്‍, ഫ്രാന്‍സ്, സിംബാബ്‌വേ, ലബനോന്‍, സുഡാന്‍, ചിലി, ഇറാഖ്, വെനെസ്വേല, അല്‍ജീരിയ, ഹയ്തി, സ്‌പെയിന്‍, ഹോങ്കോംഗ്, കൊളംബിയ, പ്യുര്‍ട്ടൊ റിക്കോ,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*