ക്രൈസ്തവര്‍ക്കെതിരേ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങള്‍: ലോകമനഃസാക്ഷി ഉണരണം കെസിബിസി

Print this article
Font size -16+
കൊച്ചി: നൈജീരിയയില്‍ ക്രിസ്ത്യന്‍ ദേവാലയം ആക്രമിച്ച് ദിവ്യബലിയില്‍ പങ്കുകൊണ്ടിരുന്നവരെ കൂട്ടക്കൊല നടത്തിയ സംഭവത്തില്‍ കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി) പ്രതിഷേധിച്ചു. ക്രൈസ്തവരെ ഇസ്ലാമിക ഭീകരര്‍ കൂട്ടക്കൊല ചെയ്യുന്നത് തുടരുകയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇരുപതോളം പേരെ ഐഎസ് ഭീകരര്‍ കഴുത്തറുത്തു കൊല്ലുന്നത് ലോകം വലിയ നടുക്കത്തോടെയാണ് കണ്ടത്. കഴിഞ്ഞ മാസങ്ങളിലായി ഒട്ടേറെപ്പേര്‍ വിവിധ ഇടങ്ങളില്‍ വച്ച് നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതിനു പുറമെയാണ് പന്തക്കുസ്ത തിരുനാളിനോടനുബന്ധിച്ച് ദേവാലയത്തിലായിരുന്ന അമ്പതിലേറെപ്പേര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്. നിരപരാധരായ അനേകര്‍ െ്രെകസ്തവവിശ്വാസികളായതിനാല് മാത്രം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത് അത്യന്തം വേദനാജനകമാണ്. അനുദിനമെന്നോണം ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ ലോകമെമ്പാടും വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ലോകരാജ്യങ്ങള്‍ അതീവ ഗൗരവമായെടുക്കേണ്ട വിഷയമാണ്. ഇത്തരം ഭീഷണികളില്‍നിന്ന് നമ്മുടെ നാടും വിമുക്തമല്ല എന്ന സൂചനയാണ് ചില സമീപകാല സംഭവങ്ങള്‍ നല്‍കുന്നത്. ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ ഈ രാജ്യത്തെ സമാധാനകാംക്ഷികളായ പൗരസമൂഹത്തെ ആശങ്കപ്പെടുത്തുന്നു.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഈ വിഷയം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യാനുള്ള ആര്‍ജ്ജവം മാധ്യമങ്ങള്‍ക്ക് ഉണ്ടാകണം. പീഡിപ്പിക്കപ്പെടുന്നവരും വധിക്കപ്പെടുന്നവരുമായ ദുര്‍ബ്ബലരോട് പക്ഷം ചേരാനും, മതമൗലികവാദത്തെയും ഭീകരപ്രവര്‍ത്തനങ്ങളെയും തുടച്ചുനീക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഭരണകര്‍ത്താക്കളെ പ്രേരിപ്പിക്കേണ്ടതിന് മാധ്യമങ്ങളുടെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. ലോകവ്യാപകമായി നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ ഒരുമിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ഭിന്നശേഷിക്കാരുടെ കലാ-കായിക പരിപാടികള്‍ സംഘടിപ്പിച്ചു
കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി, രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്, ലയണ്‍സ് ക്ലബ് കൊടുങ്ങല്ലൂര്‍, ബിഗ് ബസ്സ്മെന്റ പ്ലാനര്‍ എന്നിവര്‍ സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി
ക്രിസ്തുമത സമ്പൂര്‍ണ ചരിത്രം ചോദ്യോത്തരങ്ങളിലൂടെ
ഒരു പുസ്തകം എന്തിനു പ്രസിദ്ധീകരിക്കണം എന്ന ചോദ്യം പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. പ്രയോജനരഹിതമായ പുസ്തകങ്ങളെക്കുറിച്ചാണു ഇത്തരം അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്നത്. വായനയിലൂടെ എന്തെങ്കിലുമൊക്കെ ആര്‍ജ്ജിക്കണം എന്ന ആഗ്രഹത്തെ കുറ്റപ്പെടുത്തുവാനാകില്ലല്ലൊ.
നവോത്ഥാന ചരിത്രം തിരുത്തരുത്
മതില്കെട്ടുന്നതിനെക്കുറിച്ചാണ് നാട്ടിലെ ഏറ്റവും പുതിയ വര്‍ത്തമാനം. നവോത്ഥാന മതില് എന്ന് പേര്. ഇടതുപക്ഷമുന്നണിയുടെ ഉത്സാഹത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സ്ത്രീകളെയും കുട്ടികളെയും അണിനിരത്തിയാണ് മതില് പണിയുന്നതെന്നായിരുന്നു
No comments
Write a comment
No Comments Yet!
You can be first to comment this post!