ക്രൈസ്തവസഭകളുടെ വിശ്വാസം വീണ്ടെടുക്കാന്‍ നെട്ടോട്ടമോടി കോണ്‍ഗ്രസ്.

ക്രൈസ്തവസഭകളുടെ വിശ്വാസം വീണ്ടെടുക്കാന്‍ നെട്ടോട്ടമോടി കോണ്‍ഗ്രസ്.

കൊച്ചി: നിയമസഭാ തിരഞഞ്ഞെടുപ്പിന് മുന്നോടിയായി സമുദായങ്ങളെ ഒപ്പം നിര്‍ത്താനായി നേരിട്ടിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അടിത്തറയെന്ന് വിശേഷിപ്പിക്കാവുന്ന മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട തെറ്റിദ്ധാരണയാണ് എല്‍ഡിഎഫിന് മികച്ച വിജയം നേടിക്കൊടുത്തതെന്നാണ് വിമര്‍ശനം.

ക്രൈസ്തവസഭകളുടെ വിശ്വാസം വീണ്ടെടുക്കാന്‍ സഭാനേതാക്കളുമായി ചര്‍ച്ചനടത്തുമെന്ന് ലീഗ് അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് മുസ്ലീം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, എം കെ മുനീര്‍, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ കണ്ട് ചര്‍ച്ചനടത്തിയിരുന്നു.കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡന്‍ എംപിയും ഉമ്മന്‍ചാണ്ടിയും കെആര്‍എല്‍സിബിസി പ്രസിഡന്റ് ജോസഫ് കരിയില്‍ പിതാവിനെ സന്ദര്‍ശിച്ചിരുന്നു.

മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ക്ലിമിസുമായി എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ചര്‍ച്ച നടത്തി. പരമ്പരാഗത വോട്ട് ബാങ്ക് ചോര്‍ന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്.മുസ്ലീം ലീഗിനെതിരെ മുഖപ്രസംഗമെഴുതിയ കത്തോലിക്കാ സഭാ പ്രസിദ്ധീകരണമായ സത്യദീപത്തിന്റെ ചീഫ് എഡിറ്റര്‍ ഫാ.മാത്യു കിലുക്കനെ കണ്ട് കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തി.കോണ്‍ഗ്രസ് പൂര്‍ണ്ണമായും ലീഗിന് കീഴടങ്ങിയെന്ന ഇടതു പ്രചാരണം തെരഞ്ഞെടുപ്പില്‍ ഫലം കണ്ടുവെന്നാണ് മുഖപ്രസംഗത്തിലെ പ്രധാന ആരോപണം.

ക്രൈസ്തവ സഭാ തെറ്റിധാരണകള്‍ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പി കെ കുഞ്ഞാലിക്കുട്ടി സത്യദീപം ഓഫീസ് സന്ദര്‍ശിച്ചത്.

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
jeevanaadampolitics

Related Articles

സാഹോദര്യം നഷ്ടപ്പെടുത്തുന്ന നിയമങ്ങള്‍ പിന്‍വലിക്കണം – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

കൊടുങ്ങല്ലൂര്‍: ഇന്ത്യയിലെ മതനിരപേക്ഷതയും മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യവും നഷ്ടപ്പെടുത്തുന്ന നിയമഭേദഗതികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ആവശ്യപ്പെട്ടു. പൗരത്വ നിയമഭേദഗതിക്കെതിരെ കൊടുങ്ങല്ലൂര്‍ പൗരാവലി

സുബ്രതോ കപ്പിനായി ലിഫ റസിഡൻഷ്യൽ അക്കാദമിയിലെ താരങ്ങൾ തയ്യാർ

തിരുവനന്തപുരം: കടലോളം സ്വപ്നവുമായി കടലിന്റെ കുരുന്നുകൾ സുബ്രതോ കപ്പിനായി ഇന്ന് ഡൽഹിയിലേക്ക് പോകുന്നു. കേരളത്തിൽ നിന്നുമുള്ള ആയിരത്തോളം സ്‌കൂൾ ടീമുകളെ പിന്നിലാക്കിയാണ് അണ്ടർ 14 ലിഫ റസിഡൻഷ്യൽ

ക്ലിൻ്റൺ ഡാമിയനെതിരെ സൈബർ ആക്രമണം

ലൂസി ഉൾപ്പടെയുള്ള നിരവധി വിവാദങ്ങളിൾ സഭയ്ക്ക് വേണ്ടി നിലനിന്നയാളാണ് ക്ലിൻ്റൺ.  തിരുവനന്തപുരം രൂപതയിലെ വിഴിഞ്ഞം സിന്ധു മാതാ ഇടവകാംഗമാണ് ക്ലിൻ്റൺ ഡാമിയൻ. പല ചാനൽ അഭിമുഖങ്ങളിൽ നിന്നും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*