Breaking News

ക്രൈസ്തവർക്കെതിരെ വിവാദ പരാമര്‍ശം ജഡ്ജി എസ്. വൈദ്യനാഥന്‍ സ്വമേധയാ പിന്‍വലിച്ചു.

ക്രൈസ്തവർക്കെതിരെ വിവാദ പരാമര്‍ശം ജഡ്ജി എസ്. വൈദ്യനാഥന്‍ സ്വമേധയാ പിന്‍വലിച്ചു.

ചെന്നൈ: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടത്തിയ വിവാദ പരാമര്‍ശം ജഡ്ജി എസ്. വൈദ്യനാഥന്‍ സ്വമേധയാ പിന്‍വലിച്ചു. തന്റെ വിധി പ്രസ്താവനയിലെ വിവാദമായ 32ാം ഖണ്ഡിക മുഴുവനായും പിന്‍വലിക്കുകയാണെന്ന് ജസ്റ്റീസ് വൈദ്യനാഥന്‍ തന്നെയാണ് കോടതിയില്‍ പരസ്യപ്രഖ്യാപനത്തിലൂടെ അറിയിച്ചത്. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകര്‍ നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണ് വിവാദ പരാമര്‍ശം പൂര്‍ണമായി പിന്‍വലിക്കുന്നതായി ജസ്റ്റീസ് വൈദ്യനാഥന്‍ അറിയിച്ചത്. വിധിയിലെ വിവാദ ഖണ്ഡിക പിന്‍വലിക്കുന്നതായി അറിയിച്ചതല്ലാതെ കൂടുതലൊന്നും ജഡ്ജി ഇന്നലെ കോടതിയില്‍ പറഞ്ഞില്ല.

മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ ഒരു പ്രഫസര്‍ക്കെതിരായ ലൈംഗിക ആരോപണത്തിന്മേല്‍ കോളജ് മാനേജ്‌മെന്റ് സ്വീകരിച്ച അച്ചടക്ക നടപടി വിധിയില്‍ ശരിവച്ചെങ്കിലും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരേ കേസുമായി ഒരു ബന്ധവുമില്ലാത്ത അനാവശ്യ പരാമര്‍ശങ്ങള്‍ ജഡ്ജി നടത്തിയതാണ് വലിയ വിവാദമായത്.

സുവോളജി മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പഠന യാത്രയ്ക്കിടെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. രവീണ്‍ അപമര്യാദയായി പെരുമാറിയെന്ന 32 വിദ്യാര്‍ഥിനികളുടെ പരാതിയിലാണ് മാനേജ്‌മെന്റ് ആരോപണവിധേയനെതിരേ അച്ചടക്ക നടപടി തുടങ്ങിയത്. തനിക്കെതിരേയുള്ള ഷോകോസ് നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രവീണ് നല്‍കിയ ഹര്‍ജി ജസ്റ്റീസ് വൈദ്യനാഥന്‍ തള്ളിയ വിധിയിലാണ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്.

രാജ്യത്തെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിശ്രപഠനം പെണ്‍കുട്ടികള്‍ക്കു തീര്‍ത്തും സുരക്ഷിതമല്ലെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി പല ആരോപണങ്ങളും ഉണ്ടെന്നുമായിരുന്നു ജസ്റ്റീസ് വൈദ്യനാഥന്‍ യാതൊരു പഠനറിപ്പോര്‍ട്ടുകളുടെയും പിന്‍ബലമില്ലാതെ വിധിയില്‍ എഴുതിവച്ചത്. ക്ഷേത്രങ്ങളിലും മോസ്‌കുകളിലും പള്ളികളിലും അനുഷ്ഠിക്കേണ്ട മതം വഴിയോരങ്ങളിലെത്തിയാല്‍ ഇത്തരം തകര്‍ച്ചകള്‍ സംഭവിക്കുമെന്നും അദ്ദേഹം വിധിയില്‍ പറഞ്ഞത് അമ്പരപ്പുളവാക്കിയിരുന്നു.

രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ക്രൈസ്തവരെ പൊതുവായി താറടിക്കുന്ന തരത്തില്‍ ജഡ്ജി നടത്തിയ പരാമര്‍ശം ഞെട്ടിക്കുന്നതും വേദനയുളവാക്കുന്നതും ആണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ തിങ്കളാഴ്ച പരസ്യപ്രസ്താവന ഇറക്കിയിരുന്നു.

ക്രൈസ്തവ സ്ഥാപനങ്ങള്‍ ഉന്നത ധാര്‍മിക നിലവാരം പുലര്‍ത്തുന്നവയാണെന്നും ്രൈകസ്തവ സമുദായത്തിന്റെ സംഭാവനകള്‍ രാജ്യമാകെ അംഗീകരിക്കുന്നതാണെന്നും ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ ഓര്‍മിപ്പിക്കുകയും ചെയ്തു. കേസുമായി ഒരു ബന്ധവുമില്ലാത്ത മതപരിവര്‍ത്തനം വരെ വിധിപ്രസ്താവത്തില്‍ ചേര്‍ത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു.

കോയമ്പത്തൂര്‍ സ്വദേശിയായ ജസ്റ്റീസ് വൈദ്യനാഥന്‍ 2013 മുതല്‍ മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയും 2015 മുതല്‍ സ്ഥിരം ജഡ്ജിയുമാണ്. ഇദ്ദേഹം പുറപ്പെടുവിച്ചിട്ടുള്ള പല വിധിന്യായങ്ങളിലും ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങളുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


Related Articles

ജനങ്ങളുടെ ജീവന് കരാറുകാരന്‍ വിലപറയുന്നു

ചെല്ലാനത്തെ ജനങ്ങളെ കടല്‍ക്ഷോഭത്തിന് ഇരയാക്കി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മിക്കാന്‍ കരാറെടുത്തയാളുടെ ശ്രമമെന്ന് നാട്ടുകാരും ഇറിഗേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ആരോപിക്കുന്നു. അഞ്ച്

ഓര്‍ഡിനറി

മാതൃഭൂമി ബുക്സ് 2017ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ഓര്‍ഡിനറി. അതേ വര്‍ഷം തന്നെ മൂന്നു പ്രാവശ്യം ഈ ഗ്രന്ഥം റീപ്രിന്റ് ചെയ്തു. ഇതെഴുതുമ്പോള്‍ ‘ഓര്‍ഡിനറി’ മാതൃഭൂമി ബുക്സില്‍ നിന്നും

മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടത് നാടിന്റെ ഉത്തരവാദിത്വം – മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: നമ്മുടെ നാടിന്റെ പ്രധാന സമ്പത്താണ് മത്സ്യത്തൊഴിലാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓഖി ദുരന്തത്തിനുശേഷമുണ്ടായ മഹാപ്രളയത്തില്‍ കേരളത്തിന്റെ രക്ഷകരായത് മത്സ്യത്തൊഴിലാളികളാണ്. ലോകം മുഴുവന്‍ അവരെ കേരളത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*