ക്ലിൻ്റൺ ഡാമിയനെതിരെ സൈബർ ആക്രമണം

ലൂസി ഉൾപ്പടെയുള്ള നിരവധി വിവാദങ്ങളിൾ സഭയ്ക്ക് വേണ്ടി നിലനിന്നയാളാണ് ക്ലിൻ്റൺ. തിരുവനന്തപുരം രൂപതയിലെ വിഴിഞ്ഞം സിന്ധു മാതാ ഇടവകാംഗമാണ് ക്ലിൻ്റൺ ഡാമിയൻ. പല ചാനൽ അഭിമുഖങ്ങളിൽ നിന്നും ചിത്രങ്ങളും വിഡിയോകളും അടർത്തിയെടുത്ത് അദ്ദേഹം പറയാത്ത കാര്യങ്ങളും ചേർത്താണ് യുക്തിവാദികളും ലൂസി ഭക്തരും ട്രോൾ എന്ന പേരിൽ നുണപ്രചരണങ്ങൾ നടത്തുന്നത്. ലൂസിയുടെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ കാരക്കാമല നാടകം അവിടുത്തെ നാട്ടുകാർ ലൂസികെതിരെ ജില്ലാ കളക്ടർക്കും ജില്ലാ പോലിസ് മേധാവിക്കും പരാതി നൽകിയതോടെ പൊളിഞ്ഞ് പോയിരുന്നു. ഇപ്പോൾ ഈ ചെറുപ്പക്കാരനാണ് ഇവരുടെ നുണ പ്രചരണങ്ങളുടെ ഇര. സൈബർ ഇടങ്ങളിൽ സഭയോട് ചേർന്ന് നിൽക്കുന്നവരെ ഈ രീതിയിൽ താറടിച്ച് കാണിക്കുവാനുള്ള ശ്രമങ്ങൾ യുക്തിവാദി സംഘങ്ങളിൽ നിന്നും ലൂസി ഭക്തരിൽ നിന്നും സജീവമാണ്. ഇവർക്കുള്ള ക്ലിൻ്റൺ ഡാമിയൻ്റെ മറുപടി ചുവടെ ചേർക്കുന്നു.
അങ്ങനെ എനിക്കും ഒരു പട്ടം അവർ ഊത്തിവാദികൾ ചാർത്തി തന്നു…..
സഭായോളി……
അടിപൊളിയായിട്ടുണ്ട്…..
കൊള്ളാം……
എനിക്ക് അതങ്ങ് വല്ലാണ്ട് ഇഷ്ടപ്പെട്ടു…..
അതുകൊണ്ട് ഞാനെടുക്കുവാ…..
താങ്ക്സ്……..
ഒരു പഴയ ജനകീയ കോടതി വീഡിയോ എടുത്ത് ഒരു ട്രോൾ വീഡിയോ ഉണ്ടാക്കി സകല കാത്തലിക്ക് ഗ്രൂപ്പുകളിലും ഊത്തിവാദി ചേട്ടൻമാർ പ്രചരിപ്പിക്കുന്നുണ്ട്……
അതൊന്നും ഒരു പ്രശ്നമേയല്ല……
പറയേണ്ടത് പറയും ……
പറഞ്ഞു കൊണ്ടിരിക്കും……..
ക്ലിന്റൺ ഡാമിയനെ പ്രാർത്ഥനകൾ കൊണ്ടും പിന്തുണകൾ കൊണ്ടും ക്ലിന്റൺ ഡാമിയനാക്കിയത് സമർപ്പിതരും അൽമായരും ഉൾപ്പെടുന്ന കത്തോലിക്കാ സഭയാണെങ്കിൽ ആ സഭയുടെ പക്ഷം പിടിച്ചു തന്നെ സംസാരിക്കും………
എന്റെ ഫോട്ടോ വച്ചോ വീഡിയോ വച്ചോ എത്രത്തോളം വ്യക്തിഹത്യ നടത്തിയാലും കമന്റുകളിട്ട് ആര്
എവിടെ എന്തു പറഞ്ഞാലും ആ അവസരങ്ങളിൽ പുല്ലിനെയും ചുക്കിനെയും സ്മരിക്കാറുണ്ട് …….
എവിടെടാ….. ഈ സഭയോളിയെന്ന് അലറുന്നവൻമാരോടാണ്…….
ആ സഭയോളി ഇവിടെ തന്നെയുണ്ട്…..
കമന്റിൽ വന്നാലും മെസഞ്ചറിൽ വന്നാലും എനിക്ക് എന്റെ വഴി……
നിങ്ങൾക്ക് നിങ്ങളുടെ വഴി……
നിങ്ങളുടെ കുര ഞാൻ കേൾക്കാറില്ല….
സമയം അത്രത്തോളം വിലയേറിയതാണ്……
ഉള്ള സമയം പോലും സഭ ചെയ്യുന്ന നൻമകളെ കുറിച്ച് പറഞ്ഞു വയ്ക്കാൻ തികയുന്നില്ല…….
പിന്നെയാണ് എന്തു പറയുന്നു എന്നത് തപ്പി എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകളാകുന്ന നിങ്ങളുടെ പിന്നാലെ നടക്കാൻ …..
അത്രമാത്രമേ ഇപ്പോൾ പറയാനുള്ളു…..
Clinton Damian