കർഷക പ്രക്ഷോഭങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് കെസിബിസി.

കർഷക പ്രക്ഷോഭങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് കെസിബിസി.

കൊച്ചി:രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് കേരള കാത്തോലിക് ബിഷപ്‌സ് കൗൺസിൽ  (കെസിബിസി) ജാഗ്രത കമ്മീഷൻ.
കർഷക സൗഹൃദ നിലപാടുകളും നയങ്ങളും കൈക്കൊള്ളാൻ കേന്ദ്ര  സംസ്ഥാന സർക്കാരുകൾ തയ്യാറാകണം എന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.  രാജ്യത്ത്  കാത്തിപ്പടർന്നുകൊണ്ടിരിക്കുന്ന കർഷക പ്രതിഷേധത്തിന്റെ  വെളിച്ചത്തിലാണ് ആവശ്യം ഉന്നയിച്ചത്. രാഷ്ട്രത്തിന്റെ നട്ടെല്ലായ കർഷകരോടുള്ള പ്രതിബദ്ധതയിൽനിന്നും ഒഴിഞ്ഞു മാറരുതെന്നും രാജ്യത്തെയും സംസ്ഥാനത്തെയും ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളെ അനുദിനം കൂടുതൽ ആശങ്കകളിൽ അകപ്പെടുത്തി കൊണ്ടിരിക്കുന്ന ഇത്തരം വിഷയങ്ങളിൽ യുക്തമായ ഇടപെടലുകൾ നടത്താൻ ഉത്തരവാദിത്തപ്പെട്ടവർ മുന്നോട്ടുവരണമെന്നും കെസിബിസി  പത്രക്കുറിപ്പിൽ പറയുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കർഷകരുടെ അഭിപ്രായങ്ങളും ആശങ്കകളും പരിഗണിക്കാതെ നിയമ നിർമാണങ്ങൾ നടത്തുകയും,  ചില നിയമങ്ങൾ അടിച്ചേല്പിക്കുകയും  ചെയ്യുന്നത് വഴി കർഷകരുടെ ജീവിതം കൂടുതൽ ദുഷ്കരമാവുകയാണ്. ഇന്ത്യയിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളെ  സർക്കാരുകൾ കണ്ടില്ലെന്നു നടിക്കാൻ പാടില്ല. ഏകപക്ഷീയമായ തീരുമാനങ്ങളെ പുനർ പരിശോധിക്കാനും ആവശ്യമെങ്കിൽ തിരുത്താനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കെസിബിസി യുടെ പത്രക്കുറിപ്പിൽ ആവശ്യപ്പെടുന്നു.


Tags assigned to this article:
delhichalofarmerkcbclawsprotest

Related Articles

മാര്‍ച്ച് 10-‘കമ്മ്യൂണിയോ ഇന്ത്യ’ ഞായര്‍

കേരളത്തിലെ ലത്തീന്‍ കത്തോലിക്കാസഭ ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശമനുസരിച്ച് തപസുകാലത്തെ ആദ്യത്തെ ഞായര്‍ മാര്‍ച്ച് 10-ാം തീയതി കമ്മ്യൂണിയോ ഇന്ത്യ ഞായര്‍ ആയി ആചരിക്കുകയാണ്. ‘കമ്മ്യൂണിയോ’

ദിവ്യകാരുണ്യ കലണ്ടർ: വ്യത്യസ്തതയുമായി വീണ്ടും കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവക

തിരുസഭാ ചരിത്രത്തിലെ ആദ്യ ദിവ്യകാരുണ്യ അത്ഭുത കലണ്ടർ. കത്തോലിക്കാ തിരുസഭ ചരിത്രത്തിലെ ആദ്യ ദിവ്യകാരുണ്യ അത്ഭുത കലണ്ടർ കൊച്ചി രൂപതയിലെ കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവക പുറത്തിറക്കും

ജീവിതം ദൈവജനത്തിനായര്‍പ്പിച്ച വല്യച്ചന്‍

ദൈവദാസന്‍ മോണ്‍. റൈനോള്‍ഡ്‌സ് പുരയ്ക്കലിന്റെ സ്വര്‍ഗ്ഗീയ യാത്രയുടെ 33-ാം വാര്‍ഷികം ഒക്ടോബര്‍ 14ന് ആലപ്പുഴ രൂപതയിലെ ചെത്തി ഇടവകയില്‍ പുരയ്ക്കല്‍ കുഞ്ഞുവര്‍ക്കി ജോസഫിന്റെയും മറിയക്കുട്ടിയുടെയും മൂത്തമകനായി 1910

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*