ഗജ ചുഴലിക്കാറ്റ് തീരം തൊട്ടു

ഗജ ചുഴലിക്കാറ്റ് തീരം തൊട്ടു

ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊട്ടു. നാഗപട്ടണത്തിനും വേദരണ്യത്തിനും ഇടയ്ക്കുള്ള തീരപ്രദേശത്താണ് ഗജ 120 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ചത്.

4 പേർ ഇതുവരെ മരണമടഞ്ഞിട്ടുണ്ട് വൈദ്യുതാഘാതമേറ്റാണ് രണ്ടുപേർ മരിച്ചത്. 76,000 പേരെയാണ് ദുരന്തനിവാരണ സംഘം മാറ്റി പാർപ്പിച്ചത്. 6 ജില്ലകളിലായി മുന്നൂറോളം ദുരിതാശ്വാസക്യാമ്പുകൾ തുറന്നിട്ടുണ്ട്. തിരുവാവൂർ, നാഗപട്ടണം, പുതുക്കോട്ട, രാമനാഥപുരം എന്നീ ജില്ലകളിലാണ് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുള്ളത്

നാഗപട്ടണം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ദിവസങ്ങളിൽ വേളാങ്കണ്ണി തീർഥാടനം നടത്തുന്ന തീർഥാടകരും ശ്രദ്ധിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*