ഗര്‍ഭകാലം: വാല്‍വുകളുടെ അപചയമുള്ളവര്‍ സൂക്ഷിക്കണം

ഗര്‍ഭകാലം: വാല്‍വുകളുടെ അപചയമുള്ളവര്‍ സൂക്ഷിക്കണം

ലോകത്താകമാനമായി പ്രത്യേകിച്ച് സമ്പന്ന രാജ്യങ്ങളില്‍ വാതപ്പനി (റുമാറ്റിക് ഫീവര്‍) മൂലമുള്ള ഹൃദയവാല്‍വുകളുടെ അപചയം സാരമായി കുറയുകയുണ്ടായി. എന്നാല്‍ സാമ്പത്തികമായി താഴെക്കിടയിലുള്ള അവികസിതരാജ്യങ്ങളില്‍ ഈ പ്രതിഭാസം ഇന്നൊരു തീരാപ്രശ്‌നം തന്നെ.
വാതപ്പനിമൂലം വാല്‍വുകള്‍ തകരാറിലായവര്‍ ഗര്‍ഭകാലത്തോ പ്രസവസമയത്തോ കൃത്യമായ ചികിത്സ ലഭിക്കാതെ മരിക്കുന്ന വാര്‍ത്തകള്‍ വിരളമല്ല. സാധാരണ ഗര്‍ഭകാലത്ത് ഗുരുതരമാകുന്ന മറ്റു ഹൃദ്രോഗാവസ്ഥകള്‍ ജന്മനായുള്ള ഹൃദ്രോഗം, മയോപ്പതിരോഗം, ശ്വാസകോശ ധമനികളിലെ വര്‍ദ്ധിച്ച പ്രഷര്‍ എന്നിവയാണ്.
റുമാറ്റിക്ക് ഫീവര്‍ മൂലം വാല്‍വുകള്‍ക്ക് അപചയം അനുഭവിച്ചിട്ടുള്ളവര്‍ ഗര്‍ഭംധരിക്കുമ്പോള്‍ വാല്‍വുകളുടെ ഘടനാവൈകല്യം സൂക്ഷ്മമായി വിലയിരുത്തണം. മൈട്രല്‍ വാല്‍വിന് ചുരുക്കം സംഭവിച്ച സ്ത്രീകളുടെ ഹൃദ്രോഗാവസ്ഥയെപ്പറ്റി അറിയുന്നതു തന്നെ ഗര്‍ഭാവസ്ഥയിലാണ്. വര്‍ധിച്ച രക്തചംക്രമണം ചുരുങ്ങിയ വാല്‍വിന് താങ്ങാന്‍ പറ്റാത്തതാണ് കാരണം. വിശ്രമവും ഔഷധങ്ങളും കൊണ്ട് രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കപ്പെടുന്ന മിതമായ രോഗമാണെങ്കില്‍ പ്രശ്‌നമില്ല. എന്നാല്‍ മൈട്രല്‍ വാല്‍വിന്റെ ഇതളുകള്‍ കത്തീറ്റര്‍ കൊണ്ട് വികസിപ്പിക്കുന്ന ചികിത്സ (ബലൂണ്‍ വാല്‍വോട്ടമി) ആവശ്യമായി വരും. വാല്‍വുകള്‍ക്ക് ലീക്ക് (റിഗര്‍ഗിറ്റേഷന്‍) ഉള്ള സ്ത്രീകള്‍ക്ക് സാധാരണഗതിയില്‍ ഗര്‍ഭാവസ്ഥയില്‍ പ്രശ്‌നമില്ല. എന്നാല്‍ ഇടത്തെ കീഴറ വികസിച്ച് സങ്കോചനം അവതാളത്തിലാകുന്ന അവസ്ഥയില്‍ ശ്വാസംമുട്ടലും നീര്‍ക്കോളുമുണ്ടാകാം. അപചയം സംഭവിച്ച വാല്‍വുകളുടെ ഘടന വാല്‍വോട്ടമിക്ക് അനുയോജ്യമല്ലെങ്കില്‍ അടുത്തപടി വാല്‍വ് മാറ്റിവക്കലാണ്. എന്നാല്‍ ഇത് ഗര്‍ഭാവസ്ഥയില്‍ സാധ്യമല്ലെന്നു തന്നെ പറയാം. ഇനി വാല്‍വുകള്‍ നേരത്തെ മാറ്റിവച്ചിട്ടുള്ളവര്‍ക്ക് ഗര്‍ഭധാരണം ഏറെ ശ്രമകരമാണ്. ടിഷ്യുവാല്‍വുകള്‍ക്കും രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ കഴിക്കാത്തവര്‍ക്കും വലിയ പ്രശ്‌നമില്ല. എന്നാല്‍ മെറ്റാലിക് വാല്‍വ് മാറ്റിവച്ചിട്ടുള്ളവര്‍ രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ കഴിക്കുന്ന അവസ്ഥയില്‍ ഗര്‍ഭാവസ്ഥയും തുടര്‍ന്നുള്ള പരിചരണവും ഏറെ വിഷമകരമാകും. രക്തം നേര്‍പ്പിക്കുന്ന ഔഷധങ്ങള്‍ രക്തസ്രാവമുണ്ടാക്കാം. ഇവിടെ ഹൃദയവിദഗ്ദ്ധന്റെ പ്രത്യേക പരിചരണം അനിവാര്യമാണ്.


Tags assigned to this article:
drgeorgethayilhealthpregnancyreumatic fever

Related Articles

ഉറക്കത്തിലും ഹാര്‍ട്ടറ്റാക്ക്

നിദ്രയില്‍ മരിക്കുന്നവരുടെ വാര്‍ത്തകള്‍ ഇന്ന് വിരളമല്ല. പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലാതിരുന്ന ഒരാള്‍ ഉറക്കത്തില്‍ മരണപ്പെട്ടു എന്ന് വായിക്കാറില്ലേ? പ്രശസ്ത നോവലിസ്റ്റ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഉറക്കത്തിലാണ് മരണപ്പെട്ടത്. നിദ്രാനേരത്തെ മരണത്തിനുള്ള

വാര്‍ധക്യകാല രോഗങ്ങള്‍

 പൊതുവായിപ്പറഞ്ഞാല്‍ 65 വയസ്സ് കഴിഞ്ഞ ഏതാണ്ട് 41 ശതമാനം ആള്‍ക്കാരുടെ ആരോഗ്യനിലവാരം തൃപ്തികരമാണെന്നുപറയാം. എന്നാല്‍ 59 ശതമാനം പേര്‍ വിവിധ രോഗപീഢകളാല്‍ കഷ്ടപ്പെടുന്നു. സാമ്പത്തിക നിലവാരം അപര്യാപ്തമാകുമ്പോള്‍

വാര്‍ദ്ധക്യത്തിലെ ഹൃദ്രോഗബാധ

65 വയസ് കഴിഞ്ഞവര്‍ ഏറ്റവും കൂടുതല്‍ മരണപ്പെടുന്നത് ഹൃദ്രോഗ ബാധയാലാണ്. വയോധികരായ 37 ശതനമാനം പുരുഷന്മാര്‍ക്കും 26 ശതമാനം സ്ത്രീകള്‍ക്കും ഹൃദ്രോഗം ഉണ്ടാകുന്നു. എന്തൊക്കെയാണ് വയസായ ഹൃദയത്തിന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*