ഗര്‍ഭഛിദ്ര നിയമ ഭേദഗതിക്കെതിരെ അയര്‍ലന്‍ഡില്‍ വന്‍ റാലി
ഡബ്ലിന്‍: ഗര്‍ഭാവസ്ഥയുടെ ആദ്യത്തെ 12 ആഴ്ചയില്‍ നിയന്ത്രണരഹിതമായി ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന ഭരണഘടനാഭേദഗതിക്കെതിരെ അയര്‍ലന്‍ഡില്‍ പ്രോ-ലൈഫ് അനുഭാവികള്‍ ‘ജീവനുവേണ്ടിയുള്ള’ കൂറ്റന്‍ റാലി സംഘടിപ്പിച്ചു. അമ്മയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ജീവിക്കാനുള്ള അവകാശം തുല്യമാണെന്ന ഐറിഷ് ഭരണഘടനയുടെ എട്ടാം അനുഛേദം ഭേദഗതി ചെയ്യാന്‍ 1983ല്‍ വോട്ടര്‍മാരില്‍ 67 ശതമാനം പേര് അംഗീകാരം നല്‍കിയിരുന്നു. ഗര്‍ഭം അവസാനിപ്പിക്കുന്നതു നിയന്ത്രിക്കാനുള്ള നിയമവ്യവസ്ഥ ഏര്‍പ്പെടുത്തണം എന്ന രീതിയില്‍ ഭരണഘടന എട്ടാം അനുഛേദം പുനര്‍നിര്‍വചിക്കുന്നതു സംബന്ധിച്ച ജനഹിത പരിശോധന മേയില്‍ നടത്താനിരിക്കെയാണ് വന്‍ പ്രതിഷേധ തരംഗം ഉയരുന്നത്.
കാരുണ്യമുള്ള, പുരോഗമന ചിന്തയുള്ള സമൂഹത്തില്‍ ഗര്‍ഭച്ഛിദ്രത്തിനു സ്ഥാനമില്ലെന്ന് ‘എട്ടിനെ രക്ഷിക്കുക’ എന്ന പ്രോ-ലൈഫ് മുന്നേറ്റത്തിന്റെ വക്താവ് നിയാം ഉയി ബ്രിയാന്‍ ഡബ്ലിനിലെ മെറിയോണ്‍ സ്ക്വയറിലെ മാര്‍ച്ചില്‍ പറഞ്ഞു. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ചതായി കണ്ടെത്തുന്ന ഗര്‍ഭസ്ഥശിശുക്കളില്‍ 90 ശതമാനം പേരെയും ഇല്ലാതാക്കുന്ന ബ്രിട്ടനിലെ അവസ്ഥ അയര്‍ലന്‍ഡ് റിപ്പബ്ലിക്കില്‍ ഉണ്ടാകരുതെന്ന് ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ വക്താവ് ചാര്‍ലി ഫിയെന് ഓര്‍മിപ്പിച്ചു.
Related
Related Articles
അജപാലനസമൂഹം യുവജനങ്ങളുടെ പ്രതിസന്ധിയില്‍ കൂടെയുണ്ടാകണം
?സിനഡിന്റെ പ്രതിഫലനം കേരളസഭയില്‍ എപ്രകാരമായിരിക്കും. കേരളത്തില്‍ വിവിധ യുവജനപ്രസ്ഥാനങ്ങള്‍ ഉണ്ടെങ്കിലും ഫലവത്തായി യുവജനങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും സഹായിക്കുന്ന ഒരു അജപാലനസമൂഹവും സഭാവീക്ഷണവും ഇനിയും വളര്‍ത്തിയേടുക്കേണ്ടതുണ്ട്. അതു മതബോധന
ക്രിസ്തുമസ് സമ്മാനമായി പാരസെറ്റാമോള്‍ നല്കി പാപ്പ.
വത്തിക്കാന്‍: വത്തിക്കാനിലെ 4000 ത്തോളം വരുന്ന ജീവനക്കാര്‍ക്ക് പനിക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന പാരസെറ്റാമോള്‍ ക്രിസ്തുമസ് സമ്മാനമായി നല്കി ഫ്രാന്‍സിസ് പാപ്പ. ഓരോരുത്തര്‍ക്കും അഞ്ച് പെട്ടി വീതമാണ് നല്‍കുന്നത്.
മതങ്ങളുടെ ചൈനാവത്കരണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ലീ കെക്വിയാങ്
ബെയ്ജിങ്: ചൈനയില്‍ എല്ലാ മതവിഭാഗങ്ങളെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള സാംസ്കാരിക അനുരൂപണ നീക്കം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ലീ കെക്വിയാങ് ദേശീയ പാര്‍ലമെന്റിന്റെ സമ്പൂര്‍ണ