Breaking News

ഗലീലിയ കടലുപോലെ

ഗലീലിയ കടലുപോലെ
ഹീബ്രു ഭാഷയില്‍ ‘യാം ഹ മെല’ എന്ന പേരിലറിയപ്പെടുന്ന ഉപ്പു കടലാണ് ചാവുകടല്‍ അഥവാ ‘ഡെഡ് സീ’. സമുദ്രനിരപ്പില്‍ നിന്ന് 1400 അടിയോളം താഴെയാണ് ഈ ചാവുകടല്‍ സ്ഥിതി ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ ഉപ്പിന്റെ സാന്ദ്രതയുള്ള വെള്ളമാണിവിടെയുള്ളത്. സാധാരണ കടലിലുള്ള വെള്ളത്തെക്കാള്‍ പത്തിരട്ടി ഉപ്പ് ഈ കടലിലുണ്ട്. അതുകൊണ്ടു തന്നെ ഇവിടെ  മത്സ്യങ്ങളോ മറ്റ് ജീവജാലങ്ങളോ ഇല്ല. ഈ കടലിന്റെ തീരത്ത് വൃക്ഷങ്ങളുമില്ല. 50 കിലോമീറ്റര്‍ നീളവും 15 കിലോമീറ്റര്‍ വീതിയുമാണ്. ഈ കടലില്‍ ഇറങ്ങുകയാണെങ്കില്‍ മുങ്ങിപ്പോകില്ല. എന്നാല്‍ വെള്ളം കണ്ണിലോ വായിലോ കടന്നാല്‍ വലിയ നീറ്റലായിരിക്കും.
ചാവുകടലിന് വടക്കായിട്ടാണ് ഗലീലി തടാകം അല്ലെങ്കില്‍ ഗലീലി കടല്‍. 21 കിലോമീറ്റര്‍ നീളവും 13 കിലോ മീറ്റര്‍ വീതിയുമാണ് ഈ തടാകത്തിനുള്ളത്. എന്നാല്‍ ചാവുകടലിലെ വെള്ളത്തിന് നേരെ വിപരീതമാണ് ഈ കടലിലെ വെള്ളം. ശുദ്ധജലമാണിവിടെയുള്ളത്. ധാരാളം മത്സ്യസമ്പത്തും തീരത്ത് വിവിധയിനം വൃക്ഷങ്ങളുമുണ്ട്. വിരോധാഭാസമെന്നു പറയട്ടെ, ജോര്‍ദാന്‍ നദിയില്‍ നിന്നാണ് ചാവുകടലിലേക്കും ഗലീലി തടാകത്തിലേക്കും വെള്ളം ഒഴുകിവരുന്നത്. ഒരേ നദിയില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഒരു സ്ഥലത്ത് എത്തുമ്പോള്‍ ജീവജാലങ്ങള്‍ക്ക് അനുയോജ്യമല്ലാതെയും മറ്റൊരു സ്ഥലത്ത് എത്തുമ്പോള്‍ വാസയോഗ്യമായതും എന്തുകൊണ്ടാണ് എന്നത് നല്ല ധ്യാനവിഷയമാണ്.
ഗലീലി തടാകത്തിലേക്ക് ഒഴുകിവരുന്ന ജലം അവിടെ നിന്ന് പുറത്തേക്ക് ഒഴുകിപ്പോകുന്നു. അതുകൊണ്ട് ആ കടലില്‍ എപ്പോഴും ഫ്രഷ് വാട്ടര്‍ വന്നു നിറയുന്നു. എന്നാല്‍ ചാവുകടലില്‍ എത്തുന്ന വെള്ളത്തിന് പുറത്തേയ്ക്ക് ഒഴുകിപ്പോകുവാന്‍ യാതൊരു നിവൃത്തിയുമില്ല. സമുദ്രനിരപ്പിന് താഴെയായ പ്രദേശമായതുകൊണ്ട് പുറത്തേയ്ക്ക് ഒഴുകില്ല. ജോര്‍ദാന്‍ നദിയില്‍ നിന്നു വരുന്ന ജലം ചാവുകടലില്‍ത്തന്നെ കെട്ടിക്കിടക്കുന്നു. മാത്രമല്ല ടണ്‍ കണക്കിനു ജലം എല്ലാ ദിവസവും നീരാവിയായി നഷ്ടപ്പെടുകയും ചെയ്യുന്നു. അങ്ങനെ ഉപ്പിന്റെ സാന്ദ്രത നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 
ഈ രണ്ടു കടലുകളും നമ്മുടെ തന്നെ ജീവിതത്തിന്റെ പ്രതീകങ്ങളാണ്. നമ്മളെല്ലാവരും ദൈവത്തിന്റെ സാദൃശ്യത്തിലും അരൂപിയിലും സൃഷ്ടിക്കപ്പെട്ടവരാണ്. ദൈവചൈതന്യം നമ്മളെല്ലാവരിലുമുണ്ട്. ജ്ഞാനസ്‌നാനത്തിലൂടെയും മറ്റു കൂദാശകളിലൂടെയും ദൈവാനുഗ്രഹം നമുക്ക് ലഭിക്കുന്നുണ്ട്. പക്ഷേ, എന്നിട്ടും എന്തുകൊണ്ട് ചിലര്‍ വിശുദ്ധ ജീവിതം നയിക്കുന്നു; മറ്റു ചിലര്‍ മോശമായ ജീവിതവും നയിക്കുന്നു?
നമുക്ക് ലഭിക്കുന്ന ദൈവാനുഗ്രഹങ്ങള്‍ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുവാന്‍ നാം തയ്യാറാകുമ്പോഴാണ് നമ്മുടെ ജീവിതം കൂടുതല്‍ പരിശുദ്ധമാകുന്നത്. എനിക്ക് ദൈവം നല്‍കുന്ന സമ്പത്തും കഴിവുകളും ഞാന്‍ മറ്റുള്ളവരുടെ നന്മയ്ക്കായി ചിലവഴിക്കുമ്പോള്‍ അവ കൂടുതലായി ലഭിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഞാന്‍ ‘ഇത് എന്റേതാണ്; ഇതാര്‍ക്കും നല്‍കില്ല’ എന്നു ചിന്തിച്ച് പങ്കുവയ്ക്കാതിരുന്നാല്‍ അവ ക്രമേണ നീരാവിയായി നഷ്ടപ്പെടുകയോ അല്ലെങ്കില്‍ കെട്ടിനിന്ന് ദുഷിക്കുകയോ ചെയ്യും. 
നമ്മള്‍ എടുക്കുന്ന ഓരോ ശ്വാസവും ജീവന്‍ നല്‍കുന്ന വായുവായി നമ്മുടെ ശരീരത്തില്‍ വ്യാപിക്കുന്നു. എന്നാല്‍, ‘ഞാന്‍ ഈ വായു പുറത്തേയ്ക്കു വിടുകയില്ല’ എന്നു പറഞ്ഞ് ആരെങ്കിലും ഉച്ഛ്വസിക്കാതിരിക്കുകയാണെങ്കില്‍ അത് നമ്മുടെ തന്നെ മരണത്തിന് ഹേതുവാകുകയില്ലേ? അകത്തെ വായു പുറത്തേയ്ക്കു വിടുമ്പോള്‍ മാത്രമെ പുറത്തെ നല്ല വായു ഉള്ളിലേയ്ക്കു പ്രവഹിക്കുകയുള്ളൂ. എങ്കില്‍ മാത്രമേ നമ്മുടെ മനസും ശരീരവും ആരോഗ്യപരമായി പരിപാലിക്കുവാന്‍ സാധിക്കുകയുള്ളൂ.
സ്‌നേഹവും സന്തോഷവും സമാധാനവും സംതൃപ്തിയുമൊക്കെ നമുക്ക് അനുഭവിക്കുവാന്‍ സാധിക്കുന്നത് പങ്കുവയ്ക്കുമ്പോഴാണ് എന്ന യാഥാര്‍ത്ഥ്യം എപ്പോഴും ഓര്‍മയിലുണ്ടായിരിക്കട്ടെ. ”കൊടുക്കുവിന്‍, നിങ്ങള്‍ക്കു കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടു തരും.  നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.” (ലൂക്കാ 6:38).
അടുത്ത ലക്കം: പാപിയോട് കുമ്പസാരിച്ച പാപ്പ

Related Articles

ധനവാന്റെ മരണം

നാട്ടിലെ ഏറ്റവും വലിയ മുതലാളിയായിരുന്നു അവറാച്ചന്‍. വലിയ ബംഗ്ലാവ്, ഏക്കറുകണക്കിന് റബ്ബര്‍ തോട്ടം, നെല്‍വയലുകള്‍, റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് എന്നുവേണ്ട വലിയപറമ്പില്‍ അവറാച്ചന്‍ കൈവയ്ക്കാത്ത മേഖലകളില്ല. എല്ലാം

അജ്ഞാത സംരക്ഷകന്‍

അമേരിക്കയിലെ റെഡ് ഇന്‍ഡ്യന്‍സിന്റെ ഇടയില്‍ കൗമാരപ്രായക്കാരെ നല്ല ശക്തരും ധൈര്യവാന്മാരും ആക്കിത്തീര്‍ക്കുവാന്‍ ഒരു പ്രത്യേക ആചാരമുണ്ട്. വേട്ടയാടാനും അമ്പെയ്യാനും മീന്‍പിടിക്കാനുമൊക്കെ അവരെ പ്രാപ്തരാക്കുന്നത് ഇത്തരത്തിലുള്ള ആചാരങ്ങളിലൂടെയാണ്. പതിമൂന്നു

തപസ്സുകാലം രണ്ടാം ഞായര്‍

First Reading Genesis 22:1-2,9a,10-13,15-18 Abraham obeyed God and prepared to offer his son, Isaac, as a sacrifice. Responsorial Psalm Psalm

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*