ഗൃഹസുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ (ഇഎസ്എസ്എസ്) ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഗൃഹസുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. മഹാപ്രളയത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് 15 വര്‍ഷം വരെ പഴക്കമുള്ള വീടുകള്‍ ഇന്‍ഷ്വറന്‍സ് ചെയ്യുന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്.
എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംപി, ഫാ. ജോര്‍ജ് വെട്ടികാട്ടില്‍, എംഎല്‍എമാരായ ഇബ്രാഹിംകുഞ്ഞ്, വി.ഡി.സതീശന്, അന്‍വര്‍ സാദത്ത്, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഹൈബി ഈഡന് എംപിയെയും പ്രളയത്തില്‍ ഇഎസ്എസ്എസിനോട് സഹകരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളികളെയും ചടങ്ങില്‍ ആദരിച്ചു. യുവജനങ്ങളുടെ സഹകരണത്തോടെ വരാപ്പുഴ സമരിയന്‍സ് എന്ന വോളണ്ടിയര്‍ ടീമിന് തുടക്കംകുറിച്ചു. ഭവനനിര്‍മാണ സംരംഭമായ ‘കൂടാം കൂടൊരുക്കാന്‍’ പദ്ധതിക്ക് കൈതാങ്ങായ സംഘടനകളെയും, വ്യക്തികളെയും ആദരിച്ചു.
Related
Related Articles
ചാത്യാത്ത് സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ മേക്ക് ഫ്രണ്ട്ഷിപ് പദ്ധതിക്ക് തുടക്കമായി
എറണാകുളം: പ്രളയം ദുരിതംവിതച്ച കേരളക്കരയെ രക്ഷിക്കാന്‍ പ്രവര്‍ത്തനനിരതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സ്നേഹവും സൗഹൃദവും സംരക്ഷണവും പകരുന്ന ‘മേക്ക് ഫ്രണ്ട്ഷിപ്’ പദ്ധതിക്ക് ചാത്യാത്ത് സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ തുടക്കമായി. മാനേജര്‍
ലൈംഗികാതിക്രമം: സഭയില്‍ പുതിയ ചട്ടങ്ങള്‍
വത്തിക്കാന്‍ സിറ്റി: സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമങ്ങളും അവ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളും മേലധികാരികളെ അറിയിക്കാന്‍ എല്ലാ വൈദികരും സന്ന്യസ്തരും ബാധ്യസ്ഥരാണെന്നു വ്യക്തമാക്കി ഫ്രാന്‍സിസ് പാപ്പ സാര്‍വത്രിക കത്തോലിക്കാ സഭയ്ക്കു
ചരിത്രപുരുഷനായ പത്രാധിപര്‍ പി. സി വര്‍ക്കി
ഇന്ത്യയിലെ പത്രപ്രവര്‍ത്തനരംഗത്ത് അന്‍പതിലധികം വര്‍ഷം പത്രാധിപരായിരുന്ന എത്രപേര്‍ ഉണ്ടെന്ന സ്വന്തം ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല. എന്റെ അന്വേഷണം തുടരുന്നുണ്ട്. സത്യനാദത്തിന്റെ പത്രാധിപരായിരുന്ന പി.സി. വര്‍ക്കി മാത്രമാണ്