കോട്ടപ്പുറത്തിന് അഭിമാനമായി ഗോതുരുത്ത്പുത്രൻ നാളെ നീരണിയും

ഗോതുരുത്തിൽ ജനകീയ പങ്കാളിത്തത്തോടുകൂടി പ്രദേശത്തെ കായിക വികസനത്തിനുവേണ്ടി ഓടി വള്ളം നിർമ്മിച്ചു. 256 ലത്തീൻ കത്തോലിക്കർ 10000 രൂപ വീതം ഈ സംരംഭത്തിലേക്ക് സംഭാവന നൽകി. ഗോതുരുത്ത് വള്ളംകളി മത്സരങ്ങൾക്ക് പ്രസിദ്ധമായ സ്ഥലമാണ്. ഓടി വള്ളംകളിയും, പാമ്പൻ വള്ളംകളിയും ഒക്കെ നടക്കുന്ന പ്രദേശമാണ് ഗോതുരുത്ത് തുരുത്തിപ്പുറം കായൽ. ദേശീയതലത്തിൽ തന്നെ ഈ സംരംഭം ശ്രദ്ധ ചെലുത്തി കഴിഞ്ഞു. കലോത്സവങ്ങളും അന്തർദേശീയതലത്തിൽ ജലകായിക മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള കായികക്ഷമത യുവാക്കളിൽ വളർത്തിയെടുക്കുക എന്നതാണ് ഇങ്ങനെയൊരു സംരംഭത്തിന് തുടക്കം കുറിക്കുവാൻ കാരണം. പൊതുജന പങ്കാളിത്തത്തോടുകൂടി നിർമ്മിച്ച ഓടി വള്ളത്തിന് പേരിട്ടിരിക്കുന്നത് “ഗോതുരുത്ത്പുത്രൻ” എന്നാണ്. ആലപ്പുഴയിൽ നിന്നുള്ള സാബു ആശാരിയും മറ്റ് 10 ആശാരിമാരും ചേർന്നാണ് ഓടി വെള്ളത്തിൻറെ നിർമ്മാണം പൂർത്തിയാക്കിയത്. ജനുവരി 15ന് ഉളിക്കുത്ത് നടത്തി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. രണ്ടാംഘട്ടമായ വള്ളം മറിക്കൽ മാർച്ച് 25 ന് നടത്തി. മൂന്നാം ഘട്ടമായ നീരണിയൽ ജൂലൈ 22ന് നാലുമണിക്ക്. പ്രസിദ്ധരായ സിനിമാ പ്രവർത്തകരായ സുധീർ, സോഹൻ സിനുലാൽ, വിനോദ് കെടാമംഗലം എന്നിവർ പങ്കെടുക്കും രാഷ്ട്രീയ സാമുദായിക നേതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ആയിരിക്കും നീരണിയൽ നടക്കുക. ബ്ലോക്ക് പഞ്ചായത്ത് അംഗമായ ടൈറ്റസ് ഗോതുരുത്ത് ജനകീയ സംരംഭത്തിൻറെ പ്രസിഡണ്ടായും, അനിൽ കൈമാതുരുത്തി സെക്രട്ടറിയായും, കെ എൽ ജോൺ ട്രഷററായും, സി ഐ ഷാജൻ ജനറൽ കൺവീനറുമായ 20 അംഗ കമ്മിറ്റിയാണ് എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്തത്