ഗ്രാമത്തെ സേവിക്കുക, ജനങ്ങളെ സ്‌നേഹിക്കുക; ഉണ്ണികൃഷ്ണന്റെ വേറിട്ട ആശയത്തിന് ഒരു ബിഗ് സല്യൂട്ട്

by riya alby | December 21, 2020 7:15 am

 എളങ്കുന്നപ്പുഴ:ഗ്രാമത്തെ സേവിക്കുക, ജനങ്ങളെ സ്‌നേഹിക്കുക എന്നാശയം ഉയര്‍ത്തി എളങ്കുന്നപ്പുഴയിലെ കെഎസ്ഇബി ജീവനക്കാരനായ ശ്രീ ഉണ്ണികൃഷ്ണന്റെ സാന്താക്ലോസിന്റെ വേഷം ധരിച്ചുള്ള യാത്ര വേറിട്ട കാഴ്ച്ചയാണ്. എല്ലാ വര്‍ഷവും തുടരുന്ന പതിവ് ഈ വര്‍ഷവും ഉണ്ണികൃഷ്ണന്‍ തെറ്റിച്ചിട്ടില്ല, ക്രിസ്തുമസിന് മാത്രമല്ല ഓണത്തിന് മാവേലിയായും ഉണ്ണികൃഷ്ണന്‍ എത്താറുണ്ട്.

എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലെക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ മെബര്‍മാര്‍ക്കും ക്രിസ്തുമസ് കേക്കുകള്‍ സമ്മാനമായി നല്കിയാണ് ഇന്ന് ഉണ്ണികൃഷ്ണന്‍ യാത്ര ചെയ്യുന്നത് , സ്വന്തം കൈയ്യിലെ പൈസ എടുത്ത് എല്ലാ വര്‍ഷവും നടത്തുന്ന യാത്ര മറ്റ് ജില്ലകളിലും നടത്താറുണ്ട്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95-%e0%b4%9c%e0%b4%a8%e0%b4%99/