ഗ്വാളിയോര്‍ ബിഷപ്പ് തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു

Print this article
Font size -16+
ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ രൂപത ബിഷപ്പ് തോമസ് തെന്നാട്ട് എസ്എഎസി വാഹനാപകടത്തില്‍ മരിച്ചു. 65 വയസായിരുന്നു. 14ന് രൂപതയുടെ കീഴിലുള്ള സ്കൂളിലെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം രൂപതാ മന്ദിരത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ബിഷപ് സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ നിന്നു തെന്നി മറിയുകയായിരുന്നുവെന്ന് പ്രാഥമികഅന്വേഷണത്തിനു ശേഷം പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
2016 ഒക്ടോബര്‍ 18നാണ് ഗ്വാളിയോര്‍ രൂപതാ ബിഷപ്പായി നിയമിതനായത്. സഹോദരങ്ങള്‍: ഏലിയാമ്മ, ജോസഫ്, മേരി, ക്ലാരമ്മ, ലിസി.
സൊസൈറ്റി ഓഫ് കാത്തലിക് അപ്പസ്തോലേറ്റ് സഭാംഗമാണ്(എസ്എസി)ബിഷപ്പ് തോമസ് തെന്നാട്ട്. 1953 നവംബര്‍ 26ന് കോട്ടയം കൂടല്ലൂരില്‍ ജനിച്ചു. കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്നായ കത്തോലിക്ക ഇടവകാംഗവുമാണ്. 1978 ഒക്ടോബര്‍ 21ന് കൊല്ലം ബിഷപ് ഡോ. ജോസഫ് ഫെര്ണാണ്ടസില് നിന്നും വൈദികപട്ടം സ്വീകരിച്ചു. ഗുണ്ടൂര്‍, എല്ലൂരു, ഹൈദരാബാദ്, ഇന്‍ഡോര്‍, ജാംബുവ, നാഗ്പൂര്‍ രൂപതകളില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
Related
Related Articles
ഇന്റര്‍നാഷണല്‍ വോളന്റിയേഴ്സ് ദിനത്തോടനുബന്ധിച്ച് സന്നദ്ധ പ്രവര്‍ത്തകരുടെ അനുമോദന യോഗം സംഘടിപ്പിച്ചു.
നെയ്യാറ്റിന്‍കര: ഇന്റഗ്രല്‍ ഡവലപ്മെന്റ് സൊസൈറ്റി (NIDS) ഇന്റര്‍നാഷണല്‍ വോളന്റിയേഴ്സ് ദിനത്തോടനുബന്ധിച്ച് 2020 ഡിസംബര്‍ 18 ന് നെയ്യാറ്റിന്‍കര നിഡ്സ്, ഓഫീസില്‍ കെഎസ്എസ്എഫ് ന്റെ നേതൃത്വത്തില്‍ നിഡ്സ് സമരിറ്റന്‍
ഗജ ചുഴലിക്കാറ്റ് തീരം തൊട്ടു
ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊട്ടു. നാഗപട്ടണത്തിനും വേദരണ്യത്തിനും ഇടയ്ക്കുള്ള തീരപ്രദേശത്താണ് ഗജ 120 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ചത്. 4 പേർ ഇതുവരെ മരണമടഞ്ഞിട്ടുണ്ട് വൈദ്യുതാഘാതമേറ്റാണ് രണ്ടുപേർ
നിയുക്ത മെത്രാപ്പോലീത്തയ്ക്ക് ആശംസ അറിയിക്കാന്‍ വൈദിക സുഹൃത്തുക്കളെത്തി
നിയുക്ത മെത്രാപ്പോലീത്തയെ ആശംസ അറിയിക്കാന്‍ വൈദിക സുഹൃത്തുക്കള്‍ എത്തി. 1983-89 കാലത്തെ ആലുവ സെന്റ്. ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥികളായിരുന്ന വൈദിക സുഹൃത്തുക്കളാണ് നിയുക്ത മെത്രാപ്പോലീത്ത ഡോ.
No comments
Write a comment
No Comments Yet!
You can be first to comment this post!