Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു; അഭിമാന നേട്ടമായി ഐ എസ് ആര് ഒ

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ രണ്ട് കുതിച്ചുയര്‍ന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നടന്നത്.
നേരത്തെ ചന്ദ്രയാന്‍ രണ്ടിന്റെ ആദ്യം നിശ്ചയിച്ചിരുന്ന വിക്ഷേപണം അവസാനനിമിഷം മാറ്റിവച്ചിരുന്നു. ജൂലായ് 15 പുലര്‍ച്ചെ 2.51-ന് നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് സാങ്കേതികത്തകരാര്‍ കാരണം അവസാനനിമിഷം മാറ്റിവച്ചത്. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിനില്‍ക്കെയായിരുന്നു അപ്രതീക്ഷിതമായി വിക്ഷേപണം മാറ്റിയത്. എന്നാല്‍ ഇത്തവണ നേരത്തെ കണ്ടെത്തിയിരുന്ന സാങ്കേതികതകരാറുകള്‍ പൂര്‍ണമായും പരിഹരിച്ചതിനുശേഷമാണ് വിക്ഷേപണം തീരുമാനിച്ചത്.
ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍(വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍-2. ‘ബാഹുബലി’ എന്ന വിളിപ്പേരുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക്-3 റോക്കറ്റാണ് വിക്ഷേപണ വാഹനം.
ഭൂമിയില്‍ നിന്ന് 3.84 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രന്റെ 100 കിലോമീറ്റര്‍ വരെ അടുത്ത് ഓര്‍ബിറ്റര്‍ എത്തിച്ച ശേഷമായിരിക്കും ലാന്‍ഡറിനെ ഇറക്കുന്നത്. ദൗത്യം വിജയിച്ചാല്‍ അമേരിക്കയ്ക്ക് ശേഷം ചന്ദ്രന്റെ മണ്ണില്‍ റോവര്‍ ഇറക്കുന്ന ആദ്യരാജ്യമായി ഇന്ത്യ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ആദ്യം ഇറങ്ങുന്ന രാജ്യവും ഇന്ത്യയായി.
Related
Related Articles
ജപമാലയിലെ രഹസ്യങ്ങൾ
എന്തുകൊണ്ടാണ് ജപമാലയിലെ ആദ്യരഹസ്യങ്ങള്‍ സന്തോഷ രഹസ്യങ്ങളായി അറിയപ്പെടുന്നത്? രണ്ടു കാരണങ്ങളാണ് അതിന് നമുക്ക് കാണുവാന്‍ കഴിയുക. ആദത്തിന്റെ പാപംമൂലം സ്വര്‍ഗം നഷ്ടപ്പെട്ട മനുഷ്യ കുലത്തിന് ലഭിക്കാവുന്ന ഏറ്റവും
പ്രണബ് മുഖര്‍ജി പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞന് : കെസിബിസി
എറണാകുളം: ലോകത്തിനുമുമ്പില്‍ ഭാരതം അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടിയ പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനോടാണ് മുന്‍രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ വേര്‍പാടിലൂടെ രാഷ്ട്രം യാത്ര പറയുന്നതെന്ന് കേരളകത്തോലിക്ക മെത്രാന് സമിതി (കെസിബിസി) അനുസ്മരിച്ചു. രാഷട്രീയത്തിന്റെ
ആപ്പിന്റെ സഹായത്തോടെ വാഹനങ്ങള്‍ നിരീക്ഷിക്കും
പാലക്കാട്: സംസ്ഥാന, ജില്ലാ അതിര്‍ത്തികള്‍കടന്ന് സഞ്ചരിക്കുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും യാത്ര ‘കൊവിഡ് കെയര്‍ കേരള’ ആപ്പിന്റെ സഹായത്തോടെ പൊലീസ് കര്‍ശനമായി നിരീക്ഷിക്കും. പരിശോധനയ്ക്കുള്ള മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും