ചരിത്രം സൃഷ്ടിക്കുന്ന സിനഡ് -ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍

ചരിത്രം സൃഷ്ടിക്കുന്ന സിനഡ് -ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍

 

ആലപ്പുഴ: ആഗോള സഭയുടെ സിനഡില്‍ പങ്കാളിയായി ആലപ്പുഴ രൂപതാ സിനഡിന് ഭക്തിനിര്‍ഭരമായ തുടക്കം. ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.

പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തിട്ടുള്ള ഈ സിനഡ് ചിലരെങ്കിലും മൂന്നാം വത്തിക്കാന്‍ കൗണ്‍സില്‍ എന്ന് വിശേഷിപ്പിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. സഭാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പങ്കാളിത്തത്തോടെ ആഘോഷിക്കപ്പെടുന്ന സിനഡാണ് 2023 ഒക്ടോബര്‍ മാസം റോമില്‍ മെത്രാന്മാര്‍ സമ്മേളിക്കുമ്പോള്‍ സംഭവിക്കുകയെന്നും അതിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലും, ലോകമെമ്പാടുമുള്ള എല്ലാ ഇടവകകളിലും, ഭദ്രാസന ദേവാലയങ്ങളിലും ഇതിന് ആരംഭം കുറിക്കുന്നതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴ രൂപതാ വികാരി ജനറല്‍ മോണ്‍. ജോയ് പുത്തന്‍വീട്ടില്‍ ദിവ്യബലിയുടെ സമാപനത്തില്‍ സിനഡ് ഒരുക്കമായുള്ള പരിശുദ്ധാത്മാവിന്റെ പ്രാര്‍ത്ഥന ഗാനത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് സിനഡ് ലോഗോയെ കുറിച്ച് വിശദീകരിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ജോസ്‌ലാട് കോയില്‍പറമ്പില്‍, രൂപതാ ചാന്‍സിലര്‍ ഫാ. സോണി പനക്കല്‍, ഫാ. ജോസി കുരിശിങ്കല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. സിനഡ് ആലോചന സമിതിയിലെ ഫൊറോനകളില്‍ നിന്നുള്ള പ്രതിനിധികളും രൂപത അജപാലന സമിതി സെക്രട്ടറിയും തിരുകര്‍മങ്ങളില്‍ പങ്കെടുത്തു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 


Related Articles

ഭാവി തലമുറക്കായി നല്ല മരങ്ങൾ നടുക : എ . ജയമാധവൻ

കൊച്ചി ; ഭാവി തലമുറക്കായി നല്ല മരങ്ങൾ വച്ചുപിടിപ്പിക്കുവാൻ സാധിക്കുന്നുവെങ്കിൽ അതായിരിക്കും മികച്ച സമ്പാദ്യമെന്നു ഡെപ്യൂട്ടി ഫോറസ്റ്റ്  കൺസെർവേറ്റർ എ .ജയമാധവൻ അഭിപ്രായപ്പെട്ടു. വൃക്ഷതൈ വച്ചുപിടിപ്പിച്ചാൽ മാത്രം

ടീച്ചേഴ്സ് ഗിൽഡ് കളക്ട്രേറ്റ് ധർണ്ണ നടത്തി

അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ഹയർ സെക്കണ്ടറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുക , ബ്രോക്കൺ സർവ്വീസ് പെൻഷന് പരിഗണിക്കുക തുടങ്ങി നിരവധി അവശ്യങ്ങൾ ഉന്നയിച്ചായിരുന്നു

അരികുവൽക്കരിക്കപ്പെട്ടവരുടെ കൈത്താങ്ങായി ജനപ്രതിനിധികൾ മാറണം ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

  കൊച്ചി: സമൂഹത്തോടും ജനങ്ങളോടും പ്രതിബദ്ധതയുള്ളവരായി തീരേണ്ടവരാണ് ജനപ്രതിനിധികളെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത അംഗങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*