ചരിയംതുരുത്തില്‍ സ്‌നേഹഭവനങ്ങള്‍ ഉയര്‍ന്നു; ഇനി ആരാധനാലയവും

ചരിയംതുരുത്തില്‍ സ്‌നേഹഭവനങ്ങള്‍ ഉയര്‍ന്നു; ഇനി ആരാധനാലയവും

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ചരിയംതുരുത്ത് പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ നാമധേയത്തിലുള്ള ഇടവക 16 കുടുംബങ്ങള്‍ക്ക് സ്‌നേഹഭവനങ്ങള്‍ നിര്‍മിച്ചു നല്കി.
1980ല്‍ നിര്‍മിച്ച പള്ളി പുതുക്കിപ്പണിയാന്‍ ഇടവകാംഗങ്ങള്‍ സ്വരൂക്കൂട്ടി വച്ച പണം ഉപയോഗിച്ചാണ് പ്രളയത്തില്‍ തകര്‍ന്നതുള്‍പ്പെടെ 16 വീടുകള്‍ നിര്‍മിച്ചു നല്കിയത്. നിരവധി പേര്‍ സാമ്പത്തിക സഹായങ്ങള്‍ ചെയ്തു. ഇടവകക്കാര്‍ തന്നെ ശ്രമദാനം നടത്തിയാണ് ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഫാ. സജുവിന്റെ നേതൃത്വത്തില്‍ ചരിയംതുരുത്തുകാര്‍ ചെയ്ത ഈ സത്പ്രവൃത്തിയെ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലൂള്‍പ്പെടെ ഏവരും പ്രശംസിച്ചു. മിക്കവാറും ഇടത്തരം സാമ്പത്തിക ശേഷി മാത്രമുള്ള കുടുംബങ്ങളാണ് ഇവിടുത്തേത്. തുടര്‍ന്ന് ദേവാലയത്തിന്റെ നിര്‍മാണത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഈ കൂട്ടായ്മ. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പുതിയ ദേവാലയത്തിന് ശിലപാകി. പള്ളി നിര്‍മാണവും ശ്രമദാനമായാണ് പുരോഗമിക്കുന്നത്.
ഫാ. പോള്‍ തുണ്ടിയിലിന്റെ നേതൃത്വത്തില്‍ 40 വര്‍ഷം മുമ്പ് നിര്‍മിച്ച ദേവാലയം പുതുക്കിപ്പണിയാനുള്ള പ്രാര്‍ഥനാസഹായം അഭ്യര്‍ഥിച്ച് ഇടവകയിലെ കൊച്ചുമിടുക്കി അനീന അന്ന തോമസ് ഫ്രാന്‍സിസ് പാപ്പായ്ക്ക് കത്തെഴുതിയതും, പാപ്പായ്ക്കു വേണ്ടി വത്തിക്കാന്‍ നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് ജാംബത്തിസ്ത ദിക്വോത്ര മറുപടി നല്കിയതും ഇടവകയ്ക്കാകെ ആവേശം പകര്‍ന്ന സംഭവമാണ്.


Related Articles

കര്‍ഷക സമരത്തിന് പിന്തുണയുമായി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങള്‍

കൊച്ചി:കര്‍ഷക സമരത്തിന് പിന്തുണയുമായി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങള്‍ മനുഷ്യ വലയം തീര്‍ത്തു. എറണാകുളം മറൈന്‍ മറൈന്‍ ഡ്രൈവില്‍ കെ ആര്‍ എല്‍ സി സി വൈസ് പ്രസിഡന്റ്

പ്രളയ ദുരിതബാധിതർക്ക് ആശ്വാസം പകർന്നു വീഡിയോ സന്ദേശവുമായി ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

പ്രളയ ദുരിതബാധിതർക്ക് ആശ്വാസമായി വരാപ്പുഴ അതിരൂപത രൂപത നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വീഡിയോ സന്ദേശത്തിൽ നന്ദി പറഞ്ഞുകൊണ്ട് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ. വൈദികരും, സന്യസ്തരും, അൽമായരും

ലാല്‍ കോയില്‍പറമ്പില്‍, മത്സ്യത്തൊഴിലാളി നേതാവും സമരനായകനും

  ഫാ. ജെയിംസ് കുലാസ് കത്തോലിക്കാ യുവജനപ്രസ്ഥാനത്തില്‍ നിന്ന് സ്വതന്ത്രമത്സ്യതൊഴിലാളി ഫെഡറേഷനിലേക്ക് കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (കെഎസ്എംടിഎഫ്) നേതൃത്വരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന് ലാല്‍ കോയില്‍പ്പറമ്പില്‍ നമ്മോട് വിട പറഞ്ഞു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*