Breaking News

ചര്‍ച്ച് ആക്ട് ബില്‍: യുവജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കണം

ചര്‍ച്ച് ആക്ട് ബില്‍: യുവജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കണം

കോട്ടപ്പുറം: ചര്‍ച്ച് ആക്ട് ബില്‍ കേരള സഭയ്ക്ക് നേരെയുള്ള വലിയ വെല്ലുവിളിയാണെന്നും ബില്ലിനെതിരെ രൂപതയിലെ യുവജനങ്ങള്‍ ഒന്നടങ്കം ശക്തമായി പ്രതിഷേധം നടത്തണമെന്നും ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി പറഞ്ഞു. കെസിവൈഎം കോട്ടപ്പുറം രൂപത സംഘടിപ്പിച്ച യുവജനവര്‍ഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂര്‍ വില്ലേജ് ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച റാലിയില്‍ നിരവധി യുവജനങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ രൂപത പ്രസിഡന്റ് അനീഷ് റാഫേല്‍ അധ്യക്ഷത വഹിച്ചു. ഇ.ടി.ടൈസന്‍ മാസ്റ്റര്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു.
യുവജനങ്ങള്‍ സമൂഹത്തിനുവേണ്ടി നിലകൊള്ളണമെന്നും സമൂഹത്തിന്റെ ധീരജവാന്മാര്‍ ആകണമെന്നും ടൈന്‍സണ്‍ മാസ്റ്റര്‍ പറഞ്ഞു. കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. സെബാസ്റ്റിയന്‍ ജെക്കോബി അനുഗ്രഹപ്രഭാഷണവും രൂപത ഡയറക്ടര്‍ ഫാ. ഡെന്നീസ് അവിട്ടംപിള്ളി ആമുഖ പ്രഭാഷണവും നടത്തി. കെസിവൈഎം കോട്ടപ്പുറം രൂപതയുടെ മുഖപത്രം ‘യുവത’ ഐസിവൈഎം ദേശീയ ജനറല്‍ സെക്രട്ടറി പോള്‍ ജോസ്, എല്‍സിവൈഎം സംസ്ഥാന പ്രസിഡന്റ് അജിത് കെ. തങ്കച്ചന്‍ കാനപ്പിള്ളിക്ക് നല്‍കി പ്രകാശനം ചെയ്തു.
കൊടുങ്ങല്ലൂര്‍ സെന്റ് തോമസ് ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ പള്ളിക്കല്‍, കെആര്‍എല്‍സിസി രാഷ്ട്രീയ നിര്‍വ്വാഹക സമിതി അംഗം പി.ജെ.തോമസ്, കേന്ദ്രസമിതി പ്രസിഡന്റ് മനോജ് ചെറുവേലിക്കല്‍, ഇടവക കെസിവൈഎം പ്രസിഡന്റ് ആന്‍ഡണ്‍, സിസ്റ്റര്‍ പ്രമിത, സിസ്റ്റര്‍ ട്രീസ മോളി, ബിനോയ് തോമസ്, നിത മാര്‍ട്ടിന്‍, റെയ്ച്ചല്‍ ക്ലീറ്റസ്, ഷെറിന്‍ എന്നിവര്‍ സംസാരിച്ചു.


Tags assigned to this article:
church billkottapuram

Related Articles

കെ.എ.എസ് സംവരണം – സുപ്രീം കോടതിയിലെ കേസില്‍ സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടണം

  കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്) 3 സ്കീമിലും സംവരണം ഏര്‍പ്പെടുത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ് ഉദ്ദ്യോസ്ഥതലത്തില്‍ അട്ടിമറിക്കാനുള്ള നീക്കത്തില്‍ കേരള ലാറ്റിന്‍ കത്തോലിക്ക അസ്സോസ്സിയേഷന്‍ പ്രതിഷേധം

വിശപ്പ് എന്ന വൈറസ്

”ദാരിദ്ര്യമെന്തെന്നറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശ വിവേകമുള്ളൂ” എന്ന വരികള്‍ കേരളസമൂഹത്തില്‍ ഈ കൊവിഡ് കാലഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. 1990കള്‍ക്കു മുമ്പുള്ള കേരളമാണ് ദാരിദ്ര്യം അതിന്റെ പൂര്‍ണതോതില്‍ അനുഭവിച്ചിട്ടുള്ളത്. 40

കാര്‍ലോയുടെ അമ്മ അന്തോണിയയുടെ സന്ദേശം

കുമ്പളങ്ങി പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് കാര്‍ലോയുടെ അമ്മ അന്തോണിയാ ഒരു സന്ദേശം അയച്ചുതന്നു. ആ സന്ദേശം ചുവടെ ചേര്‍ക്കുന്നു. കാര്‍ലോയുടെ ദര്‍ശനങ്ങളില്‍ ചിലത് നമുക്കിവിടെ വ്യക്തമായി കാണാവുന്നതാണ്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*