Breaking News

ചര്‍ച്ച് ബില്‍ 2019- ആശങ്കാജനകമെന്ന് കെഎല്‍സിഎ

ചര്‍ച്ച് ബില്‍ 2019- ആശങ്കാജനകമെന്ന് കെഎല്‍സിഎ
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന കേരള ചര്‍ച്ച് ബില്‍ സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ഇടയാക്കുമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. നിലവില്‍ സഭാ സ്വത്തുക്കള്‍ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് യാതൊരു നിയമവുമില്ല എന്ന അനുമാനത്തിലാണ് ഈ കരട് നിയമം കൊണ്ടുവന്നിരിക്കുന്നത്.  എന്നാല്‍ അത് ശരിയല്ല; സഭയുടെ സ്വത്ത് സംബന്ധമായ എല്ലാ ഇടപാടുകള്‍ക്കും രാജ്യത്തെ സിവില്‍ നിയമങ്ങളും ക്രിമിനല്‍ നിയമങ്ങളും ബാധകമാണ്. ബിഷപ്പിന്‍റെയും വൈദികരുടെയും ഇടവകയുടെയും സിവില്‍ ഇടപാടുകളുടെ അധികാരങ്ങള്‍ സംബന്ധിച്ച് കോടതിവിധികളും ഉള്ളതാണ്. ഇപ്പോള്‍ ഈ നിയമത്തില്‍ പുതിയതായി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചര്‍ച്ച് ട്രൈബ്യൂണല്‍ അനാവശ്യ വ്യവഹാരങ്ങളിലേക്ക് സഭയെ വലിച്ചിഴയ്ക്കുന്ന സാഹചര്യമുണ്ടാക്കും. സഭയുമായി യാതൊരു ബന്ധമില്ലാത്തവരും ട്രൈബ്യൂണല്‍ അംഗങ്ങളായി വന്ന് ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്ന സാഹചര്യമുണ്ടാകും.  പൊതുവേ സമാധാനപരമായി നടന്നുപോകുന്ന കത്തോലിക്കാ പള്ളി പൊതുയോഗങ്ങളും ഇതര യോഗങ്ങളും നുഴഞ്ഞുകയറ്റത്തിന്‍റെയും പിടിച്ചെടുക്കലിന്‍റെയും വേദികളായി മാറുകയായിരിക്കും ഫലം എന്നും കെഎല്‍സിഎ കുറ്റപ്പെടുത്തി. ഇടപാടുകളില്‍ സുതാര്യത ഉണ്ടാകുന്നതിന് ആരും എതിരല്ല. നിലവില്‍ കത്തോലിക്ക സഭയില്‍ കാനന്‍ നിയമപ്രകാരമുള്ള സാമ്പത്തിക സമിതികളും ഇടവക സമിതികളും ഉണ്ട്.    ബന്ധപ്പെട്ടവരുമായി കൂടുതല്‍ ചര്‍ച്ച നടത്തി സമവായത്തിലെത്താതെ  ബില്‍ നടപ്പില്‍ വരുത്തരുത്. 
സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ അധ്യക്ഷതവഹിച്ചു.  ജനറല്‍സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്,   ട്രഷറര്‍ എബി കുന്നേപ്പറമ്പില്‍,  വൈസ് പ്രസിഡണ്ടുമാരായ ഇ ഡി ഫ്രാന്‍സിസ്, ജി സഹായ ദാസ്, ജോസഫ് ജോണ്‍സന്‍, ബേബി ഭാഗ്യോദയം, ടി എ ഡാലഫിന്‍, ഉഷാകുമാരി എസ്, അജു ബി ദാസ്, സെക്രട്ടറിമാരായ എം സി ലോറന്‍സ്, ജസ്റ്റിന്‍ ആന്‍റണി, ബിജു ജോസി, ദേവസി ആന്‍റണി, ജോണ്‍ ബാബു, ജസ്റ്റീന ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു. 

Tags assigned to this article:
klca

Related Articles

പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിലെ ജപമാല പ്രദര്‍ശനം ശ്രദ്ധേയമായി

കോട്ടപ്പുറം: പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ ജപമാല പ്രദര്‍ശനം നിരവധി പേരെ ആകര്‍ഷിച്ചു. അമ്പതിനായിരത്തില്‍പ്പരം വ്യത്യസ്ത ജപമാലകളുടെ ശേഖരമാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. 80 രാജ്യങ്ങളില്‍ നിന്നുള്ള ജപമാലകള്‍

ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി

കൊച്ചി: കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി)യുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായും കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലി(കെആര്‍എല്‍സിസി) ന്റെ ജനറല്‍ സെക്രട്ടറിയായും ഫാ. തോമസ്

അഴീക്കോട്-മുനമ്പം ജങ്കാര്‍:ചരമവാര്‍ഷികം ആചരിച്ചു

കോട്ടപ്പുറം: ഒരു വര്‍ഷക്കാലമായി നിര്‍ത്തിവച്ച അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. ഇതോടനുബന്ധിച്ച് കെസിവൈഎം കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. എറിയാട്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*