ചാത്യാത്ത് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ മേക്ക് ഫ്രണ്ട്ഷിപ് പദ്ധതിക്ക് തുടക്കമായി

by admin | June 27, 2019 10:27 am

എറണാകുളം: പ്രളയം ദുരിതംവിതച്ച കേരളക്കരയെ രക്ഷിക്കാന്‍ പ്രവര്‍ത്തനനിരതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സ്‌നേഹവും സൗഹൃദവും സംരക്ഷണവും പകരുന്ന ‘മേക്ക് ഫ്രണ്ട്ഷിപ്’ പദ്ധതിക്ക് ചാത്യാത്ത് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ തുടക്കമായി. മാനേജര്‍ ഫാ. ലാസര്‍ സിന്റോ അധ്യക്ഷനായ ചടങ്ങ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ. ലാല്‍ജി ഉദ്ഘാടനം നിര്‍വഹിച്ചു. ചേക്കുട്ടിപ്പാവകളുടെ സൃഷ്ടാവ് ലക്ഷ്മി മേനോന്‍ ‘മേക്ക് ഫ്രണ്ട്ഷിപ്’ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രതിനിധി വി.ജെ. ഡോണ്‍ബോസ്‌കോ, വി.ആര്‍.ആന്റണി, ഹെഡ്മസ്ട്രസ് ട്രീസാലൂസി, ഡോ. എ.കെ.ലീന എന്നിവര്‍ സംസാരിച്ചു.

Source URL: https://jeevanaadam.in/%e0%b4%9a%e0%b4%be%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%b8%e0%b4%ab%e0%b5%8d%e2%80%8c/