Breaking News

ചായപ്പൊടിയും കുടിവെള്ളവും പിന്നെ കാന്‍സറും

ചായപ്പൊടിയും കുടിവെള്ളവും പിന്നെ കാന്‍സറും

വാസ്തവത്തില്‍ 2020ന്റെ ആഗമനം എന്റെ മനസില്‍ പുത്തനാവേശങ്ങളുടെ നീരൊഴുക്ക് വര്‍ധിപ്പിച്ചെങ്കിലും ഭയപ്പാടുണ്ടാക്കുന്ന പല രോഗങ്ങളുടെയും കടന്നുകയറ്റം മലയാളികളുടെ സുഖജീവിതത്തിന് പുതിയ വെല്ലുവിളികളുയര്‍ത്തും എന്ന യാഥാര്‍ത്ഥ്യം ഒരു എളിയ ചികിത്സകനെന്ന നിലയില്‍ എന്നെ മ്ലാനവദനാക്കുന്നു. ഞാന്‍ പറഞ്ഞുവരുന്നത് ഭീതിതമായി വര്‍ധിച്ചുവരുന്ന കാന്‍സറിനെപ്പറ്റി തന്നെയാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം എട്ടുലക്ഷത്തോളം പേര്‍ക്ക് പുതുതായി അര്‍ബുദബാധയുണ്ടാകുന്നു എന്നാണ് കണക്ക്. എല്ലാവര്‍ഷവും ഏതാണ്ട് ആറു ലക്ഷം കാന്‍സര്‍ രോഗികള്‍ ദാരുണമായി മൃത്യുവിനിരയാകുന്നു. പുരുഷന്മാരില്‍ ശ്വാസകോശാര്‍ബുദവും സ്ത്രീകളില്‍ സ്താനാര്‍ബുദവുമാണ് കൂടുതല്‍. ഇന്ത്യയില്‍ ആകെ സംഭവിക്കുന്ന മരണസംഖ്യയില്‍ 12 ശതമാനത്തോളം കാന്‍സര്‍മൂലമാണ്. നമ്മുടെ കൊച്ചുകേരളത്തില്‍ പ്രതിവര്‍ഷം 50000ത്തോളം പേര്‍ക്ക് കാന്‍സര്‍ ബാധിക്കുന്നതായി സ്ഥിതിവിവരക്കണക്കുകള്‍ സ്ഥിരീകരിക്കുന്നു. വായു-പരിസ്ഥിതി മലിനീകരണവും രാസവസ്തുക്കളും കീടനാശിനികളും അടങ്ങുന്ന ഭക്ഷണപദാര്‍ഥങ്ങളും പുകയില ഉല്പന്നങ്ങളുമെല്ലാം നമ്മെ സാവധാനം ഈ മാരകരോഗത്തിന്റെ കരാളഹസ്തങ്ങളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നു. ഇതെല്ലാം കേട്ടിട്ട് എനിക്ക് വാസ്തവത്തില്‍ പേടിയാകുന്നു. എന്തു വാങ്ങികഴിക്കണം? എന്തു കഴിക്കാതിരിക്കണം? ഒരെത്തുംപിടിയും കിട്ടുന്നില്ല. ഇതുവരെ കണ്ണുമടച്ച് എല്ലാം വെട്ടിവിഴുങ്ങിയിരുന്ന മലയാളികള്‍ ഇനി കണ്ണു തുറന്നുവച്ചുകൊണ്ടു തന്നെ ആഹാരപദാര്‍ഥങ്ങള്‍ തിരഞ്ഞെടുക്കണം.
കേരളീയര്‍ ആര്‍ത്തിയോടെ ദിവസം അഞ്ചാറു പ്രാവശ്യം കുടിച്ചുതീര്‍ക്കുന്ന ചായയുടെ കഥയറിയാമോ? കടുപ്പത്തില്‍ തിളക്കുന്ന ചൂടില്‍ കുടിച്ചു തീര്‍ക്കുന്ന ചായ ഒരു വില്ലനായി മാറുന്ന കഥ നിങ്ങളറിയണം. 2016ല്‍ കേരളത്തിലെ നഗരങ്ങളില്‍നിന്ന് ഭക്ഷ്യ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത് മായംചേര്‍ത്ത ചായപ്പൊടിയാണ്. തൃശൂരില്‍ നിന്നുതന്നെ 3000 കിലോഗ്രാം മായംകലര്‍ന്ന ചായപ്പൊടിയാണ് കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍നിന്നെത്തുന്ന ചായപ്പൊടിയില്‍ കോയമ്പത്തൂരിലെ പ്ലാന്റില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് കൃത്രിമനിറം കലര്‍ത്തി കേരളത്തിലെത്തിക്കുന്നു. നല്ല ചായപ്പൊടിയേക്കാള്‍ 60-80 ശതമാനം വിലക്കുറവാണിതിന്. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന വ്യാപകമായ പരിശോധനയില്‍ തേയിലപ്പൊടിയില്‍ തുരുമ്പെടുത്ത ഇരുമ്പിന്റെ അംശം വ്യാപകമായി കണ്ടെത്തി. തേയിലയ്ക്ക് തൂക്കംകൂട്ടാണ് ഇങ്ങനെ ചെയ്യുന്നത്. കൂടാതെ റെഡ്ഓക്‌സൈഡ്, ടൈറ്റാസിന്‍ തുടങ്ങിയ രാസവസ്തുക്കളും പല അളവില്‍ കണ്ടെത്തി. ഇത്തരം തേയിലപ്പൊടിയാണ് കേരളത്തിലുടനീളം വില കുറഞ്ഞ രണ്ടാംതരമായി വ്യാപിച്ചിരിക്കുന്നത്. ഒന്നുമറിയാതെ ഇത് നിത്യേന കുടിക്കുന്ന സാധുക്കള്‍ക്ക് പിന്നീടുണ്ടാകാന്‍ പോകുന്നത് കാന്‍സര്‍ രോഗം തന്നെ.
കുടിക്കുന്ന വെള്ളത്തെ വിശ്വസിക്കാമോ? പുഴയില്‍ ഇറങ്ങി കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്തു കുടിച്ചിരുന്ന പഴയകാലം. അതെന്നേ പോയിമറഞ്ഞു. ഇന്ന് മനുഷ്യര്‍ വിശ്വസിച്ച് കുടിക്കുന്ന ഒരു ‘വെള്ള’മേ ഭൂമുഖത്തുള്ളൂ. അത് ‘മിനറല്‍ വാട്ടര്‍’ എന്ന പേരില്‍ ലഭിക്കുന്ന ബോട്ടില്‍ വെള്ളം തന്നെ. നല്ല കിണറ്റില്‍നിന്ന് ശുദ്ധമായ വെള്ളം കോരിയെടുത്താല്‍പോലും തൃപ്തിയാവില്ല, ബോട്ടില്‍ വെള്ളം തന്നെ കിട്ടണം. മനുഷ്യശരീരത്തിന് ഉന്മേഷവും ദീര്‍ഘായുസും നല്കുന്ന സര്‍വധാതുലവണങ്ങളുമടങ്ങുന്ന ‘ആരോഗ്യ ദ്രാവകം’ എന്നാണ് ഇത് വിപണനം ചെയ്യുന്ന വന്‍കിട കമ്പനികള്‍ അവകാശപ്പെടുന്നതും പരസ്യം ചെയ്യുന്നതും. എന്നാല്‍ ഈ ‘മിനറല്‍ വാട്ടറില്‍’ മനുഷ്യനെ അര്‍ബുദത്തിലേക്കു നയിക്കുന്ന മാരക രാസപദാര്‍ഥങ്ങളുണ്ടെന്ന കണ്ടുപിടുത്തം ഏവരെയും ഞെട്ടിച്ചു.
1954ലെ മായംചേര്‍ക്കല്‍ നിരോധന നിയമാവലിയാണ് കുപ്പിവെള്ളത്തില്‍ ചേര്‍ക്കുന്ന വിവിധ പദാര്‍ഥങ്ങളുടെ നിയന്ത്രണ രേഖകളെപ്പറ്റി വിശദീകരിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും 1958ല്‍ പ്രസിദ്ധീകരിച്ച ‘ഗൈഡ്‌ലൈന്‍സ്’ ഫോര്‍ ഡ്രിങ്കിംഗ് വാട്ടര്‍ ക്വാളിറ്റി’യില്‍ കുടിവെള്ളത്തിന്റെ ഗുണമേന്മയെപ്പറ്റി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കി. എന്നാല്‍ എന്താണ് കുടിവെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്നത്?


Related Articles

ഫാ. റോക്കി റോബി കളത്തില്‍ ഡോണ്‍ബോസ്‌കോ ആശുപത്രി ഡയറക്ടര്‍

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ഡോണ്‍ബോസ്‌കോ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പറവൂര്‍ ഡോണ്‍ ബോസ്‌കോ ആശുപത്രിയുടെ ഡയറക്ടറായി ഫാ. റോക്കി റോബി കളത്തില്‍ നിയമിതനായി. നിലവില്‍ ജോയിന്റ്

ഊര്‍ജ സംരക്ഷണ സന്ദേശ റാലിയും ബോധവത്കരണ സെമിനാറും നടത്തി

കോട്ടപ്പുറം: ഊര്‍ജസംരക്ഷണത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി കയ്പമംഗലം ഗ്രാമപഞ്ചായത്തും എനര്‍ജി മാനേജ്‌മെന്റ് സെന്ററും കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയും (കിഡ്‌സ്) സംയുക്തമായി ഊര്‍ജസംരക്ഷണ സന്ദേശറാലിയും

ഐഎസ് ഭീകരൻറെ ഭാര്യയുടെ പൗരത്വം ബ്രിട്ടൻ റദ്ദാക്കി

2015 ബ്രിട്ടനിൽ നിന്നും സിറിയയിലേക്ക് പോയി ഐഎസ് ഭീകരനെ വിവാഹം ചെയ്ത ഷമീമ ബീഗത്തിൻറെ ബ്രിട്ടൻ പൗരത്വം റദ്ദാക്കി. പൂർണ്ണ ഗർഭിണിയായിരുന്ന ഷമീമ ബീഗം പ്രസവത്തിനായി ബ്രിട്ടനിലേക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*