Breaking News

ചിലന്തി മനുഷ്യന്‍ മറയുന്നില്ല

ചിലന്തി മനുഷ്യന്‍ മറയുന്നില്ല

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ (എംസിയു) ഇനി സ്‌പൈഡര്‍മാനുണ്ടാകില്ലെന്ന വാര്‍ത്ത ആരാധകര്‍ക്ക് സമ്മാനിച്ചത് വലിയ നിരാശയായിരുന്നു. സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമിന്റെ ലാഭവിഹിതം പങ്ക് വയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മാര്‍വലും സോണിയുമായുള്ള നാലുവര്‍ഷത്തെ ബന്ധം വേര്‍പിരിയുന്നതിലേക്ക് നയിച്ചത്. സ്‌പൈഡര്‍മാന്റെ അവകാശം സോണിക്കായതിനാല്‍ ഇതോടെ മാര്‍വല്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ഇനി ചിലന്തി മനുഷ്യനുണ്ടാകില്ലെന്ന സാഹചര്യമായി. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത അവഞ്ചേഴ്‌സ് പരമ്പരയിലെ അടുത്ത ചിത്രത്തില്‍ സ്‌പൈഡര്‍മാന്‍ ഉണ്ടാകുമെന്നാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞദിവസം സോണിയും മാര്‍വലും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
മാര്‍വലിന്റെ സ്‌പൈഡര്‍മാന്‍: ഹോം കമിങ് പരമ്പരയിലെ മൂന്നാമത്തെ ചിത്രം മാര്‍വല്‍ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിന്‍ ഫെയ്ജും സോണി പിക്‌ചേഴ്‌സ് മേധാവി ആമി പാസ്‌കലും ചേര്‍ന്നാണ് നിര്‍മിക്കുക. പീറ്റര്‍ പാര്‍ക്കറായി ടോം ഹോളണ്ട് എത്തും. 2021 ജൂലൈ 16ന് ചിത്രം തിയറ്ററിലെത്തും. മാര്‍വലിന്റെ സ്‌പൈഡര്‍മാനെ 1999ല്‍ സോണി സ്വന്തമാക്കുകയായിരുന്നു. ഇതിനുശേഷം സോണി അഞ്ച് സ്‌പൈഡര്‍മാന്‍ ചിത്രങ്ങളും ഒരുക്കി. സ്‌പൈഡര്‍മാന്‍, സ്‌പൈഡര്‍മാന്‍ 2, സ്‌പൈഡര്‍മാന്‍ 3 എന്നിവയില്‍ ടോബി മഗ്വയറും, ദ് അമേസിങ് സ്‌പൈഡര്‍മാന്‍, ദ് അമേസിങ് സ്‌പൈഡര്‍മാന്‍ 2 എന്നിവയില്‍ ആന്‍ഡ്ര്യു ഗാര്‍ഫീല്‍ഡുമായിരുന്നു കേന്ദ്ര കഥാപാത്രമായത്.
2015ല്‍ മാര്‍വലും സോണിയും കൈകോര്‍ക്കാന്‍ തീരുമാനിച്ചു. ഇതിലൂടെ സ്‌പൈഡര്‍മാന്‍ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സലിന്റെ ഭാഗമായി. കൂട്ടുകെട്ടില്‍ ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍, സ്‌പൈഡര്‍മാന്‍ ഹോംകമിങ്, അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍, അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം, സ്‌പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം എന്നീ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തി. ഇവയിലെല്ലാം സ്‌പൈഡര്‍മാനായി ടോം ഹോളണ്ടാണ് വേഷമിട്ടത്.


Related Articles

സാന്താക്ലോസ്‌

ക്രിസ്മസിന്റെ ഏറ്റവും മോഹനകാഴ്ചകളിലൊന്നാണ് ചെമന്ന കുപ്പായവും പഞ്ഞിക്കെട്ടുപോലുള്ള താടിയും തോളിലെ സഞ്ചിയില്‍ നിറയെ സമ്മാനങ്ങളുമായെത്തുന്ന സാന്താക്ലോസ്. മഞ്ഞണിഞ്ഞ താഴ്‌വാരത്തിലൂടെ സ്ലെജ് എന്ന ഹിമവണ്ടിയില്‍ പാഞ്ഞുപോകുന്ന ക്രിസ്മസ് അപ്പൂപ്പന്‍

ജോസഫ് കുരീത്തറ പിതാവിന്റെ അപൂർവ്വ ചിത്രങ്ങൾ

 കൊച്ചി രൂപതയെ 24 വർഷം നയിച്ച കൊച്ചി രൂപതയുടെ രണ്ടാമത്തെ തദ്ദേശീയ മെത്രാനായ ബിഷപ്പ് ജോസഫ് കുരീ ത്തറയുടെ ഇരുപത്തി രണ്ടാം ചരമവാർഷികമാണിന്ന്. കൊച്ചി  രൂപതയെ പടുത്തുയർത്തിയ

മെസിയെ മറികടന്ന സുനില്‍ ഛേത്രി

കാല്‍പന്തിന്റെ ആരാധകരുടെ ദൈവങ്ങളിലൊരാളായ ലയണല്‍ മെസിയെയാണ് സുനില്‍ ഛേത്രിയെന്ന കുറിയ ഇന്ത്യക്കാരന്‍ ഗോള്‍വേട്ടയില്‍ മറികടന്നത്. ലോകഫുട്‌ബോളിന്റെ പുല്‍മൈതാനത്തിന്റെ സമീപത്തേക്കു പോലും എത്തിനോക്കാന്‍ കഴിയാത്ത ഒരു രാജ്യത്തിന്റെ കപ്പിത്താന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*