ചില മരുഭൂമി അനുഭവങ്ങള്‍

ചില മരുഭൂമി അനുഭവങ്ങള്‍

റവ. ഫാ. മിഥിൻ കാളിപറമ്പിൽ

ആഗമനകാലം രണ്ടാം ഞായർ
വിചിന്തനം:- ചില മരുഭൂമി അനുഭവങ്ങള്‍

ഉണ്ണിയേശുവിന്റെ ജനനത്തിരുനാളിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന നമ്മളിന്ന് ആഗമനകാലത്തിലെ രണ്ടാമത്തെ ഞായറാഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകകയാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള ഇന്നത്തെ വചനഭാഗത്ത് വിശുദ്ധ സ്‌നാപകയോഹന്നാന്‍ പ്രത്യക്ഷപ്പെട്ട സമയവും അദ്ദേഹത്തിനുണ്ടായ ദൈവത്തിന്റെ അരുളപ്പാടും അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആരംഭവും അതിന്റെ രീതികളും അദ്ദേഹം പ്രവര്‍ത്തിച്ച സ്ഥലങ്ങളും എടുത്തു പറയുകയാണ്. അന്നത്തെ ഭരണാധികാരികളുടെ പേര് പറഞ്ഞുകൊണ്ട് അവരെ ക്രിത്യമായി ഏതു സമയത്താണ് ഈശോയ്ക്ക് മുന്നോടിയായി വന്ന വിശുദ്ധ സ്‌നാപകയോഹന്നാന്‍ തന്റെ ശുശ്രൂഷ ആരംഭിച്ചതെന്ന് സുവിശേഷകനായ വിശുദ്ധ ലൂക്ക അടയാളപ്പെടുത്തുന്നു. നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ഏഴാം വര്‍ഷം, പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി ആറാം വര്‍ഷം, ഇന്നയാള്‍ രൂപതയുടെ മെത്രനായിരിക്കെ എന്നൊക്കെ പറയുന്നതുപോലെ ചരിത്രപരമായി വിശുദ്ധ സ്‌നാപകയോഹന്നാനെയും അതുവഴി ഇതിനു ശേഷം വന്ന ഈശോയേയും അടയാളപ്പെടുത്തുവാന്‍ ശ്രമിക്കുകയാണിവിടെ. ഈ സമയത്ത് മരുഭൂമിയില്‍ വച്ച് യോഹന്നാന് ദൈവത്തിന്റെ അരുളപ്പാടുണ്ടാകുകയാണ്. ഈ ഭൂമിയില്‍ ആരൊക്കെ അധികാരത്തിന്റെ ചെങ്കോലേന്തി ഭരിച്ചാലും ആരൊക്കെ കാര്യങ്ങള്‍ തീരുമാനിച്ചാലും ദൈവത്തിന്റെ വെളിപാടുകളൊയോ പ്രവര്‍ത്തനങ്ങളെയോ ആര്‍ക്കും തടയാനാവില്ല. അത് നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കും. ജോബിന്റെ പുസ്തകത്തില്‍ ജോബ് പറയുന്നത് ശ്രദ്ധിക്കുക. ”അങ്ങേക്കെല്ലാം സാധിക്കുമെന്നും അങ്ങയുടെ യാതൊരു ഉദ്ദേശ്യവും തടയാനാവുകയില്ലെന്നും ഞാനറിയുന്നു (ജോബ് 42:2) അതുകൊണ്ട് ഈ ഭൂമിയിലെ ഭരണാധികാരികള്‍ അവരെത്ര ഭീകരരായിരുന്നാലും അവരെ അനാവശ്യമായി ഭയപ്പെടേണ്ടതില്ല.

മരുഭൂമിയില്‍ വച്ചാണ് യോഹന്നാന് ദൈവത്തിന്റെ അരുളപ്പാടുണ്ടാകുന്നത്. തീര്‍ച്ചയായും അന്നത്തെ കാലത്ത് യോഹന്നാന്‍ മരുഭൂമിയില്‍ അതിന്റെ വന്യസൗന്ദര്യം ആസ്വദിച്ച് അവിടെ ഒരു ടെന്റ്വൊക്കെ കെട്ടി ടിജെ പാര്‍ട്ടി ആഘോഷിക്കുവാന്‍ പോയതല്ല. അവിടെ അദ്ദേഹം താപസജീവിതം നടത്തുകയായിരുന്നു എന്നുവേണം അനുമാനിക്കാന്‍ മരുഭൂമി അനുഭവം എന്നു പറയുന്നത് ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലെന്നാണ്. നീണ്ട നാല്‍പ്പതു വര്‍ഷമാണ് കാനാന്‍ ദേശത്തെത്തുവാന്‍ വേണ്ടി ഇസ്രായേലുകാര്‍ മരുഭൂമിയിലൂടെ യാത്ര ചെയ്ത് ഭക്ഷണമൊന്നും ലഭ്യമല്ലാത്ത മരുഭൂമിയില്‍ ദൈവം അവരെ കാടപ്പക്ഷിയും മന്നയും നല്‍കി തീറ്റിപ്പോറ്റി. ഈ യാത്രയിലുടനീളം ദൈവത്തിന്റെ പ്രത്യക്ഷീകരണവും വെളിപാടുകളും അവര്‍ക്കു ഇടതടവില്ലാതെ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്തൊക്കെയായാലും മരുഭൂമിയുടെ എല്ലാ കഠിനതയും അവര്‍ സഹിക്കേണ്ടിവരുന്നത് ഈശോയേയും നാല്‍പ്പതു ദിനരാത്രങ്ങള്‍ തന്റെ പരസ്യശുശ്രൂഷയ്ക്ക് മുന്‍പായി മരുഭൂമിയില്‍പ്പോയി ഉപവസിച്ചു പ്രാര്‍ഥിക്കുന്നത് നാം സുവിശേഷത്തില്‍ വായിക്കുന്നുണ്ട്. അതിനുശേഷം ഈശോ ആത്മാവിന്റെ ശക്തിയോടുകൂടെ പ്രലോഭനങ്ങളെ നേരിടുകയും തന്റെ സുവിശേഷപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു.

ഇസ്രായേല്‍ ജനമാണെങ്കില്‍ മരുഭൂമി അനുഭവത്തിനുശേഷം ഘട്ടം ഘട്ടമായി സമൃദ്ധിയുടെ നാടായ കാനാനിലെത്തുന്നു. സ്‌നാപകയോഹന്നാനോ പാപമോചനത്തിനുള്ള അനുതാപത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിക്കുവാനുള്ള ദൈവത്തിന്റെ അരുളപ്പാടുണ്ടാകുന്നു. അതിലൂടെ അനേകം മനുഷ്യര്‍ തങ്ങളെത്തന്നെ എളിമപ്പെടുത്തിക്കൊണ്ട് തങ്ങളുടെ വഴികള്‍ നിരപ്പുള്ളതും വെടിപ്പുമാക്കി മാറ്റി. ഇന്നു സ്വയം കഠിനമായ മരുഭൂമി അനുഭവത്തിലൂടെ കടത്തിവിടുവാന്‍ ആഗ്രഹിക്കുന്നവര്‍ തീരെക്കുറവാണ്. ദൈവം ചിലരെയൊക്കെ അങ്ങനെ കടത്തിവിടുന്നുണ്ടെങ്കിലും അത് ദൈവീക പദ്ധതിയാണെന്ന് മനസിലാക്കുന്നവര്‍ തീരെ ചുരുക്കമാണ് താനും. ദൈവം അവരെ ഒരുക്കുകയാണ്. ബാക്കിയുള്ളവര്‍ സ്വയം ഒരുങ്ങണം.

നാമിപ്പോള്‍ ആഗമനകാലമെന്ന ഒരുക്കത്തിന്റെ കാലഘട്ടത്തിലാണ്. വലിയ മരുഭൂമി അനുഭവങ്ങള്‍ ചിലപ്പോള്‍ നമുക്കുണ്ടാകണമെന്നില്ല. ഈ ആഗമനകാലം ഫലധായകമാകണമെങ്കില്‍ ചെറിയ ചില മരുഭൂമി അനുഭവങ്ങളിലൂടെയെങ്കിലും സ്വയം കടത്തിവിട്ടേപറ്റൂ. അല്ലെങ്കില്‍ മറ്റേതൊരു ക്രിസ്തുമസും പോലെ ഇതും അര്‍ത്ഥശൂന്യമായി കടന്നുപോകും. മരുഭൂമി അനുഭവത്തിലൂടെ കടത്തിവിട്ട് സ്വയം ഒരുങ്ങിയാലോ അപ്പോള്‍ തീരെ പ്രതീക്ഷിക്കാത്ത കൃപകള്‍ നമ്മെ തേടിയെത്തും. പിന്നെ സ്വയം ഒരുങ്ങിയ ഒരാള്‍ എന്ന നിലയില്‍ ഉണ്ണിയേശുവിന്റെ ജനനത്തിരുനാളിന് മറ്റുള്ളവരെ ഒരുക്കുവാനും മനുഭൂമി അനുഭവത്തിലൂടെ കടന്നുപോകുന്ന നമ്മുടെ സഹോദരരെ സഹായിക്കുവാനും സാധിക്കും. ഇനിയും സമയം വൈകിയിട്ടില്ല. ആഗമനകാലത്തിന്റെ രണ്ടാമത്തെ ആഴ്ചയിലേക്ക് നാം പ്രവേശിക്കുന്നതെയുള്ളൂ. ഇപ്പോഴും ക്രിസ്തുമസിനൊരുക്കമായി ചില മരുഭൂമി അനുഭവങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ നമുക്കാകും. ഒരിക്കലും ചെയ്യാതിരിക്കുന്നതിലും നല്ലതാണ് താമസിച്ചെങ്കിലും തുടങ്ങുന്നത് എന്നാണല്ലോ. (Better Late than Never).

ഒന്നാം വായന
ബാറൂക്ക് പ്രവാചകന്റെ പുസ്തകത്തില്‍ നിന്ന് (5 : 1-9)

(ദൈവം നിന്റെ തേജസ്സു വെളിപ്പെടുത്തും)

ജറുസലെം, നീ ദുഃഖത്തിന്റെയും പീഡനത്തിന്റെയും വസ്ത്രം മാറ്റി ദൈവത്തില്‍ നിന്നുള്ള മഹത്വത്തിന്റെ സൗന്ദര്യം എന്നേക്കുമായി അണിയുക. ദൈവത്തില്‍ നിന്നുള്ള നീതിയുടെ മേലങ്കി ധരിക്കുക. നിത്യനായ വന്റെ മഹത്വത്തിന്റെ കിരീടം ശിരസ്‌സില്‍ അണി യുക. ആകാശത്തിനു കീഴില്‍ എല്ലായിടത്തും ദൈവം നിന്റെ തേജസ്‌സു വെളിപ്പെടുത്തും. നീതിയുടെ സമാ ധാനവും ഭക്തിയുടെ മഹത്വവും എന്ന് ദൈവം എന്നേ ക്കുമായി നിന്നെ പേര് വിളിക്കും. ജറുസലെം, ഉണ രുക; ഉയരത്തില്‍ നിന്നു കിഴക്കോട്ടു നോക്കുക. പരിശുദ്ധനായവന്റെ കല്‍പനയനുസരിച്ച്, കിഴക്കു നിന്നും പടിഞ്ഞാറു നിന്നും ശേഖരിക്കപ്പെട്ട നിന്റെ മക്കളെ കാണുക. ദൈവം നിന്നെ സ്മരിച്ചതില്‍ അവര്‍ ആനന്ദിക്കുന്നു. ശത്രുക്കള്‍ അവരെ നിന്നില്‍ നിന്നു വേര്‍പെടുത്തി നടത്തിക്കൊണ്ടുപോയി. എന്നാല്‍ ദൈവം അവരെ സിംഹാസനത്തിലെന്നപോലെ മഹത്വത്തില്‍ സംവഹിച്ചു നിന്നിലേക്കു മടക്കിക്കൊണ്ടു വരും. ഉന്നത ഗിരികളും ശാശ്വതശൈലങ്ങളും ഇടിച്ചു നിരത്താനും താഴ്‌വരകള്‍ നികത്തി നിരപ്പുള്ളതാക്കാനും ദൈവം കല്‍പിച്ചിരിക്കുന്നു. അങ്ങനെ ഇസ്രായേല്‍ ദൈവ ത്തിന്റെ മഹത്വത്തില്‍ സുരക്ഷിതരായി നടക്കും. ദൈവത്തിന്റെ കല്‍പനയനുസരിച്ച് വനങ്ങളും സുഗ ന്ധവൃക്ഷങ്ങളും ഇസ്രായേലിനു തണലേകി. തന്നില്‍ നിന്നു വരുന്ന നീതിയും കാരുണ്യവും കൊണ്ടു ദൈവം സന്തോഷപൂര്‍വം ഇസ്രായേലിനെ തന്റെ മഹത്വത്തി ന്റെ പ്രകാശത്തില്‍ നയിക്കും. അവിടുത്തെ കാരു ണ്യവും നീതിയും അവര്‍ക്ക് അകമ്പടി സേവിക്കും.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം
(126: 1-2ab, 2cd-3, 4-5)

കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; ഞങ്ങള്‍ സന്തോഷിക്കുന്നു.

കര്‍ത്താവു പ്രവാസികളെ സീയോനിലേക്കു തിരി ച്ചുകൊണ്ടുവന്നപ്പോള്‍ അത് ഒരു സ്വപ്നമായിത്തോന്നി. അന്നു ഞങ്ങള്‍ പൊട്ടിച്ചിരിച്ചു; ഞങ്ങളുടെ നാവ് ആനന്ദാരവം മുഴക്കി;
കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി …..
കര്‍ത്താവ് അവരുടെയിടയില്‍ വന്‍കാര്യങ്ങള്‍ ചെയ് തിരിക്കുന്നു എന്ന് ജനതകളുടെയിടയില്‍ പ്രഘോ ഷിക്കപ്പെട്ടു. കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യ ങ്ങള്‍ ചെയ്തിരിക്കുന്നു; ഞങ്ങള്‍ സന്തോഷിക്കുന്നു.
കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി …..
നെഗെബിലെ ജലപ്രവാഹങ്ങളെയെന്നപോലെ കര്‍ ത്താവേ, ഞങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കണ മേ! കണ്ണീരോടെ വിതയ്ക്കുന്നവര്‍ ആനന്ദഘോഷ ത്തോടെ കൊയ്യട്ടെ! വിത്തു ചുമന്നുകൊണ്ടു വിലാ പത്തോടെ വിതയ്ക്കാന്‍ പോകുന്നവന്‍ കറ്റ ചുമന്നു കൊണ്ട് ആഹ്‌ളാദത്തോടെ വീട്ടിലേക്കു മടങ്ങും.
കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി …..

 

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (1: 4-6, 8-11)
(നിങ്ങള്‍ ക്രിസ്തുവിന്റെ ദിനത്തിലേക്ക് നിഷ്‌കളങ്കരും നിര്‍ദോഷരുമായി ഭവിക്കട്ടെ)

സഹോദരരേ, എപ്പോഴും എന്റെ എല്ലാ പ്രാര്‍ഥനക ളിലും നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി സന്തോഷത്തോ ടെ യാചിക്കുന്നു; ആദ്യദിവസം മുതല്‍ ഇന്നുവരെ യും സുവിശേഷപ്രചാരണത്തിലുള്ള നിങ്ങളുടെ കൂട്ടാ യ്മയ്ക്കു ഞാന്‍ നന്ദി പറയുന്നു. നിങ്ങളില്‍ സത് പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്റെ ദിന മാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കുമെന്ന് എനി ക്കു ബോധ്യമുണ്ട്. യേശുക്രിസ്തുവിന്റെ വാത്‌സല്യ ത്തോടെ നിങ്ങളെല്ലാവരെയും കാണാന്‍ ഞാന്‍ എത്ര മാത്രം ആഗ്രഹിക്കുന്നുവെന്നതിനു ദൈവം തന്നെ സാക്ഷി. നിങ്ങളുടെ സ്‌നേഹം ജ്ഞാനത്തിലും എല്ലാ ത്തരത്തിലുമുള്ള വിവേചനാശക്തിയിലും ഉത്തരോ ത്തരം വര്‍ധിച്ചുവരട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. അങ്ങനെ, ഉത്തമമായവ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ ക്കു കഴിയും. ദൈവത്തിന്റെ മഹത്വത്തിനും സ്തുതി ക്കുംവേണ്ടി യേശു ക്രിസ്തുവിലൂടെ ലഭിക്കുന്ന നീതി യുടെ ഫലങ്ങള്‍ കൊണ്ടു നിറഞ്ഞ് നിങ്ങള്‍ ക്രിസ്തു വിന്റെ ദിനത്തിലേക്ക് നിഷ്‌കളങ്കരും നിര്‍ദോഷരു മായി ഭവിക്കട്ടെ.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!

അല്ലേലൂയാ! (Lk. 3: 4, 6) കര്‍ത്താവിന്റെ വഴി ഒരുക്കു വിന്‍; അവന്റെ പാത നേരെയാക്കുവിന്‍ സകല മനു ഷ്യരും ദൈവത്തിന്റെ രക്ഷ കാണുകയും ചെയ്യും അല്ലേലൂയാ!

 

സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (3: 1-6)

(സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണുകയും ചെയ്യും)

തിബേരിയൂസ് സീസറിന്റെ പതിനഞ്ചാം ഭരണവര്‍ഷം പൊന്തിയൂസ് പീലാത്തോസ് യൂദയായുടെ ദേശാധി പതിയും ഹേറോദേസ് ഗലീലിയുടെയും അവന്റെ സഹോദരന്‍ പീലിപ്പോസ് ഇത്തൂറിയ, ത്രാക്കോണി ത്തിസ് പ്രദേശങ്ങളുടെയും ലിസാനിയോസ് അബി ലേനെയുടെയും ഭരണാധിപന്‍മാരും, അന്നാസും കയ്യാ ഫാസും പ്രധാനപുരോഹിതന്‍മാരും ആയിരിക്കേ, സഖ റിയായുടെ പുത്രനായ യോഹന്നാന് മരുഭൂമിയില്‍ വച്ചു ദൈവത്തിന്റെ അരുളപ്പാടുണ്ടായി. അവന്‍ പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ ജ്ഞാന സ്‌നാനം പ്രസംഗിച്ചുകൊണ്ട് ജോര്‍ദാന്റെ സമീപ പ്രദേശങ്ങളിലേക്കു വന്നു. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ, മരു ഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം: കര്‍ത്താ വിന്റെ വഴി ഒരുക്കുവിന്‍; അവന്റെ പാത നേരെയാ ക്കുവിന്‍. താഴ്‌വരകള്‍ നികത്തപ്പെടും, കുന്നും മല യും നിരത്തപ്പെടും, വളഞ്ഞവഴികള്‍ നേരെയാക്ക പ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും; സകല മനു ഷ്യരും ദൈവത്തിന്റെ രക്ഷ കാണുകയും ചെയ്യും.
കര്‍ത്താവിന്റെ സുവിശേഷം.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ആണ്ടുവട്ടം നാലാം ഞായര്‍: 31 January 2021

First Reading: Dt 18:15-20 Responsorial Psalm: Ps 95:1-2, 6-7, 7-9 Second Reading: 1 Cor 7:32-35 Gospel Reading: Mark 1:21-28   ആണ്ടുവട്ടം നാലാം ഞായര്‍  ആണ്ടുവട്ടത്തിലെ

ശത്രുവില്‍ യേശുവിനെ കാണണം: ആണ്ടുവട്ടത്തിലെ ഏഴാം ഞായര്‍

ആണ്ടുവട്ടത്തിലെ ഏഴാം ഞായര്‍ ശത്രുവില്‍ യേശുവിനെ കാണണം. ഈശോ സമതലത്തിലേക്കു ഇറങ്ങിവന്ന് സുവിശേഷ ഭാഗങ്ങളും ദുരിതങ്ങളും അവിടെ കുടിയിരുന്ന ശിഷ്യന്മാരോടും വിവിധ സ്ഥലങ്ങളില്‍ നിന്നു വന്ന ജനങ്ങളോടും

ദാവീദിന്റെ പുത്രനായ യേശുവേ… ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ

  ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ First Reading: Jeremiah 31:7-9 Responsorial Psalm: Ps 126:1-2,2-3,4-5,6 Second Reading: Hebrews 5:1-6 Gospel Reading: Mark 10:46-52   വിചിന്തനം:- “ദാവീദിന്റെ പുത്രനായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*