Breaking News
തൃക്കാക്കര വിധിതീര്‍പ്പ് അതിനിര്‍ണായകം
രണ്ടാം പിണറായി സര്‍ക്കാരിന്റെ ‘ഉറപ്പോടെ മുന്നോട്ട്’ (പറഞ്ഞത് നടപ്പാക്കും) എന്ന ഒന്നാം വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ രണ്ടിന് സാഘോഷം പുറത്തിറങ്ങും
...0സ്വര്ഗത്തിലേയ്ക്കുയരട്ടെ: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- സ്വര്ഗത്തിലേയ്ക്കുയരട്ടെ (ലൂക്കാ 24:46-53) ഇന്ന് നമ്മുടെ നാഥനായ ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാള്‍ ആഘോഷിക്കുകയാണ്. തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍
...0അനുഗ്രഹമായവന്റെ സ്വർഗ്ഗം: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- അനുഗ്രഹമായവന്റെ സ്വർഗ്ഗം (ലൂക്കാ 24:46-53) ആരെയും മയക്കുന്ന ശാന്തതയോടെയാണ് ലൂക്കാ സുവിശേഷകൻ ശിഷ്യന്മാരിൽ നിന്നും വേർപിരിയുന്ന
...0എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0
ചെന്നിത്തലയ്ക്ക് മറുപടി; കെ.എം.ഷാജിയ്ക്ക് വിമര്‍ശം

തിരുവനന്തപുരം: സ്പ്രിങ്ക്ളെര്‍ വിവാദത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പ്രതിപക്ഷ നേതാവ് ഡേറ്റാ വിവാദത്തില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി അക്കമിട്ട് മറുപടി നല്കി. സ്പ്രിങ്ക്ളെര്‍ കമ്പനിയ്ക്ക് വിവരശേഖരണം നല്‍കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, എല്ലാ വിവരങ്ങളും ഇന്ത്യയിലെ സെര്‍വറില്‍ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കെ.എം. ഷാജി എംഎല്‍എയെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.
ഇത് ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്ന കാര്യമാണോ? എനിക്കിത് വിശ്വസിക്കാനേ കഴിയുന്നില്ല. കെ.എം ഷാജിയുടെ പാര്‍ട്ടി പൂര്‍ണമായി ഈ കാര്യത്തില്‍ സഹകരിച്ചു നില്‍ക്കുകയാണ്. ഇത്തരമൊരു ഘട്ടത്തില്‍ ഇതുപോലൊരു കാര്യം, ശുദ്ധ നുണ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണോ വക്കീലിന് ഫീസ് കൊടുക്കുന്നത്? എന്തിനാണ് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? അതുപോലുള്ള ചില വികൃതമനസുകള്‍ നമ്മുടെ കൂട്ടത്തിലുണ്ടാവും. അതാണ് പൊതുസമൂഹമെന്ന് കാണരുത്, അതാണ് നാടെന്നും തെറ്റിദ്ധരിക്കരുത്. നാടാകെ ഈ പ്രതിരോധത്തില്‍ ഒന്നിച്ചുനില്‍ക്കുകയാണ്. ചിലര്‍ ഒറ്റപ്പെട്ട രീതിയില്‍ എന്തെങ്കില് ഗ്വാ.. ഗ്വാ.. ശബ്ദമുണ്ടാക്കിയാല് അതാണ് ഏറ്റവും വലിയ ശബ്ദമെന്ന് കണക്കാക്കേണ്ടതില്ല-എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Related
Related Articles
എല്‍സിവൈഎം പുനലൂര്‍ രൂപത അര്‍ദ്ധ വാര്‍ഷിക സെനറ്റ്
പുനലൂര്‍: എല്‍സിവൈഎം പുനലൂര്‍ രൂപതയുടെ 2018 വര്‍ഷത്തെ സെനറ്റ് സമ്മേളനം പത്തനാപുരം ആനിമേഷന്‍ സെന്റില്‍ ചേര്‍ന്നു. സെനറ്റ് സമ്മേളനത്തില്‍ 28 ഇടവകകളില്‍ നിന്നായി 103 യുവജനങ്ങള്‍ പങ്കെടുത്തു.
രാജ്യ ഭാവിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് ഡൽഹി ആർച്ച്ബിഷപ്പ്
രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് ഡൽഹി ആർച്ച്ബിഷപ്പ് റവ. ഡോ. അനിൽ കൂട്ടോ ഇടയലേഖനം പുറപ്പെടുവിച്ചു. ഡൽഹി രൂപതയിലെ എല്ലാ പള്ളികളിലും ദേവാലയങ്ങളിലും ഞായറാഴ്ച ദിവ്യബലി
രാജന് കോട്ടപ്പുറത്തിനെ അനുസ്മരിച്ചു
കോട്ടപ്പുറം: വികലാംഗ അസോസിയേഷന് ഓഫ് ഇന്ത്യ കൊടുങ്ങല്ലൂര്‍ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യകാരന് രാജന് കോട്ടപ്പുറത്തിനെ അനുസ്മരിച്ചു. വികലാംഗ അസോസിയേഷന് ഓഫ് ഇന്ത്യയുടെ താലൂക്ക് പ്രസിഡന്റ് പി.