Breaking News

ചെറുകടകള്‍ തുറന്നു; ഗ്രാമങ്ങളും

ചെറുകടകള്‍ തുറന്നു; ഗ്രാമങ്ങളും

തിരുവനന്തപുരം: അടച്ചുപൂട്ടലില്‍ ഇളവുലഭിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെനീണ്ട ഇടവേളയ്ക്കുശേഷം ഗ്രാമങ്ങള്‍ വീണ്ടും ഉണര്‍ന്നു. ഞായറാഴ്ച മുതലാണ് ഇളവ് പ്രഖ്യാപിച്ചതെങ്കിലും ചൊവ്വാഴ്ചയോടെയാണ് സജീവമായത്. കടകള്‍ തുറന്നതോടെ ജനങ്ങള്‍ കൂടുതലായി തെരുവിലിറങ്ങുന്ന പ്രവണതയുമുണ്ട്. ഫാന്‍സി സ്റ്റോറുകള്‍, സ്റ്റേഷനറി കടകള്‍, ചെറുകിട തുണിക്കടകള്‍, ചെരുപ്പുകടകള്‍, പെട്ടിക്കടകള്‍ തുടങ്ങിയവയാണ് പുതുതായി തുറന്നത്.
ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ളിടത്താണ് ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ തുറന്നത്. ഷോപ് ആന്‍ഡ് എക്സ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കടകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രവര്‍ത്തനസമയം. പ്രാദേശിക മേഖലയിലായിരുന്നു കൂടുതല്‍ കടകളും തുറന്നത്.
മെഡിക്കല്‍ സ്റ്റോറുകള്‍, പലചരക്ക്, പച്ചക്കറി, ബേക്കറി, ഇറച്ചി, മീന്‍ കടകള്‍ക്ക് നേരത്തെതന്നെ തുറക്കാന്‍ അനുമതിയുണ്ടായിരുന്നു. ഹോട്ടലുകളില്‍ പാഴ്‌സലായി ഭക്ഷണവിതരണമുണ്ട്. ബുക്ക്‌ഷോപ്പുകള്‍, മൊബൈല്‍ഷോപ്പുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ നിശ്ചിത ദിവസങ്ങളില്‍ തുറന്നിരുന്നു.
കടയിലെത്തുന്നവര്‍ക്കായി സാനിറ്റൈസറും ഹാന്‍ഡ് വാഷുമെല്ലാം കടകളുടെമുമ്പില്‍ തയ്യാറാണ്. സാമൂഹിക അകലം പാലിച്ചായിരിക്കണം സാധനങ്ങള്‍ വാങ്ങാനെത്തേണ്ടതെന്ന് പ്രത്യേക നിര്‍ദേശവുമുണ്ട്. ജീവനക്കാരുടെ എണ്ണവും കുറച്ചിട്ടുണ്ട്. എന്നാല്‍, പൊതുഗതാഗത സംവിധാനം ഇല്ലാത്തതിനാല്‍ കാര്യമായ കച്ചവടം നടക്കാന്‍ സാധ്യതയില്ലെന്ന ആശങ്കയിലാണ് കടയുടമകള്‍.
ജീവനക്കാരുടെ എണ്ണം കുറച്ച് ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത് ഗ്രാമങ്ങളിലാണ്. എന്നാല്‍ മുനിസിപ്പല്‍, കോര്‍പറേഷന്‍ മേഖലയിലെ നഗരകേന്ദ്രങ്ങള്‍ ഒഴിച്ച് മറ്റിടങ്ങളിലും ചെറുകിട കടകള്‍ തുറന്നു. വഴിവാണിഭങ്ങളും വണ്ടികളില്‍ കച്ചവടവും വ്യാപകമായതിനെ തുടര്‍ന്ന് പലയിടത്തും പൊലീസ് ഇടപെട്ട് അടപ്പിക്കുകയുമുണ്ടായി.Related Articles

കൂടാം കൂടൊരുക്കാം: ആദ്യ ഭവനത്തിന്‍റെ താക്കോല്‍ദാനം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചു

പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങായി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (ഇ എസ് എസ് എസ്) യുടെ ഏകോപനത്താല്‍ രൂപതയിലെ വിവിധ

യുവജനങ്ങൾ നല്ല ഇടയന്മാരെ തേടുന്നു: പേര്‍സിവാള്‍ ഹാള്‍ട് സിനഡിൽ ശ്രദ്ധേയനാകുന്നു

ഭാരതത്തില്‍നിന്നുള്ള ഏക യുവജനപ്രതിനിധിയും യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡു സമ്മേളനത്തിലെ നിരീക്ഷകനുമാണ് പേര്‍സിവാള്‍ ഹാള്‍ട്. അദ്ദേഹം ഡല്‍ഹി അതിരൂപതാംഗമാണ്. വത്തിക്കാനില്‍ നടക്കുന്ന സിനഡില്‍ ഒക്ടോബര്‍ 19-Ɔο തിയതി പേര്‍സിവാള്‍

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായര്‍

Daily Reading for Sunday February 7, 2021 Reading 1, Job 7:1-4, 6-7 Responsorial Psalm, Psalms 147:1-2, 3-4, 5-6 Reading 2, First Corinthians 9:16-19,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*