Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
ചെറുപൂരങ്ങള്‍ വരവായി

പൂരങ്ങളുടെ പൂരമായ… എന്ന പ്രാഞ്ചിയേട്ടന് ഡയലോഗ് പോലൊന്ന് കടന്നുവരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെക്കുറിച്ചും പറയാമെന്ന് തോന്നുന്നു. പാര്‍ലമെന്റില്‍ അഞ്ചുവര്‍ഷം തികച്ച എന്‍ഡിഎ ഗവണ്മെന്റ് രണ്ടാമൂഴത്തിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നു. പേര് എന്‍ഡിഎ എന്നാണെങ്കിലും ഫലത്തില്‍ മോദി-അമിത്ഷാ നേതൃത്വത്തിലുള്ള ബിജെപി തന്നെയാണ് ചക്രം തിരിക്കുന്നത്. ഭരണകൂട്ടുകെട്ടില് ആരൊക്കെയുണ്ടെന്നുപോലും പൊതുജനത്തിന് ധാരണയില്ല. ഭരണമുന്നണിയിലെ നാലഞ്ച് ക്യാബിനറ്റ് മന്ത്രിമാരുടെ പേരുപോലും പൗരസമൂഹത്തിലൊരാള്ക്കും ഒറ്റശ്വാസത്തില്‍ പറയാനൊക്കില്ല. പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്റെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഏതെങ്കിലും ഉദ്യോഗാര്‍ത്ഥി പറഞ്ഞെങ്കിലായി. പറയാനാകാത്തത് പൊതുകാര്യങ്ങളില്‍ നമുക്ക് താല്പര്യമില്ലാത്തുകൊണ്ടോ അല്ലെങ്കില്‍ ഓര്‍മ്മപിശക് ഉള്ളതുകൊണ്ടോ അല്ല. മറിച്ച് അവരുടെയാരുടെയും പേരുകള്‍ സത്യപ്രതിജ്ഞാ ചടങ്ങിന്റെ സന്ദര്‍ഭത്തിലല്ലാതെ മാധ്യമങ്ങളില്‍ വരാത്തതുകൊണ്ടുമാത്രമാണ്. പൊതുസമൂഹത്തില്‍ ഇവരുടെ പേരുകള്‍ പ്രത്യക്ഷമാകരുതെന്ന് ചില നിര്‍ബന്ധങ്ങളൊക്കെ ആര്ക്കെങ്കിലുമൊക്കെയുണ്ടാകാം. ജനാധിപത്യത്തില്‍ കൂട്ടുത്തരവാദിത്തമെന്നൊക്കെ ചില പ്രയോഗങ്ങളൊക്കെയുള്ള കാര്യം വമ്പന്‍ നേതാക്കള്‍ അറിയാത്തതാണോ അതോ അറിയാത്തഭാവം നടിക്കുന്നതാണോ? പാര്‍ലമെന്റിലും വിവാദങ്ങള്‍ പുകയുന്നതുകൊണ്ടുമാത്രം ആ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരുടെ പേരുകളും പത്രക്കടലാസില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷേ, വിവാദങ്ങള്‍ വരുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന പ്രതിഭാസമാണിത്. പിന്നെയുള്ളത് അവനവന്റെ വാഗ് വിലാസത്താലോ മനഃപൂര്‍വ്വമായ നാവു പിഴയാലോ വരുന്ന വിവാദമാണ്. അതിലൂടെ കിട്ടുന്ന മാധ്യമ മൈലേജ് മാത്രം ഈയുടത്ത കാലത്ത് ഏറ്റവുമധികം നാവു പിഴയ്ക്കുന്ന നേതാവ് നിതിന്‍ ഗഡ്കരിയാണ്. എന്തെങ്കിലും ജനാധിപത്യം ഭരണമുന്നണിയിലുണ്ടെങ്കില് അത് ഗഡ്ഗരിയുടെ നാവേറിനോട് മാത്രം കടപ്പെട്ടിരിക്കുന്നു. ഗഡ്കരിക്ക് വലിയ വില കൊടുക്കേണ്ടിവരും! വലിയ വില! പ്രധാനമന്ത്രിയുടെ മന്‍കി ബാതിനുശേഷം റേഡിയോ പോലൊരു ബഹുജനസമ്പര്‍ക്ക മാധ്യമത്തില്‍ മുഴങ്ങുന്ന ഏക മന്ത്രിസ്വരവും ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിയുടേതാണ്. (പരസ്യ രൂപത്തില്‍) ബാക്കി മന്ത്രിമാരെല്ലാം എഴുന്നള്ളത്തിന്റെ തീവെട്ടിപ്പിടുത്ത റോളില്‍ ട്വിറ്ററിലോ ഫെയ്സ്ബുക്കിലോ എന്തെങ്കിലും കുറിപ്പെഴുതി തമ്പ്രാക്കന്മാരെ പ്രീതീപ്പെടുത്തുന്ന തിരക്കില്‍ മാത്രമാണ് സ്വയം വെളിപ്പെടുത്തുന്നത്.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും അരുണാചല്‍ മുതല്‍ ഗുജറാത്ത് – രാജസ്ഥാന് വരെയും ബഹുജന റാലികളെ അഭിസംബോധന ചെയ്തും അവരവര്‍ക്ക് പരസ്യം നല്‍കിയും ഓടിപ്പാഞ്ഞ് നടന്ന് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് കാഹളം മുഴക്കിക്കഴിഞ്ഞു. അമിത് ഷായും തൊട്ടുപുറകെ തന്നെയുണ്ട്. അപ്പോള്‍ അതാണ് കാര്യം! പല അടരുകളിലായി രാജ്യത്താകമാനമായി നടപ്പാക്കേണ്ട രാഷ്ട്രീയ തന്ത്രത്തിന്റെ ചുക്കാന്‍ ഈയുള്ളവന്റെ കൈയില്‍ മാത്രം മതിയെന്നാകാം അവരവരുടെ ഉള്ളിലിരുപ്പ്. തെരഞ്ഞെടുപ്പ് കാലത്തുമാത്രം എടുത്ത് പ്രയോഗിക്കേണ്ട, പ്രയോഗിച്ചുകൊണ്ടിരിക്കുന്ന വജ്രായുധങ്ങള്‍ പലതും പ്രയോഗത്തില്‍ വന്നുകഴിഞ്ഞു. പ്രതിപക്ഷം കുടുംബവാഴ്ചയുടേതാണ് എന്ന താരാട്ട് തുടങ്ങി, രാമക്ഷേത്ര നിര്മ്മാണത്തിലൂന്നി കോടികളുടെ വികസനത്തെപ്പറ്റി വാചാലതയിലേറിപ്പറക്കുന്ന വജ്രായുധ പ്രയോഗങ്ങള്‍! എടുത്തു പ്രയോഗിച്ചാല്‍ പത്ത് വോട്ട് കൂടുതല്‍ കിട്ടുമെന്നുറപ്പുള്ള എന്തും എടുത്തുപയോഗിക്കാമെന്ന് ഇന്ത്യയുടെ തെരഞ്ഞെടുപ്പുകാലങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.
പ്രതിപക്ഷകക്ഷികളും ഒട്ടും പിന്നോട്ട് പോകുന്നില്ല. ഭരണപക്ഷം അജണ്ട സെറ്റ് ചെയ്യുന്നത് വകവയ്ക്കാതെ വിവാദങ്ങളെ കത്തിച്ചുനിര്‍ത്താന്‍ അവരും പരിശ്രമിക്കുന്നുണ്ട്. നെഹ്റുകുടുംബത്തിന്റെ രാഷ്ട്രീയ ലെഗസി തന്നെയാണ് പ്രധാന ആയുധം. പ്രിയങ്ക വദ്ര രംഗത്തെത്തിയിരിക്കുന്നു. മോദിയെയും ഭരണപക്ഷത്തെ അഴിമതികളെയും പറ്റി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ വാചാലനാകുന്നു. ചുരുക്കത്തില്‍ തെരഞ്ഞെടുപ്പ് കാലത്തിനുള്ള തിരശ്ശീല ഉയര്‍ന്നിരിക്കുന്നു.
പ്രതിപക്ഷം രൂപപ്പെടുത്താന്‍ കിണഞ്ഞുശ്രമിക്കുന്ന മഹാസഖ്യത്തിനുള്ളിലെ അന്തര്‍നാടകങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്ന മറ്റ് പൂരങ്ങള്‍. പ്രാദേശികമായി ബലമുള്ള പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഒത്താല്‍ ഒരു പ്രധാനമന്ത്രിക്കസേര! അടുത്തും ഇടഞ്ഞും സമദൂരം നിന്നും മഹാസഖ്യത്തിന്റെ കണ്ണികള്‍ കിലുങ്ങിക്കൊണ്ടിരിക്കുന്നു. കെജ്രിവാളിന്റെ ഡല്ഹിപ്പോരില് ഓടിയെത്തിയ സഖ്യ കൂട്ടാളികള്‍, കല്‍ക്കത്താ നാടകത്തിലും ഓടിയെത്തിയിരുന്നു. മമതയുടെ തീക്ഷ്ണതയുള്ള രാഷ്ട്രീയത്തെയും ചന്ദ്രബാബു നായിഡുവിന്റെ കൗശലമുള്ള നീക്കങ്ങളെയും പ്രതിരോധിക്കാന്‍ മോദി ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്ത് പ്രയോഗിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനുമുമ്പ് അഴിമതിക്കേസിന്റെ ചെളി പുരളാത്ത ആരെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ അവശേഷിക്കുമോ എന്തോ! യുപിയില്‍ അഖിലേഷ് യാദവും മായാവതിയും തിരഞ്ഞെടുപ്പിനുമുന്നേ കൈകോര്‍ത്തിരിക്കുന്നു. എങ്ങാനും കാറ്റ് മാറി വീശിയാല്‍ സമ്മര്‍ദ്ദം എത്രമാത്രമാകുമെന്നതിന്റെ സൂചനകളാണെല്ലാം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കാര്യമാണ് മഹാകഷ്ടം. ഇങ്ങ് കേരളത്തിലെ ശത്രുപക്ഷം അങ്ങ് ഉത്തരേന്ത്യയില്‍ ചങ്ങാത്തത്തിലാകാനാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്. ചാനല്‍ ചര്‍ച്ചയില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ ഒരുപാട് സൈദ്ധാന്തിക നിര്‍ധാരണങ്ങള്‍ വേണ്ടിവരുന്നു.
കേരളത്തിന്റെ മണ്ണിലും ചെറുപൂരങ്ങള്‍ക്ക് കൊടിയേറിയിരിക്കുന്നു. സീറ്റ് വിഭജന ചര്‍ച്ചയാണ് പ്രധാന പൂരപ്പരിപാടി. പതിവുപോലെ സഖ്യകക്ഷികള്‍ കൂടുതല്‍ സീറ്റ് ചോദിച്ച് രംഗം കൊഴുപ്പിച്ചുതുടങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്തുമാത്രം പ്രത്യക്ഷപ്പെടുന്ന പ്രതിഭാസമെന്നോണം സഖ്യവ്യത്യാസമില്ലാതെ കേരള കോണ്‍ഗ്രസാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഇടതു സഖ്യത്തില്‍ ബാലകൃഷ്ണപിള്ളയും മകനും കൂടുതല്‍ വലതുസഖ്യത്തില് വെള്ളാപ്പള്ളിയും മകനും, ചെറിയ വലതു സഖ്യത്തില്‍ മാണിയും മകനും ജോസഫും കൂട്ടാളികളും, ലീഗും ലീഗിന്റെ മൂന്ന് സീറ്റ്വാദവും അവകാശവാദവും തുടങ്ങി കാര്യങ്ങള്‍ ഉഷാറായിത്തുടങ്ങിയിരിക്കുന്നു. ജയിക്കാനായി ജനിച്ചവര്‍ മാത്രം മത്സരിച്ചാല്‍ മതി എന്ന ആപ്തവാക്യത്തിലൂന്നി മോഹന്‍ലാല്‍ തുടങ്ങി ഐ.എം വിജയന് വരെയുള്ളവരുടെ പേരുകള്‍ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലേക്ക് പരിഗണിക്കപ്പെട്ടിരിക്കുന്നു. അവനെപ്പേടിച്ചാരും ആ വഴി പോകാറില്ലായെന്ന മട്ടില്‍, എങ്ങാനും പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കിയാലോ എന്ന് പേടിച്ച് പലരും ഒളിച്ചാണേ്രത കഴിയുന്നത്! ഇതിനിടയില്‍ രാഷ്ട്രീയം മാത്രം കൈവശമുള്ള നേതാക്കളെല്ലാം അങ്കലാപ്പിലാണ്. തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിലേക്കാണ് ഇക്കണ്ടകാലമെല്ലാം വെള്ളം കോരിയതും വിറക് വെട്ടിയതും ഇതിപ്പോ കാര്യങ്ങളുടെ പോക്ക് കണ്ടിട്ട്, മണ്ണും ചാരിനിന്നവര്‍ സീറ്റും കൊണ്ടുപോകുമോ ആവോ! നിര്‍ബന്ധിച്ചാല്‍, ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന നിലപാട് പലരും ഹൈക്കമാന്‍ഡിനെ അറിയിച്ചുകഴിഞ്ഞു. പറയാത്തതുകൊണ്ട് കിട്ടാതെ പോകരുതല്ലോ!
ബയോപിക് നവീന മാധ്യമപ്പരസ്യങ്ങളും സിനിമകളുമൊക്കെയായി തിരഞ്ഞെടുപ്പുകാലം കൊഴുത്തുതുടങ്ങിയിരിക്കുന്നു. മഹാപൂരത്തിനുമുന്നേയുള്ള ചെറുപൂരങ്ങള്‍ക്ക് കൊടിയേറിയിരിക്കുന്നു. ജനാധിപത്യത്തില്‍ പൗരസമൂഹം അറിയേണ്ട അറിഞ്ഞിരിക്കേണ്ട യാഥാര്‍ത്ഥ്യങ്ങള്‍ നമ്മള് ഇനി അറിയാന്‍ പോകുന്നില്ല. നമ്മള് എന്തെല്ലാം അറിയണം, എങ്ങനെ അറിയണം എന്തെല്ലാം അറിയേണ്ട തുടങ്ങിയവയെല്ലാം നിര്‍ണ്ണയിക്കപ്പെട്ടുകഴിഞ്ഞു.
വിവാദങ്ങള്‍ നിര്‍മിച്ചും പരസ്പരം ചെളിതെറിപ്പിച്ചും കൗതുകങ്ങള്‍ വിളമ്പിയും നേതാക്കള്‍ മുന്നേറവേ അവ മാധ്യമങ്ങള്‍ വിളമ്പിതീരവേ, തെരഞ്ഞെടുപ്പ് പടിവാതിയ്ക്കല്‍ എത്തും. അന്ന് എല്ലാ പൂരലഹരിക്കുമപ്പുറം പൗരബോധത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നമ്മള് വോട്ട് ചെയ്യാന്‍ ഇറങ്ങും. ഏത് പൂരത്തിനിടയിലും ആനയ്ക്ക് സ്ഥലം ഉണ്ട്. ഏത് തെരഞ്ഞെടുപ്പ് കോലഹലത്തിനിടയിലും വോട്ടര്‍മാര്‍ക്കും! പൂരപ്രേമികളും ഉത്സാഹകമ്മിറ്റികളും മറക്കാതിരുന്നാല്‍ മതിയായിരുന്നു.
Related
Related Articles
ബെനഡിക്റ്റ് പാപ്പാ: കഷ്ടപ്പാടുകളുടെ ചെറുപ്പകാലം
കൊളുത്തിവച്ച വിളക്കുപോലെ പ്രകാശിതമാണ് എപ്പോഴും ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ ജീവിതരേഖ. 1927 ഏപ്രില്‍ 16-ാം തീയതിയായിരുന്നു ജോസഫ് റാറ്റ്സിങ്ങറുടെ ജനനം. ഉയിര്‍പ്പുതിരുനാളിന്റെ തലേ ദിവസമായ ഒരു ദു:ഖ
മികച്ച അധ്യാപകനുള്ള അവാർഡ് സോണി പാവേലിൽന്
നാഷണൽ ഹ്യൂമൻ റൈറ്റ്സ് & എൻവിയോൺമെന്റ് പ്രൊട്ടക്ഷൻ മൂവ്മെന്റ് സംസ്ഥാന സമിതി ഏർപ്പെടുത്തിയ മികച്ച അധ്യാപകനുള്ള പുരസ്കാരം സോണി പാവേലിനു ലഭിച്ചു. ബഹു. ഭക്ഷ്യ- സിവിൽ സപ്ലൈസ്
സിനഡാത്മക സഭ: രൂപതാതല സിനഡിനായുള്ള മുന്നൊരുക്കപ്രക്രിയ
2021 മുതല്‍ 2023 വരെ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന സിനഡ് ലക്ഷ്യം വയ്ക്കുന്നത് കുറെ സിനഡാനന്തര പ്രമാണരേഖകള്‍ പുറപ്പെടുവിക്കുക എന്നതുമാത്രമല്ല; ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളെ