ചെല്ലാനം കടലാക്രമണം ജനകീയ രേഖയും പ്രക്ഷോഭവുമായി
കെ ആർ എൽ സി സി

ചെല്ലാനം കടലാക്രമണം ജനകീയ രേഖയും പ്രക്ഷോഭവുമായി<br>കെ ആർ എൽ സി സി

കൊച്ചി: ഫോർട്ടു കൊച്ചി മുതൽ ചെല്ലാനം വരെയുള്ള തീരത്തിന്റെ സംരക്ഷണത്തിന് കൊച്ചി, ആലപ്പുഴ രൂപതകൾ കെ ആർ എൽ സി സിയുടെ നേതൃത്വത്തിൽ ശക്തമായ നീക്കങ്ങൾക്ക് രൂപം കൊടുത്തു. ആദ്യ ഘട്ടത്തിൽ തീരസംരക്ഷണത്തിന് പുതിയ നിർദേശങ്ങളുമായി രൂപപ്പെടുത്തിയിട്ടുള്ള ജനകീയ രേഖ ആഗസ്റ്റ് 21ന് ചർച്ച ചെയ്യും. വെബിനാറായി നടക്കുന്ന സെമിനാറിൽ ശാസ്ത്രജ്ഞർ, രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിക്കും. തുടർന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ജനകീയരേഖ സമർപ്പിക്കും. ജനകീയ രേഖ സമയബന്ധിതമായി നടപ്പിലാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കാനും KRLCC തിരുമാനിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിക്കുവാൻ ആലപ്പുഴ കൊച്ചി രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ ചെല്ലാനത്ത് കാര്യാലയം തുറക്കാനും നിശ്ചയിച്ചു. യോഗത്തിൽ കെആർഎൽസിസി പ്രസിഡന്റും കൊച്ചി ബിഷപ്പുമായ ഡോ.ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപ്പറമ്പിൽ , കെ ആർ എൽ സി സി വൈസ് പ്രസിഡന്റ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ, കടൽ ഡയറക്ടർ ഫാ.ആന്റണിറ്റോ പോൾ, ജനറൽ സെക്രട്ടറി ജോസഫ് ജൂഡ്. രൂപതാ സോഷ്യൽ സർവ്വീസ് ഡയറക്ടർമാരായ ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ , ഫാ. മരിയാൻ അറക്കൽ, കെ എൽ സി എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ. ഡാൽഫിൻ, കെ എൽ സി.എ കൊച്ചി രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ, ആലപ്പുഴ രൂപത പ്രസിഡന്റ് ജോൺ ബ്രിട്ടോ, കെ സി വൈ എം സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കൽ, ഫാ.അലക്സ് കൊച്ചിക്കാരൻ വീട്ടിൽ, ഫാ.ജോൺ തുണ്ടിപ്പറമ്പിൽ , ഫാ.ജോണി പുതുക്കാട്ട് എന്നിവർ യോഗത്തിൽ പങ്കെടുത്തു.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*