ചെല്ലാനം – ചേരുങ്കല്‍ പാലം നിര്‍മിക്കണം -ജനകീയ കൂട്ടായ്മ

ചെല്ലാനം – ചേരുങ്കല്‍ പാലം നിര്‍മിക്കണം -ജനകീയ കൂട്ടായ്മ

ആലപ്പുഴ: തീരദേശത്തിന്റെ സമഗ്ര വികസനം സാധ്യമാകുന്ന ചെല്ലാനം – ചേരുങ്കല്‍ പാലം അടിയന്തരമായി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഫെറിക്കു സമീപംപ്രതിഷേധ ചങ്ങല തീര്‍ത്തു. ഫാ. ജോണ്‍ കളത്തില്‍ സമരം ഉദ്ഘാടനം ചെയ്തു.
എറണാകുളം – ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മിക്കുന്നതു വഴി ചെല്ലാനം ഹാര്‍ബറിന്റെയും ടൂറിസത്തിന്റെയും വികസന സാധ്യതകള്‍ വര്‍ദ്ധിക്കുമെന്നു യോഗം ചൂണ്ടിക്കാട്ടി.
ജനപ്രതിനിധികളേയും വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കളെയും ഉള്‍പ്പടുത്തി പ്രക്ഷോഭം കുടുതല്‍ ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. കെഎല്‍സിഎ ആലപ്പുഴ രൂപതാ ജനറല്‍ സെക്രട്ടറി സന്തോഷ് കൊടിയനാട് അധ്യക്ഷത വഹിച്ചു. ചെല്ലാനം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ഗ്രിഗരി, ബിജെപി ചെല്ലാനം പഞ്ചായത്ത് ഏരിയ പ്രസിഡന്റ് എ.പി ഷണ്മുഖന്‍, കെപിഎംഎസ് ബ്രാഞ്ച് സെക്രട്ടറി എ.വി ജിപ്സണ്‍, കെഎല്‍സിഎ ആലപ്പുഴ രൂപത സമിതിയംഗം ക്ലീറ്റസ് പുന്നക്കല്‍, കെഎല്‍സിഎ രൂപത പ്രതിനിധി ജോസഫ് പി. വര്‍ഗീസ്, ബാബു പള്ളിപ്പറമ്പില്‍, ആന്റണി ഇടമുക്കില്‍, പി.ആര്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

മഴക്കാലം മറക്കുന്ന രീതി മാറ്റണം

  കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ഇതേ സമയം തന്നെയാണ് കേരളത്തില്‍ മഴ കനത്ത് ആഗസ്റ്റ് പതിനാറോടെ വന്‍പ്രളയമായത്. ഇത്തവണയും ആഗസ്റ്റില്‍ അതു സംഭവിക്കുമോ? മിക്കവാറും മലയാളികളുടെ മനസിലുണ്ടായിരുന്ന

പടച്ചോന്റെ ദൂതന്‍ നൗഷാദ് ഇക്കയുടെ കട

2018, 2019 ആഗസ്റ്റ് മാസത്തില്‍ തുടര്‍ച്ചയായി വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും നേരിട്ട സംസ്ഥാനമാണ് നമ്മുടേത്. 2018ലെ പ്രളയത്തില്‍ കേരളമാകെ ഒന്നിച്ചുനിന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് നിറഞ്ഞുകവിഞ്ഞൊഴുകി. ജനങ്ങള്‍ നിര്‍ലോപം സഹകരിക്കുകയും

കെആര്‍എല്‍സിസി എന്നാല്‍

  കേരളത്തിലെ ലത്തീന്‍ രൂപതകളെയും സംഘടനകളെയും പ്രസ്ഥാനങ്ങളെയും ഏകോപിക്കുന്ന സമിതിയാണ് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി). 2002 മെയ് 24ന് ആരംഭംകുറിച്ച കെആര്‍എല്‍സിസി ലത്തീന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*