ചെല്ലാനം – ചേരുങ്കല്‍ പാലം നിര്‍മിക്കണം -ജനകീയ കൂട്ടായ്മ
by admin | June 20, 2022 5:20 am
ആലപ്പുഴ: തീരദേശത്തിന്റെ സമഗ്ര വികസനം സാധ്യമാകുന്ന ചെല്ലാനം – ചേരുങ്കല്‍ പാലം അടിയന്തരമായി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഫെറിക്കു സമീപംപ്രതിഷേധ ചങ്ങല തീര്‍ത്തു. ഫാ. ജോണ്‍ കളത്തില്‍ സമരം ഉദ്ഘാടനം ചെയ്തു.
എറണാകുളം – ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മിക്കുന്നതു വഴി ചെല്ലാനം ഹാര്‍ബറിന്റെയും ടൂറിസത്തിന്റെയും വികസന സാധ്യതകള്‍ വര്‍ദ്ധിക്കുമെന്നു യോഗം ചൂണ്ടിക്കാട്ടി.
ജനപ്രതിനിധികളേയും വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കളെയും ഉള്‍പ്പടുത്തി പ്രക്ഷോഭം കുടുതല്‍ ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. കെഎല്‍സിഎ ആലപ്പുഴ രൂപതാ ജനറല്‍ സെക്രട്ടറി സന്തോഷ് കൊടിയനാട് അധ്യക്ഷത വഹിച്ചു. ചെല്ലാനം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ഗ്രിഗരി, ബിജെപി ചെല്ലാനം പഞ്ചായത്ത് ഏരിയ പ്രസിഡന്റ് എ.പി ഷണ്മുഖന്, കെപിഎംഎസ് ബ്രാഞ്ച് സെക്രട്ടറി എ.വി ജിപ്സണ്‍, കെഎല്‍സിഎ ആലപ്പുഴ രൂപത സമിതിയംഗം ക്ലീറ്റസ് പുന്നക്കല്‍, കെഎല്‍സിഎ രൂപത പ്രതിനിധി ജോസഫ് പി. വര്‍ഗീസ്, ബാബു പള്ളിപ്പറമ്പില്‍, ആന്റണി ഇടമുക്കില്‍, പി.ആര് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Related
Source URL: https://jeevanaadam.in/%e0%b4%9a%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b4%82-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b2/